ഒരു പക്ഷെ ഞാൻ മോഹൻലാലിനേക്കാൾ സ്നേഹിച്ചത് നടി നിത്യ മേനോനെ ആയിരുന്നു ! അവരെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു ! നിത്യയുടെ മറുപടി ഇതായിരുന്നു ! സന്തോഷ് പറയുന്നു!

ഇന്നത്തെ ഈ സമൂഹത്തിൽ ഒരു സെലിബ്രറ്റി ഉണ്ടാകാൻ കണ്ണ് അടച്ച് തുറക്കുന്ന സമയം മതി, സമൂഹ മാധ്യമങ്ങൾ നമ്മുടെ ജീവിത്തത്തിൽ ഇത്രയും സ്വാധീനം ചെലുത്തുന്ന ഈ കാലഘട്ടത്തിൽ വളരെ പെട്ടെന്നാണ് ഓരോ മാറ്റങ്ങൾ ഉണ്ടാകുന്നത്, അത്തരത്തിൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മോഹൻലാലിൻറെ ഒരു വൈറൽ ഫാൻ സെലിബ്രറ്റി ആയി മാറിയിരുന്നു. അതായത് ആറാട്ട് എന്ന മോഹൻലാൽ ചിത്രം കണ്ടിറങ്ങിയ സന്തോഷ് എന്ന ചെറുപ്പക്കാരൻ  ലാലേട്ടനെ കുറിച്ചും അതുപോലെ സിനിമയെ കുറിച്ചും പറഞ്ഞ അഭിപ്രയത്തിന്റെ വീഡിയോ വളരെ വേഗം ശ്രദ്ധ നേടിയിരുന്നു. മോഹന്ലാലിനോടുള്ള സന്തോഷിന്റെ കടുത്ത ആരാധന അദ്ദേഹത്തിന്റെ വാക്കുകളിൽ സ്പർശ്ട്ടമായിരുന്നു.

ഇത് ട്രോളന്മാർ കൂടി ഏറ്റെടുത്തതോടെ സംഭവം അങ്ങ് വൈറലായി, വൈറലായതോടെ അയാളുടെ അഭിമുഖങ്ങൾ വരാൻ തുടങ്ങി, അതിനു ശേഷം ആ അഭിമുഖത്തിൽ സന്തോഷ്  പറഞ്ഞ കാര്യങ്ങളും വൈറലാകാൻ തുടങ്ങി. നടി നിത്യാമേനോനെ കുറിച്ച് സന്തോഷ് പറഞ്ഞ കാര്യങ്ങൾ ആയി പിന്നെ  ശ്രദ്ധ നേടാൻ തുടങ്ങിയത്. സന്തോഷിന്റെ വാക്കുകൾ ഇങ്ങനെ. ഒരു പക്ഷെ ഞാൻ  മോഹന്‍ലാലിനെക്കാള്‍ കൂടുതല്‍ ആരാധിച്ചിരുന്നത് നടി നിത്യ മേനോനെ ആണ്. ഏറ്റവും ഇഷ്ടപ്പെട്ട നടി മഞ്ജു വാര്യരാണ്.

എങ്കിലും നിത്യ മേനോനെ ഞാൻ ഒരുപാട് ഇഷ്ടപെടുന്നു. അവരെ  ഞാൻ  എനിക്ക് കല്യാണം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്റെ ജീവിതത്തിന്റെ ഒരു കാലഘട്ടത്തിൽ ഞാൻ ഏറ്റവും കൂടുതല്‍ സ്‌നേഹിച്ചത് നിത്യ മേനോനെ ആയിരുന്നു. ഒരുപക്ഷേ മോഹന്‍ലാലിനെക്കാള്‍. അവരെ വിവാഹം  കഴിക്കാന്‍ കഴിഞ്ഞേയില്ലെങ്കിലും  ഒരു ഫ്രണ്ടായിട്ടോ ഫാനായിട്ടോ ഒരു ഫോണ്‍ കോണ്ടാക്ടായിട്ടോ കാണണമെന്ന് പോലും ഞാന്‍ നിത്യയോട്‌ തന്നെ നേരിട്ട് പറഞ്ഞിരുന്നു.

അതുമാത്രമല്ല ഞാൻ നിത്യയുടെ മാതാപിതാക്കളോട് ഈ കാര്യം പറഞ്ഞിരുന്നു. എന്നാൽ അവരുടെ മറുപടി അതൊന്നും പറ്റില്ല എന്നായിരുന്നു, ശേഷം ഞാൻ നിത്യയെ നേരിൽ കണ്ടു സ,സംസാരിച്ചു, കോളാമ്പി എന്ന സിനിമയുടെ ലൊക്കേഷനില്‍ ചെന്ന് നിത്യയെ കണ്ടു. അവരോട് നേരിട്ട് സംസാരിക്കുകയും ചെയ്തു, ആ സമയത്ത്  തന്റെ ബുക്കുകളെ കുറിച്ചും ഒക്കെ സംസാരിച്ചു. പത്ത് പതിനഞ്ച് മിനിറ്റോളം സംസാരിച്ചിരുന്നു. എന്നാൽ  ‘നിങ്ങള്‍ വെറുതെ സമയം കളയണ്ടാ’ എന്നാണ് നിത്യ നല്‍കിയ മറുപടിയെന്നും ഏറെ നിരാശയോടെ സന്തോഷ് പറയുന്നു.

ചെറുപ്പം മുതൽ എന്റെ ആരാധ്യ പുരുഷനാണ് മോഹൻലാൽ, അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളും കാണാറുണ്ട്. എനിക്ക് മ,ദ്യ,പാനമോ മറ്റ് ദുശ്ശീലങ്ങളോ ഒന്നും തന്നെ ഇല്ല. വളരെ നിഷ്‌കളങ്കമായ അഭിപ്രായമാണ് ഞാന്‍ ആറാട്ടിനെ കുറിച്ച് പറഞ്ഞത്. മ,ദ്യ,പി,ച്ചി,ട്ടൊന്നുമല്ല സിനിമ കാണാന്‍ പോയത്. മോഹന്‍ലാലിന്റെ രാ,ഷ്ട്രീ,യ നിലപാടുകള്‍ കാരണം കഴിഞ്ഞ കുറച്ച് കാലമായി അദ്ദേഹത്തിന്റെ സിനിമകള്‍ക്കെതിരെ ഇപ്പോള്‍ ചില വിദ്വേഷ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്.’ എൻജിനീയര്‍ ആയ താൻ  ഇപ്പോള്‍ ഫിലോസഫിയില്‍ പിഎച്ച്‍ഡി ചെയ്യുകയാണെന്ന് എന്നും സന്തോഷ് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *