
‘പൃഥ്വിരാജ് നിങ്ങളെ കുറിച്ചോർത്ത് ഞാൻ ലജ്ജിക്കുന്നു’ ! കടുവ സിനിമ ഞങ്ങൾ കണ്ടു ! ഇനിയും നിങ്ങൾ ഈ കഥ ഒരു ഭാവന ആണെന്ന് മാത്രം പറയരുത് കുറിപ്പ് വൈറലാകുന്നു !
ഏറെ നാളുകൾക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് കടുവ. ഈ ചിത്രം അനൗൺസ് ചെയ്ത നാൾ മുതൽ ഇത് തങ്ങളുടെ കുടുംബ കഥയാണ് സിനിമ ആക്കരുത് എന്ന് അവകാശപ്പെട്ട് കടുവാക്കുന്നേൽ കുറുവച്ചന്റെ കൊച്ചുമകൻ കോടതിയിൽ കേസ് കൊടുക്കുകയും ഒടുവിൽ നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം കുറുവച്ചൻ എന്ന പേരുമാറ്റി കുര്യച്ചൻ എന്ന പേരിൽ സിനിമ ഇറക്കാൻ അംഗീകാരം ലഭിക്കുകയുംക് ചെയ്തു. ഇപ്പോൾ ചിത്രം മികച്ച കൈവരിച്ച് കടുവ തിയറ്ററുകളിൽ നിറഞ്ഞ് ഓടുകയാണ്.
ഈ അവസരത്തിൽ ജോസ് കുരുവിനാക്കുന്നേൽ എന്ന കുരുവിനാക്കുന്നേൽ കുറുവച്ചന്റെ മൂത്ത മകളുടെ മകനായ ജോസ്. കടുവ എന്ന സിനിമ കണ്ടതിന് ശേഷം അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ സ്മൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.. പാലാ ഇടമറ്റത്ത് ഒരു പ്ലാന്റര്‍ ആയിരുന്ന എന്റെ മുത്തച്ഛന് ജോസ് കുരുവിനാക്കുന്നേലിന്റെ (കുരുവിനാക്കുന്നേല്‍ കുറുവച്ചന്) പഴയ വീരകഥ, എടുത്ത് എഴുതി അതിപ്പോൾ കുര്യച്ചന് എന്ന് മാറ്റി, പൃഥ്വിരാജ് അഭിനയിച്ച കടുവ തിയറ്ററിൽ കണ്ടു. ഇപ്പോഴും ഇതിന്റെ അണിയറക്കാര്‍ അവകാശപ്പെടുന്നതുപോലെ ചിത്രത്തിന്റെ തിരക്കഥ ജിനു എബ്രഹാമിന്റെ സര്ഗാത്മകതയില് നിന്ന് വന്നതല്ല.
പാലാ നഗരത്തിലെ മുന്‍ തലമുറയിലെ മിക്കവര്‍ക്കും അറിയാവുന്ന ഒരു കഥയാണ് ഇത്. എന്റെ മുത്തച്ഛന്റെ ജീവിതമാണ് തെറ്റിദ്ധരിപ്പിച്ച് അവതരിപ്പിക്കുന്നതെന്ന് തെളിയിക്കാനുള്ള നിയമപരമായ പോരാട്ടങ്ങൾ തുടർന്ന് കൊണ്ടുപോകാൻ ആരോഗ്യപരമായി എനിക്ക് കഴിയാത്തത് കൊണ്ട് ഞാൻ അത് അവസാനിപ്പിച്ചതാണ്. ഇന്നലെ ഞാന്‍ സിനിമ കണ്ടു. എങ്ങനെയാണ് ഒരു മനുഷ്യനും അദ്ദേഹത്തിന്റെ കുടുംബവും വര്‍ഷങ്ങളുടെ പൊ,ലീസ് അടിച്ചമര്‍ത്തലിനും, അന്നത്തെ പൊ,ലീസ് ഐജി അന്തരിച്ച ജോസഫ് തോമസ് വട്ടവയലിലിന്റെ (സിനിമയില്‍ ജോസഫ് ചാണ്ടി) ദുരാരോപണങ്ങള്‍ക്കും ഇരകളായതെന്നുമുള്ള സങ്കടകരവും രോഷം ജനിപ്പിക്കുന്നതുമായ, എന്റെ മുത്തച്ഛന്റെ ജീവിതകഥ എത്ര നിര്‍ലജ്ജമായാണ് സംവിധായകനും തിരക്കഥാകൃത്തും ഈ ചിത്രവുമായി ബന്ധപ്പെട്ട ഓരോരുത്തരും എടുത്ത് സിനിമയാക്കിയിരിക്കുന്നതെന്ന് കണ്ട് ഞാന്‍ ഞെട്ടിപ്പോയി. ഈ പൊലീസ് അടിച്ചമര്‍ത്തല്‍ ആരംഭിക്കുമ്പോള്‍ എന്റെ അമ്മ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാര്‍ഥി മാത്രമാണ്. അമ്മയുടെ ഇളയ സഹോദരന് കിന്റര്‍ഗാര്‍ട്ടനിലും.

വർഷങ്ങൾക്ക് മുമ്പ് തന്റെ മകളുടെ ചരവ വാര്‍ഷികത്തിന് ഐജി പള്ളിക്ക് ഒരു കീബോര്‍ഡ് സമ്മാനിച്ചതിനെ തുടർന്ന് ഉണ്ടായ വഴക്ക് പിന്നീട് വ്യക്തിപരമായ പല തര്‍ക്കങ്ങളിലേക്കും നീണ്ടു. ശേഷം എന്റെ മുത്തച്ഛനെ അവർ ഒരുപാട് ദ്രോഹിച്ചു.. പല തവണ അടിച്ചുതകര്‍ത്തു, തോട്ടം നശിപ്പിച്ചു, അദ്ദേഹത്തിന്റെ വീടിന് പിന്‍വശത്തുള്ള സ്ഥലം വാങ്ങി ഒരു ശ്മശാനമാക്കി മാറ്റി, പകല്‍വെളിച്ചത്തില്‍ അദ്ദേഹത്തെ അക്രമിക്കാന്‍ ഗുണ്ടകളെ വാടകയ്ക്ക് എടുത്തു, നോട്ടീസ് കൂടാതെ അദ്ദേഹത്തിന്റെ തോക്ക് ലൈസന്‍സ് റദ്ദാക്കി, എന്റെ മുത്തച്ഛനെ ജയിലില്‍ പോലും അടച്ചു. പല തലങ്ങളില്‍ ഈ കഥയെ സിനിമയില്‍ മാറ്റിമറിച്ചിട്ടുണ്ട്. ചില മസാല കൂട്ടി ചേർത്തിട്ടുണ്ട് എന്നത് ഒഴിച്ചാല്‍ ഈ സിനിമയിലെ 50 ശതമാനത്തിലേറെ അദ്ദേഹത്തിന്റെ ജീവിതം തന്നെയാണ്.
ഇത് എന്റെ കഥയാണ് എന്ന് പറഞ്ഞ എന്റെ മുത്തച്ഛനോട്, ഷാജി കൈലാസും മറ്റു പ്രവർത്തകരും ഒരുപോലെ പറഞ്ഞത് ഇതൊരു കല്‍പ്പിത കഥാപാത്രം മാത്രമാണെന്നായിരുന്നു. സത്യത്തിൽ എനിക്ക് നല്ല രോക്ഷമുണ്ട്, കാരണം എനിക്ക് രോഷമുണ്ട്. സാധാരണക്കാരായ മനുഷ്യരെ ചൂഷണം ചെയ്യുന്ന മലയാള സിനിമാ വ്യവസായത്തിന് തങ്ങളുടെ തെറ്റായ ചെയ്തികള്‍ക്ക് പണവും പ്രശസ്തിയും അംഗീകാരവും ലഭിക്കുന്നു എന്നതിലും എന്റെ മുത്തച്ഛന് ജോസ് കുരുവിനാക്കുന്നേല്‍ അവരുടെ ആദ്യത്തെ ഇരയല്ല എന്നതിലും എനിക്ക് വലിയ ദു:ഖമുണ്ട്. പൃഥ്വിരാജിനോടും അദ്ദേഹത്തിന്റെ ടീമിനോടും, നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നു എന്നും അദ്ദേഹം കുറിച്ചു..
Leave a Reply