
നടി നിത്യാ മേനോൻ വിവാഹിതയാകുന്നു ! വരൻ മലയാളത്തിലെ പ്രമുഖ നടൻ ! ആശംസകളുമായി ആരാധകർ !
മലയാളികൾക്ക് വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് നിത്യാ മേനോൻ. ഒരു അഭിനേത്രി മാത്രമല്ല ഒരു ഗായിക കൂടിയാണ് നിത്യ. മാതൃഭാഷ മലയാളം ആണെങ്കിലും താരം ജനിച്ചു വളർന്നത്, ബാംഗ്ലൂരിലെ ബാണാശങ്കരിയിലാണ്. അച്ഛൻ കോഴിക്കോട് സ്വദേശിയും, ‘അമ്മ പാലക്കാടുമാണ് അതുകൊണ്ടുതന്നെ നിത്യക്ക് മലയാളം സ്വന്തം ഭാഷ തന്നെയാണ്, ഇന്ന് സൗത്ത് ഇന്ത്യയിലെ മികച്ച നടിമാരിൽ ഒരാളാണ് നിത്യ മേനോൻ, ബോളിവുഡിലും താരം തന്റെ സാനിധ്യം അറിയിച്ചു കഴിഞ്ഞു, ഒപ്പം മലയാളത്തിലും സജീവമാണ്…
ബാലതാരമായാണ് നിത്യ അഭിനയ രംഗത്ത് അരങ്ങേറ്റം നടത്തിയത്. ഇന്ത്യൻ ഇംഗ്ലീഷ് ഭാഷാ ചിത്രമായ ‘ദി മങ്കി ഹു ന്യൂ ടു മച്ച്’ (1998) എന്ന ചിത്രത്തിൽ എട്ട് വയസുള്ളപ്പോൾ തബുവിന്റെ ഇളയ സഹോദരിയുടെ കഥാപാത്രമാണ് താരത്തിന്റെ ആദ്യ വേഷം. ഛായാഗ്രാഹകൻ സന്തോഷ് റായ് പട്ടാജെ സംവിധാനം ചെയ്ത കന്നഡ ചലച്ചിത്രമായ 7 ഓ ക്ലോക്ക് എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ചത്. ആത്മീയ കാര്യങ്ങളിൽ ഒരുപാട് താല്പര്യമുള്ള വ്യക്തിയാണ് നിത്യ, 34 വയസുള്ള നിത്യയുടെ ജീവിത്തത്തിലെ വളരെ സന്തോഷകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

നിത്യ മേനോൻ വിവാഹിതയാകാൻ ഒരുങ്ങുകയാണ്. വരൻ മലയാളത്തിൽ നിന്നുള്ള പ്രമുഖ നടൻ ആണെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ പേരോ മറ്റ് വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. ഔദ്യോഗിക പ്രഖ്യാനമോ മറ്റോ ഇതുവരെ നിത്യയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ഇരുവരും ഏറെ നാളായി പ്രണയിത്തിലാണ് എന്നും, ഒരു കോമൺ സുഹൃത്ത് വഴിയാണ് പരിചയപ്പെട്ടത് ശേഷം ഈ ബന്ധം പ്രണയത്തിലേക്ക് മാറുകയായിരുന്നു എന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
എന്നാൽ ഈ വാർത്ത സ്മൂഹ മാധ്യമങ്ങളിൽ എത്തിയതോടെ കൂടുതൽ പേരും പറയുന്നത് അത് നടൻ ഉണ്ണി മുകുന്ദൻ ആയിരിക്കും എന്നാണ്. കൂടാതെ മറ്റുചിലർ ഏറെ റസകരമായി ‘ആറാട്ട് ഏട്ടൻ’ എന്നെന്നും പറയുന്നു. അടുത്തിടെ സന്തോഷ് എന്ന ആരാധകൻ തനിക്ക് നിത്യയെ വിവാഹം കഴിക്കാൻ തലപര്യമുണ്ട് എന്ന് പറഞ്ഞുകൊണ്ട് ശ്രദ്ധ നേടിയിരുന്നു.. ഇന്ന് സൗത്തിന്ത്യൻ സിനിമ രംഗത്ത് ഏറെ തിളങ്ങി നില്കുന്ന നിത്യ തന്റെ കരിയറിൽ ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായിരുന്നു. നായിക വേഷം തന്നെ വേണമെന്ന് വാശി ഇല്ലാത്ത ആളാണ് നിത്യ, തനിക്കു കിട്ടുന്ന വേഷം ചെറുതായാലും വലുതായാലും അത് മനോഹരമാക്കി ചെയ്യുക അതാണ് നിത്യയുടെ ശൈലി. 2008 ലെ ഓഫ് ബീറ്റ് ചിത്രം ആകാശ ഗോപുരത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് ചുവട് വയ്ക്കുന്നത്. സിനിമയുടെ ശൈലിക്ക് നിൽക്കാതെ സിനിമയെ നിത്യയുടെ ശൈലിക്ക് കൊണ്ടുവന്ന ആളാണ് താരം…
Leave a Reply