
ഒരു നടൻ എന്ന നിലയിൽ അദ്ദേഹത്തിന് അർഹിക്കുന്ന അംഗീകാരം ലഭിച്ചിരുന്നില്ല ! പക്ഷെ ഒരിക്കലും അദ്ദേഹത്തിനെ അതൊന്നും ബാധിച്ചിരുന്നില്ല !
മലയാള സിനിമയുടെ പ്രതാപിയായ വില്ലൻ ആയിരുന്നു പ്രതാപ ചന്ദ്രൻ. അദ്ദേഹം ഒരുപാട് മികച്ച കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട് എങ്കിലും സിബിഐ ഡയറിക്കുറിപ്പിൽ അദ്ദേഹം സിബിഐ യെ വെല്ലുവിളിക്കുന്ന ആ രംഗം ഇന്നത്തെ പുതുതലമുറയുടെ പോലും ഇഷ്ട രംഗങ്ങളിൽ ഒന്നാണ്. തന്റെ പതിനാലാമത്തെ വയസിൽ അഭിനയ മോഹവുമായി കൊല്ലത്തും അവിടെ നിന്ന് മദ്രാസിലേക്കും വണ്ടി കയറുമ്പോൾ കൂട്ടിന് ഒരുപിടി സ്വപ്നങ്ങൾ കൂട്ടിന് ഉണ്ടയിരുന്നു. പക്ഷെ ആഗ്രഹിച്ച പോലെ സിനിമയിൽ അവസരം ലഭിച്ചില്ല, നാടകങ്ങളിൽ വേഷമിട്ടു. അതിനിടയിൽ കൂടി തന്റെ ആഗ്രഹത്തിനായി ശ്രമങ്ങളും തുടരുന്നുണ്ടായിരുന്നു.
അദ്ദേഹത്തിന്റെ ആദ്യത്തെ സിനിമ വിയർപ്പിന്റെ വിലയാണ്. എന്നാൽ ആ ചിത്രത്തിൽ വാർധക്യം ബാധിച്ച ഒരു വൈദ്യരുടെ വേഷമായിരുന്നു. അതിനു ശേഷം കുറച്ച് സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തെങ്കിലും അവയൊന്നും ശ്രദ്ധിക്കപ്പെടാഞ്ഞതിനെ തുടർന്ന് 1968 ൽ തിരിച്ച് നാട്ടിലേക്ക് മടങ്ങിയെത്തിയ പ്രതാപചന്ദ്രൻ കൊല്ലം കാളിദാസ കലാകേന്ദ്രത്തിൻ്റെ നാടക വേദികളിൽ സജീവമായി പ്രവർത്തിച്ചു. ഇപ്പോഴിതാ അദ്ദേഹത്തെ കുറിച്ച് ഭാര്യ പ്രതിഭ പറഞ്ഞ ചില കാര്യങ്ങളാണ് നേടുന്നത്.. അദ്ദേഹത്തിന്റെ ഏറ്റവും വലിയൊരു ആഗ്രഹം തന്റെ അവസാനനാളുകള്‍ ഓമല്ലൂരില്‍ ആവണം എന്നതായിരുന്നു. അത് നടക്കുകയും ചെയ്തു.
എന്നാൽ ആ ആഗ്രഹം സഭലമായിരുന്നു എങ്കിലും അദ്ദേഹത്തിന് തന്റെ അവസാന നാളുകളിൽ ഒരുപാട് അടുപ്പമുണ്ടായിരുന്നു കുറച്ച് സൗഹൃദങ്ങളെ ഒരുപാട് മിസ് ചെയ്തിരുന്നു. ആ സൗഹൃദങ്ങൾ നഷ്ടമായിരുന്നത് അത് ഓര്‍ത്ത് അദ്ദേഹം വളരെ ദുഖിച്ചിരുന്നു. അതുപോലെ അക്ഷരസ്പുടതയോടെ സംസാരിക്കാന്‍ എന്നും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അത് അഭിനയത്തിൽ ആയാലും ജീവിതത്തിലും ഒരുപോലെ പാലിച്ചിരുന്നു.

അത് അദ്ദേഹം ചെറുപ്പം മുതലേ ശീലിച്ചുവന്ന കാര്യമാണ്.. ഇനി ഇപ്പോൾ മ,ദ്യ,പിച്ചു സംസാരിച്ചാല്‍ പോലും വ്യക്തമായി തന്നെ അദ്ദേഹം സംസാരിച്ചിരുന്നു എന്ന് ഒരു ചിരിയോടെ പ്രതിഭ പറയുന്നു. പക്ഷെ ഒരു നടന് എന്ന നിലയില്‍ അര്‍ഹിച്ചിരുന്ന ഒരു ആദരം അദ്ദേഹത്തിന് ലഭിച്ചില്ല എന്ന് തനിക്കു തോന്നുന്നെങ്കിലും ഒരിക്കലും അദ്ദേഹത്തിനെ അതൊന്നും ബാധിച്ചിരുന്നില്ല. എന്നും തന്റെ പ്രിയപ്പെട്ട കഥാപാത്രം സിബിഐ യിലെ നാരായണന് ആണെന്നും പ്രതിഭ പറയുന്നു.
ചെറുപ്പം മുതൽ നാടകവും സിനിമകളും ഒരുപാട് സ്നേഹിച്ചിരുന്ന അദ്ദേഹം നസീറിന്റെയും സത്യന്റെയും വലിയ ആരാധനകനായിരുന്ന പ്രതാപചന്ദ്രന് പിന്നീട് അവരുടെ ചിത്രങ്ങളിലെ സ്ഥിരം വില്ലനായി. കൂടാതെ രജനികാന്തിനോടൊപ്പം അഞ്ചു സിനിമകളില്‍ അഭിനയിച്ച അദ്ദേഹം,സ്വന്തമായി 5 സിനിമകള്‍ നിര്‍മിച്ചു എന്നതും,2 സിനിമയ്ക്ക് തിരക്കഥ എഴുത്തി എന്നതും എനിക്ക് ഏറെ കൗതുകം ഉളവാക്കിയ കാര്യങ്ങളായിരുന്നു. ഇരുപതാം നൂറ്റാണ്ടിലേയും ,സിബിഐ ഡയറികുറിപ്പിലെയും വില്ലന്‍ വേഷങ്ങള്‍ വളരെ ജനപ്രീതി നേടി കൊടുത്തു .മനു അങ്കിള്‍ ,കോട്ടയം കുഞ്ഞച്ചന് ,ഓഗസ്റ്റ് ഒന്ന് എന്നീ സിനിമകളിലെ വേഷങ്ങള്‍ ജനഹൃദയങ്ങള്‍ ഏറ്റെടുത്തു.
Leave a Reply