മമ്മൂട്ടിയുമായുള്ള സൗഹൃദത്തിന് ഉലച്ചിൽ സംഭവിച്ചിട്ടുണ്ട് ! പക്ഷ അതിനു കാരണക്കാരൻ ഞാനല്ല ! പക്ഷെ എനിക്ക് ചിലത് ചോദിക്കാനുണ്ട് ! സുരേഷ് ഗോപി പറയുന്നു !

മലയാളികളുടെ എക്കാലത്തെയും ഇഷ്ട നടനാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം പാപ്പന്റെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി അദ്ദേഹം നടത്തിയിട്ടുള്ള ചില തുറന്ന് പറച്ചിലുകളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. മോഹൻലാൽ മമ്മൂട്ടി എന്നിവരുമായുള്ള സൗഹൃദത്തെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. മോഹൻലാൽ എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. പക്ഷെ മമ്മൂക്ക എന്റെ ബിഗ് ബ്രദര്‍ ആണ്. മമ്മൂട്ടിയിൽ നിന്നും ഒരുപാട് പഠിക്കാന്‍ കഴിഞ്ഞു. അപ്പോഴല്ലെങ്കിലും പിന്നീട് അത് ഗുണം ചെയ്തു. ഒരു സിനിമയെ മൊത്തം തോളിലേറ്റെടുക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു തന്ന പാഠങ്ങൾ തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട് എന്നും സുരേഷ് ഗോപി പറയുന്നു.

എന്നാൽ മമ്മൂട്ടിയുമായി ചില ഉലച്ചിലുകളും ഉണ്ടായിട്ടുണ്ട് എന്ന് തുറന്ന് പറയുകയാണ് അദ്ദേഹം. കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് സുരേഷ് ഗോപി ഈ കാര്യം വ്യക്തമാക്കിയത്.  ഇപ്പോള്‍ മമ്മൂക്കയുടെ ഒരു കോള്‍ വരികയാണെങ്കില്‍, മമ്മൂക്കയാണെന്ന് പറഞ്ഞ് ആരെങ്കിലും ഫോണ്‍ തന്നാല്‍ ഞാന്‍ എഴുന്നേറ്റ് നിന്നേ സംസാരിക്കൂ. ആ ആഴമുണ്ട്. പക്ഷെ ഉലച്ചിലുകളും ഉണ്ടായിട്ടുണ്ട്. ഇല്ലെന്ന് ഞാന്‍ പറയില്ല. അതിന് ഞാന്‍ കാരണക്കാരനായിട്ടില്ല. കാരണക്കാരന്‍ ആവുകയുമില്ലെന്നും താരം പറയുന്നു.

അതുപോലെ സിനിമ രംഗത്ത് ഏറ്റവും അടുപ്പമുള്ള മറ്റൊരാൾ അത് വിജയ രാഘവൻ ആണ്. ഒരമ്മ പെറ്റമക്കളെ പോലെയാണ്. എന്റെ വല്യേട്ടനാണ്. പക്ഷെ ഞാന്‍ കുട്ടാ എന്നേ വിളിക്കൂ. അങ്ങനെയുള്ള ഒരുപാട് ബന്ധങ്ങളുണ്ട്. ഓരോരുത്തരുടേയും പേരുകള്‍ എടുത്ത് പറയാനാകില്ല. പിന്നെ പലരുടേയും പേര് വിട്ടു പോയെന്നാകും. മനുഷ്യരല്ലേ അതൊക്കെ സ്വാഭികമാണ്. ഇന്നലെ തന്നെ വളരെ വിചിത്രമായി തോന്നിയതൊന്നുണ്ടായി. വെറുപ്പ് പ്രകടിപ്പിക്കാന്‍ ആളുകള്‍ എന്ത് സെലക്ടീവാണെന്ന് സുരേഷ് ഗോപി പറയുന്നു.

കഴിഞ്ഞ ദിവസം എന്റെ ശ്രദ്ധയിൽ പെട്ടൊരു കാര്യമാണ്  സുരേഷ് നായർ എന്നൊരാള്‍ കമന്റ് ചെയ്തിരിക്കുന്നു, എനിക്ക് ഇതാണ് നിങ്ങളോട് ബഹുമാനമില്ലാത്തത്. നിങ്ങള്‍ തമ്പി കണ്ണന്താനത്തെ മറന്നു. ജോഷിയെ ഹൈലൈറ്റ് ചെയ്തിരിക്കുന്നുവെന്ന്. അയാളോട് പറയാനുള്ളത്… എടോ ഞാന്‍ എന്റെ ഹൃദയം ഒന്ന് തുറന്നോട്ടെ. കൂടുതല്‍ നെകളിച്ചാല്‍ ഞാന്‍ പറയും. തമ്പി കണ്ണന്താനം മ,രി,ച്ച്‌ അവസാനത്തെ ആദരവിനായി കാത്ത് കിടക്കുമ്പോൾ  ആരൊക്കെ പോയി… അതുപോട്ടെ  അദ്ദേഹത്തിന്റെ മകളുടെ കല്യാണത്തിന് ആരൊക്കെ പോയി… എന്നാൽ  ഞാനും എന്റെ ഭാര്യയും അവിടെയുണ്ടായിരുന്നു. നിങ്ങളെ ആരേയും കാണിക്കാനല്ല. എന്റെ ഉത്തരവാദിത്തങ്ങള്‍ ആദരവോടെ തന്നെ ഞാന്‍ ചെയ്യാറുണ്ട്.  എന്ന് വളരെ വികാരാധീനനായി അദ്ദേഹം പറയുന്നു..

കൂടാതെ എന്നോട് ക്ഷമിക്കണം അതൊരുഫേക്ക് ഐഡി ആണെന്ന് അറിയാം.. ഇത് ദേഷ്യമല്ല. എനിക്കിതൊന്നും അടിച്ചമര്‍ത്തി വെക്കാനാകില്ല. എന്റെ മകനോടും ഞാന്‍ അങ്ങനെ തന്നെയാകും പറയുകയെന്നും സുരേഷ് ഗോപി പറയുന്നു…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *