‘മുകേഷിന്റെ പണക്കൊതി ഇന്ന് തുടങ്ങിയതൊന്നുമല്ല’ ! ആ വാശിക്ക് ഞാൻ ജഗദീഷിനെയും സിദ്ധിക്കിനെയും വെച്ച് പടം ചെയ്ത് സൂപ്പർ ഹിറ്റാക്കി ! തുളസിദാസ്‌ പറയുന്നു

മലയാള സിനിമയിലെ മികച്ച സംവിധായകരിൽ ഒരാളാണ് തുളസിദാസ്‌. മികച്ച ഒരുപാട് ഹിറ്റ് ചിത്രങ്ങൾ അദ്ദേഹം മലയാള സിനിമക്ക് സമ്മാനിച്ചിരുന്നു. എന്നാൽ ഇപ്പോൾ തനറെ ചില സിനിമ അനുഭവങ്ങൾ തുറന്ന് പറയുകയാണ് അദ്ദേഹം. മുകേഷിനെ കേന്ദ്ര കഥാപാത്രമാക്കി തുളസിദാസ്‌ സംവിധാനം ചെയ്ത് ചിത്രമാണ് കൗതുക വാർത്ത. അന്ന് ചിത്രം സൂപ്പർ ഹിറ്റാകുകയും മുകേഷ് എന്ന നടന്റെ കരിയറിന് ആ വിജയ ചിത്രം എന്നും ഒരു പൊൻതൂവൽ തനനെയായിരുന്നു. എന്നാൽ ആ സമയത്ത് തനിക്ക് മുകേഷ് എന്ന നടനിൽ നിന്നും ഉണ്ടായ ഒരു അനുഭവമാണ് അദ്ദേഹം ഇപ്പോൾ തുറന്ന് പറയുന്നത്.

ഇന്നും ടെലിവിഷന്‍ പ്രദര്‍ശനത്തിൽ മുന്നിൽ നിൽക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ഈ കൗതുകവർത്തയും, മിമിക്‌സ് പരേഡ് പോലുള്ള ചിത്രങ്ങൾ, കൗതുക വാര്‍ത്തകള്‍ എന്ന സിനിമയുടെ വിജയത്തിന് ശേഷം മിമിക്‌സ് പരേഡിന് വേണ്ടി മുകേഷിനെ സമീപിച്ചപ്പോഴുണ്ടായ അനുഭവമാണ് അദ്ദേഹം പറയുന്നത്, കൗതുക വാർത്തകൾ എന്ന ചിത്രത്തിന് ശേഷം ഞാൻ മിമിക്സ് പരേഡ് എന്ന ചിത്രം പ്ലാൻ ചെയ്യുമ്പോൾ എന്റെയും കലൂർ ടെന്നീസിന്റെയും മനസിൽ അത് മുകേഷിനെ കൊണ്ട് ചെയ്യിക്കാം എന്നായിരുന്നു അങ്ങനെ ഞാൻ ഏറണാകുളത്ത് പോയി മുകേഷിനെ കാണാൻ, അന്ന് മുകേഷിനൊപ്പം സരിതയുമുണ്ട്.

അന്ന് എന്നെ കണ്ട ഉടനെ തന്നെ മുകേഷ് ആദ്യം പറഞ്ഞത്, തുളസി, കൗതുക വാര്‍ത്തകളുടെ പ്രതിഫലം അല്ലാട്ടോ, പ്രതിഫലം ഒകെ മാറിയെന്ന്. അപ്പോൾ ഞാൻ പറഞ്ഞു അതിനു ഞാൻ ചോദിച്ചില്ലല്ലോ എന്ന്, അല്ല പുതിയ പ്രോജെക്ടിനെ കുറിച്ച് പറയാനല്ലേ വന്നത് അതുകൊണ്ടു പറഞ്ഞതാണെന്ന് പറഞ്ഞു,  തുടർന്ന് ഞാൻ സിനിമയെ കുറിച്ചും നിർമാതാവിനെക്കുറിച്ചും മുകേഷിനോട് പറഞ്ഞു, മിമിക്രി താരങ്ങളെ വെച്ചുളള കഥയും കോമഡിചിത്രമാണ് എന്നും , തുടർന്ന്  തുടര്‍ന്ന്‌ അഡ്വാന്‍സ് വാങ്ങിക്കാം എന്നും പറഞ്ഞു.

അപ്പോൾ മുകേഷ് പറഞ്ഞു അതൊക്കെ ശരിയാണ് പക്ഷെ ആ സമയത്ത് സിദ്ധിഖ് ലാലിന്‌റെ സിനിമ തുടങ്ങുമെന്ന് പറഞ്ഞിട്ടുണ്ട്  അത് തുടങ്ങിയാല്‍ ചിലപ്പോ ഞാന്‍ പോവും. പിന്നെ സത്യന്‍ അന്തിക്കാടിന്‌റെയും സിനിമ പറഞ്ഞിട്ടുണ്ട് എന്നും മുകേഷ് അറിയിച്ചു. ഈ ആവാക്കുകളൊക്കെ കൗതുകവർത്ത ഹിറ്റായതിന്റെ റിയാക്ഷനാണ്. എനിക്ക് ആ സംസാരം ഒട്ടും ഇഷ്ടപ്പെട്ടില്ല, കാരണം അതൊരു നടന്റെ  എത്തിക്‌സിന് നിരക്കാത്ത സംഭാഷണമായിരുന്നു. എന്റെ നിര്‍മാതാവിന്റെ കയ്യില്‍ നിന്ന് പൈസ വാങ്ങിയിട്ട് മറ്റൊരു സിനിമയ്ക്ക് വിളിച്ചാല്‍ പോകുമെന്ന് ഏട്ടന്റെ മുഖത്ത് നോക്കി പറഞ്ഞത് തെറ്റായി എനിക്ക് തോന്നി. അപ്പോൾ ഞാൻ അവിടെ സരിത നിൽക്കുന്നു എന്നുപോലും നോക്കിയില്ല ഒരു തെറിയും മുകേഷിനെ വിളിച്ചിട്ട് അവിടെനിന്നും ഇറങ്ങി പോന്നു…

ആ വാശിക്ക് ഞാൻ ജഗദീഷിനെയും സിദ്ധിക്കിനെയും വെച്ച് പടം ചെയ്യുകയും ശേഷം ആ സിനിമ സൂപ്പര്‍ഹിറ്റാവുകയും നൂറ് ദിവസം ഓടുകയും ചെയ്തു. നൂറാം ദിവസാഘോഷത്തിന് മുകേഷിനെ വിളിച്ചെങ്കിലും വന്നില്ല പകരം സരിതയാണ് വന്നത് എന്നും തുളസിദാസ്‌ പറയുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *