
മോഹൻലാൽ പരാജയങ്ങൾക്ക്ക് നടുവിൽ നിൽക്കുമ്പോഴാണ് ആ സിനിമ ചെയ്യുന്നതും ! അത് സുപാട് ഹിറ്റായി മാറിയതും ! സംവിധായകൻ തുളസിദാസ് പറയുന്നു !
മലയാള സിനിമയുടെ താര രാജാവാണ് നടൻ മോഹൻലാൽ. അദ്ദേഹം ചെയ്യുന്ന ഓരോ സിനിമകളും മലയാളികൾ ഇരു കയ്യും നീട്ടി സ്വീകരിച്ചിരുന്നു, ഒരുപക്ഷെ ഇനി ഇപ്പോൾ അദ്ദേഹത്തിന്റെ സിനിമ പരാജയം ആണെങ്കിൽ കൂടിയും അദ്ദേഹത്തിന്റെ ടഹ്റാ പദവിക്ക് ഒരു കോട്ടവും സംഭവിക്കില്ല, എന്നാൽ ഒരു സമയത്ത് മോഹൻലാൽ അഭിനയിച്ച ബിഗ് ബഡ്ജറ്റ് സിനിമകൾ എല്ലാം വലിയ പരാജയങ്ങൾ ആയിരുന്നു എന്നും, അങ്ങനെ തകർച്ചയുടെ വക്കിൽ നിന്ന അദ്ദേഹത്തെ കരകയറ്റിയ ചിത്രത്തെ കുറിച്ച് പറഞ്ഞുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ സംവിധയകാൻ തുളസി ദാസ്.
അദ്ദേഹത്തിന്റെ വക്കുകൾ ഇങ്ങനെ, തുളസിദാസ് മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇപ്പോൾ ഈ കാര്യം തുറന്ന് പറഞ്ഞത്. മോഹൻലാലിനെ നായകനാക്കി താൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘മിസ്റ്റർ ബ്രഹ്മചാരി’. അങ്ങനെ വലിയ ട്വിസ്റ്റുകൾ ഒന്നും അവകാശപ്പെടാൻ ഇല്ലാത്ത ഒരു സാധാരണ സിനിമ. സിനിമയുടെ കഥ പറയുമ്പോൾ മോഹൻലാലിന്റെ കഥാപാത്രത്തിന്റ പേര് മാത്രമാണ് മനസ്സിലുണ്ടായിരുന്നത്. പിന്നീട് ജെ. പല്ലാശ്ശേരിയെ വെച്ചാണ് കഥ പൂർത്തിയാക്കിയത്.

അങ്ങനെ മോഹൻലാലിനോട് കഥ പറഞ്ഞു കഥ ഇഷ്ടപെട്ട അദ്ദേഹം പക്ഷെ ഇപ്പോൾ ഡേറ്റ് ഇല്ലന്നും ഒരു വർഷം കഴിഞ്ഞ് സിനിമ ചെയ്യാമെന്നും പറയുകയായിരുന്നു. ഞാനും ശെരി പറഞ്ഞു, എന്നാൽ അതിനു ശേഷം അദ്ദേഹം ചെയ്ത് ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾ എല്ലാം വലിയ പരാജയങ്ങൾ ആയിരുന്നു, അങ്ങനെ അദ്ദേഹം ഒരുമാസത്തിന് ശേഷം തന്നെ വീട്ടിലേയ്ക്ക് വിളിപ്പിച്ച് അടുത്ത മാസം ഷൂട്ട് തുടങ്ങാമോ എന്ന് ചോദിക്കുകയായിരുന്നു. സ്ക്രിപ്റ്റ് മുഴുവനാകത്തതിനാൽ രണ്ട് മാസത്തിനുള്ളിൽ ഷൂട്ടിങ്ങ് തുടങ്ങാമെന്ന് താനും പറഞ്ഞു. അങ്ങനെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ തിയറ്ററുകളിൽ വലിയ പരാജയം ആയിരുന്ന സമയത്താണ് ‘മിസ്റ്റർ ബ്രഹ്മചാരി’ചെയ്യുന്നത്.
എന്നാൽ ആ ചിത്രത്തിന്റെ സമയത്ത് അന്ന് അദ്ദേഹം തന്നോട് ആവശ്യപെട്ടത് ഒന്ന് മാത്രമായിരുന്നു. അധികം പണ ചിലവില്ലാതെ വേണം ഈ സിനിമ എടുക്കാൻ എന്നതാണ്. അങ്ങനെ അദ്ദേഹത്തിന്റെ ആവിശ്യപ്രകാരമാണ് തമിഴ്നാട്ടിൽ സിനിമയുടെ ഷൂട്ടിങ്ങ് നടത്തിയത്. വലിയ ചിലവില്ലാതെ ചിത്രീകരിച്ച സിനിമ ഹിറ്റ് സിനിമയായി മാറുകയായിരുന്നു. അതിന് ശേഷം അദ്ദേഹം ചെയ്ത് ചിത്രമായിരുന്നു ബാലേട്ടൻ. അതും ഹിറ്റായി മാറിയെന്നും തുളസിദാസ് പറയുന്നു.
Leave a Reply