കടുവയിലെ ആ ഡയലോഗിനുള്ള മറുപടി ഇതാ ! സഹതാപവും മുറിവേൽപ്പിക്കലും ഇല്ലാത്ത ലോകമെത്ര ദൂരെയാണ് ! ഫാത്തിമ പറയുന്നു !

കടുവ സിനിമ ഇപ്പോൾ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് എങ്കിലും, കടുവയെ വിട്ടൊഴിയാതെ വിവാദങ്ങളും ഒപ്പമുണ്ട്. ആദ്യം തന്നെ ഇ ചിത്രത്തിൽ പറയുന്നത് തന്റെ കഥയാണ് എന്ന് പറഞ്ഞുകൊണ്ട് കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ എന്ന ആൾ കേസിന് പോയതും എല്ലാം കെട്ടടങ്ങി ചിത്രം ഇപ്പോൾ തിയറ്ററിൽ എത്തിയപ്പോൾ അതിലെ ഒരു ഡയലോഗ് വലിയ രീതിയിൽ വിവാദമായി മാറുകയാണ്.   നിരവധി [പേരാണ് ഇതിനെ വിമർശിച്ചും സഹതപിച്ചും വിഷമം അറിയിച്ചും രംഗത്ത് വരുന്നത്. ചിത്രത്തിൽ ഭിന്നശേഷിക്കാരായ മക്കളുണ്ടാകുന്നത് പിതാവ് ചെയ്ത പാപങ്ങളുടെ ഫലമായിട്ടാണ് എന്നൊരു ഡയലോഡ് ചിത്രത്തിന്റെ തുടക്കത്തിൽ തന്നെ പറയുന്നത് കൂടുതൽനപ്പേരിലും ചെറിയ നൊമ്പരം ഉണ്ടാക്കിയിരിക്കുകയാണ്.

ഇപ്പോഴിതാ ആ ഡയലോഗിനുള്ള മറുപടി എന്നപോലെ ഡയലോഗില്‍ പ്രതികരണവുമായി ഡോക്ടര്‍ ഫാത്തിമ അസ്‌ല പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. ആ വാക്കുകൾ തന്നിൽ വളരെ വലിയ വേദന ഉണ്ടാക്കി എന്ന് പറയുകയാണ് ഫാത്തിമ. സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവം കൂടിയായ ഫാത്തിമയുടെ കുറിപ്പ് ഏറെ വൈറലായി മാറിയിരിക്കുകയാണ്. ആ കുറിപ്പിൽ പറയുന്നത് ഇങ്ങനെ, ഇന്നലെ തന്നെ കടുവ കണ്ടിരുന്നു.. ഫിറു ടിക്കറ്റ് എടുക്കാന്‍ ഓടി പോയപ്പോള്‍ തിയേറ്ററിലേക്ക് ഉള്ള സ്റ്റെപ് നോക്കി ഞാൻ കുറേ നേരം ഇരുന്നു.. സ്റ്റെപ്പുകള്‍ ഉണ്ടാക്കുന്നതിനും റാമ്പ് ഉണ്ടാക്കുന്നതിനും ഒരേ പൈസ ആയിരിക്കോ, ഇച്ചിരി പൈസ കൂടിയാലും റാമ്പ് ഉണ്ടെങ്കില്‍ എനിക്കും ആരുടെയും സഹായം ഇല്ലാതെ കയറായിരുന്നല്ലോ എന്നൊക്കെ ചിന്തിച്ച്, കണ്ണ് നിറച്ചാണ് സിനിമ കാണാന്‍ കയറിയത് തന്നെ.

ആ മാനോടെ കയറി ഇരുന്ന ഞാൻ ആദ്യം തന്നെ കണ്ടത് ‘നമ്മള്‍ ചെയ്ത് കൂട്ടുന്ന പാപങ്ങളുടെ ഫലമായാണ് ഭിന്നശേഷിക്കാരായ കുട്ടികള്‍ ജനിക്കുന്നത് ‘എന്ന് അര്‍ഥം വരുന്ന മാസ് ഡയലോഗ്. ആള്‍ക്കാര്‍ ഇപ്പോഴും ഇങ്ങനെ ഒക്കെ തന്നെയാവോ ചിന്തിച്ചു വെച്ചിട്ടുണ്ടാവുക എന്നോര്‍ത്തപ്പോ പിന്നെയും സങ്കടം തോന്നി. പണ്ട് ഒരാള്‍ ‘കഴിഞ്ഞ ജന്മത്തില്‍ ഞാന്‍ ചെയ്ത പാപത്തിന്റെ ഫലമായാണ് ഇങ്ങനെ ആയി പോയത് ‘എന്ന് പറഞ്ഞത് ഓര്‍മ വന്നു. ഉമ്മച്ചിയോ അപ്പയോ അല്ലെങ്കില്‍ അവരെ പോലുള്ള ഏതെങ്കിലും parents ഇത് പോലുള്ള കുത്ത് വാക്കുകള്‍ കേട്ടിട്ടുണ്ടാവുമോ എന്ന് ഓര്‍ത്ത് പേടി തോന്നി. മുറിവേൽപ്പിക്കലുകളും ഇല്ലാത്ത ലോകമെത്ര ദൂരയാണ്.. അല്ലേ.. എന്നാണ് ഫാത്തിമ കുറിപ്പിലൂടെ ചോദിച്ചിരിക്കുന്നത്.

എന്നാൽ ഇത് വെറുമൊരു സിനിമയാണ്, ഇതിനെ അങ്ങനെ കണ്ടാൽ മതി എന്നൊക്കെ അറിയാം. പക്ഷെ എത്ര ശ്രമിച്ചാലും ചിലതൊക്കെ നെഞ്ചിലേക്ക് നേരെ അങ്ങ് കൊള്ളും, തേച്ചാലും മായ്ച്ചാലും പോവാത്ത ഇന്നലകൾ, വേദനകൾ കണ്ണിന്റെ മുന്നിലേക്ക് വരും.. നമ്മളാരുമല്ലന്ന തോന്നലുണ്ടാക്കും.. അതോണ്ട് മാത്രമാണ് ഈ കുറിപ്പ് ഇവിടെ എഴിതിയിടുന്നതെന്നും ഫാത്തിമ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *