തെറ്റ് പറ്റി പോയി, ക്ഷമിക്കണം ! മനുഷ്യസഹജമായ തെറ്റായിക്കണ്ട് പൊറുക്കണം ! അത്തരം കുട്ടികൾക്ക് സഹായം ചെയ്തവരാണ് ഞങ്ങൾ ! മല്ലിക സുകുമാരൻ !

ഷാജി കൈലാസിന്റെ ഏറ്റവും പുതിയ ചിത്രമായ കടുവ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ്.  പക്ഷെ ഇപ്പോഴിതാ ചിത്രത്തിന് നിരവധി വിമർശനങ്ങൾ നേരിട്ടുകൊണ്ട് ഇരികുകയാണ്. അതിനു പ്രധാന കാരണം  ചിത്രത്തിലെ  ഒരു ഡയലോഗ് വലിയ രീതിയിൽ വിവാദമായി മാറുകയാണ്.   നിരവധി [പേരാണ് ഇതിനെ വിമർശിച്ചും സഹതപിച്ചും വിഷമം അറിയിച്ചും രംഗത്ത് വരുന്നത്. ചിത്രത്തിൽ ഭിന്നശേഷിക്കാരായ മക്കളുണ്ടാകുന്നത് പിതാവ് ചെയ്ത പാപങ്ങളുടെ ഫലമായിട്ടാണ് എന്നൊരു ഡയലോഡ് ചിത്രത്തിന്റെ തുടക്കത്തിൽ തന്നെ പറയുന്നത് കൂടുതൽനപ്പേരിലും ചെറിയ നൊമ്പരം ഉണ്ടാക്കിയിരിക്കുകയാണ്.

ഇത്തരം അവസ്ഥയിൽ കൂടി കടന്ന് പോകുന്ന നിരവധിപേരാണ് ഇപ്പോൾ ഈ ചിത്രത്തെയും അണിയറ പ്രവർത്തകരെയും വിമർശിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. സംഭവം ഏറെ വിവാദമായതോടെ മാപ്പ് പറഞ്ഞുകൊണ്ട് പൃഥിരാജൂം അതുപോലെ സംവിധയകാൻ ഷാജി കൈലാസും രംഗത്ത് വന്നിരുന്നു. ഷാജി കൈയ്ല്സ് കുറിച്ചത് ഇങ്ങനെ ആയിരുന്നു. ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന തരത്തില്‍ പരാമര്‍ശം വന്നതില്‍ നിര്‍വ്യാജം ക്ഷമചോദിക്കുന്നു. ആ സംഭാഷണശകലം ഒരു കൈപ്പിഴയാണ്. മനുഷ്യസഹജമായ തെറ്റായി കണ്ട് പൊറുക്കണം എന്ന് മാത്രമാണ് അഭ്യര്‍ഥിക്കാനുള്ളത്. അങ്ങനെയൊരു സംഭാഷണം എഴുതുമ്പോള്‍ തിരക്കഥാകൃത്ത് ജിനുവോ അത് പറയുമ്പോള്‍ നായകനായ പൃഥ്വിരാജോ ആ സീന്‍ ഒരുക്കുമ്പോള്‍ ഞാനോ അതിന്റെ മറ്റ് വശങ്ങളെക്കുറിച്ച് ചിന്തിച്ചില്ല എന്നതാണ് സത്യം എന്നും അദ്ദേഹം പറയുന്നു.

തെറ്റ് പറ്റിപ്പോയി ക്ഷമിക്കണം, ഈ തെറ്റ് ഞങ്ങൾ അംഗീകരിക്കുന്നു എന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. പക്ഷെ രമേശ് ചെന്നിത്തല സഹിതം ഈ ചിത്രത്തെ വിമർശിച്ച് രംഗത്ത് വന്നതോടെ സംഭവം കൂടുതൽ ശ്രദ്ധ നേടി, നായകൻ പൃഥ്വിരാജ് ആയതുകൊണ്ടുതന്നെ പലർക്കും വിമർശിക്കാനുള്ള ഒരു കാരണം കൂടി കിട്ടിയെന്നും ആരോപിക്കുന്നവർ ഈ  കൂട്ടത്തിൽ ഉണ്ട്.  ഇപ്പോഴിതാ ഈ വിമർശനങ്ങൾക്ക് മറുപടിയുമായി മല്ലിക സുകുമാരൻ രംഗത്ത് വന്നിരിക്കുകയാണ്. ഇത്തരത്തിൽ ഉള്ള ഒരു കുഞ്ഞമ്മായി ജീവിക്കുന്ന ഒരമ്മ കൂടിയായ  സിൻസി അനിൽ പൃഥ്വിരാജിനെ വിമർശിച്ച് പങ്കുവെച്ച കുറിപ്പിനാണ് മല്ലിക മറുപടി നൽകിയിരിക്കുന്നത്.  മല്ലികയുടെ വാക്കുകൾ ഇങ്ങനെ….

സിൻസി അനിൽ, ഇടപ്പാളിലെ ഞങ്ങളുടെ  ബന്ധത്തിൽ തന്നെ ഉള്ള  ഭിന്നശേഷിയുള്ള ഒരു പെൺ കുഞ്ഞിന് , ആ  കുഞ്ഞിന്റെ അമ്മയുടെ വേദന കണ്ട് എന്റെ തിരുവനന്തപുരത്തുണ്ടായിരുന്ന വസ്തുവിൽ ഒരു വീടും, ആ  കുട്ടിയുമായി സഞ്ചരിക്കാൻ ഒരു വാഹനവും കൊടുത്തവരാണ് ഞാനും എന്റെ സുകുവേട്ടനും. ആ കുടുംബത്തിനു വേണ്ടി എന്റെ മക്കൾ ചെയ്തിട്ടുള്ള കാര്യങ്ങൾ വാചക കസർത്തിലൂടെ നിരത്താൻ താല്പര്യവുമില്ല….  ഒരുപക്ഷെ പലരേയും പോലെ സിൻസിക്ക് പൃഥ്വിരാജ് ഒരു ശത്രുവായിരിക്കാം

പലരിൽ ഒരാൾ, പക്ഷേ  എനിക്ക് തോന്നുന്നത്  ഭിന്നശേഷിക്കാരെ അതിൽ കേവലം ഒരു സിനിമയുടെ പേരിൽ ദയവുചെയ്ത് വലിച്ചിഴക്കരുത്, സിൻസിയുടെ അഭിപ്രായസ്വാതന്ത്ര്യം എങ്ങനെ വേണമെങ്കിലുo ഉപയോഗിക്കാം, പൊതു ജനം പലവിധം, ഷാജി കൈലാസ് അത് തിരുത്തുകയും ചെയ്യും, ഷാജിയും പൃഥ്വിയും പരസ്യമായി ക്ഷമ ചോദിക്കുകയും ചെയ്തു, പിന്നെ , മാദ്ധ്യമ സുഹൃത്തുക്കളോടു ചോദിക്കാം, അതുമല്ലങ്കിൽ “അമൃതവർഷിണി’ എന്ന സംഘടന എന്താണെന്ന് അന്വേഷിക്കൂ.” എന്നായിരുന്നു മല്ലികാ സുകുമാരൻ പറഞ്ഞത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *