എന്റെ ശ്വാസോച്ഛ്വാസത്തില്‍ വരെ കൊല്ലമാണ് ! ഈ ശബ്ദം പാർലമെന്റിൽ മുഴക്കാൻ നിങ്ങൾ എന്നെ സഹായിക്കണം ! പ്രചാരണം തുടങ്ങി മുകേഷ് !
കേരളം ഇപ്പോൾ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലാണ്, കൊല്ലത്ത് മത്സരം എം എൽ എ മുകേഷും എം പി എൻ കെ പ്രേമചന്ദ്രനും തമ്മിലാണ്, ഇപ്പോഴിതാ മുകേഷ് തന്റെ നിയോജക മണ്ഡലത്തിൽ പ്രചാരണം തുടങ്ങി കഴിഞ്ഞു, പുനലൂരില്‍ പ്രചാരണം ആരംഭിച്ച മുകേഷ് പറഞ്ഞത് തന്റെ ശ്വാസോച്ഛ്വാസത്തില്‍ വരെ കൊല്ലമാണെന്നാണ്, ഈ ശബ്ദം പാർലമെന്റിൽ മുഴക്കാൻ നിങ്ങൾ എന്നെ സഹായിക്കണം എന്നും അദ്ദേഹം പറയുന്നു. അതുപോലെ കഴിഞ്ഞ ദിവസം അദ്ദേഹം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ഇങ്ങനെ ആയിരുന്നു.
തനിക്ക് ഈ തിരഞ്ഞെടുപ്പിൽ തോല്‍ക്കുമോയെന്ന നെഞ്ചിടിച്ചിലൊന്നും ഇല്ല. ഉദയനാണ് താരത്തില്‍ എന്ന സിനിമയില്‍ ഞാന്‍ മോഹന്‍ലാലിനോട് പറയുന്ന ഒരു ഡയലോഗ് ഉണ്ട് ‘ഓടുന്നവന്‍ ഓടിക്കൊണ്ടേയിരിക്കും, നിക്കുക, തിരിഞ്ഞ് നിന്ന് സംസാരിക്കുക. അവനെ രക്ഷയുള്ളു’ അതാണ് എന്റേയും നയമെന്നും മുകേഷ് വ്യക്തമാക്കിയിരുന്നു. ഞാന്‍ ഓടാതെ തിരിഞ്ഞ് നിന്ന് പറയുന്നു, ഇതാണ് എന്റെ പാര്‍ട്ടിയുടെ തീരുമാനം. അതിന്റെ കൂടെ നില്‍ക്കും, ശക്തമായി പോരാടും. അത്രയേയുള്ളുവെന്നും എം എല്‍ എ പറയുന്നു.
അതുപോലെ അദ്ദേഹം കഴിഞ്ഞ ദിവസം സ്മൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിൽ പറയുന്നത് ഇങ്ങനെ, ഒരു സിനിമാനടനായ ഞാൻ എംഎൽഎയായി വന്നപ്പോൾ ഒരുപാട് പേർക്ക് സംശയമുണ്ടായിരുന്നു ഞാൻ എങ്ങനെയാണ് ഈ മണ്ഡലം കൈകാര്യം ചെയ്യാൻ പോകുന്നത് എന്ന്. എന്നാൽ അതിനുള്ള ഉത്തരം കഴിഞ്ഞ ഏഴര കൊല്ലമായി കൊല്ലം മണ്ഡലത്തിൽ മാത്രമായി എന്റെ ആത്മാർത്ഥമായ പരിശ്രമം കൊണ്ട് എനിക്ക് നേടിയെടുക്കാൻ സാധിച്ചത് 1748 കോടിയുടെ വികസനമാണ്.
ഇത് എന്റെ വെറുംവാക്കല്ല. പല സന്ദർഭങ്ങളിലും ഞാൻ പലരെയും ക്ഷണിച്ചിട്ടുണ്ട്. എന്റെ മണ്ഡലത്തിലെ വികസനം നേരിട്ട് വന്ന് കാണാൻ. തൊട്ട് കാണിക്കാം വികസനം എന്നൊക്കെ പറഞ്ഞിട്ടുണ്ട്. ആരും അത് ഏറ്റെടുത്തില്ല. കാരണം തൊട്ട് കാണിക്കും എന്ന് അവർക്ക് അറിയാം. കൊല്ലം പാർലമെന്റ് മണ്ഡലത്തിൽ എന്നാൽ കഴിയുന്ന സേവനം നടത്തുവാൻ കഴിഞ്ഞു. ജനങ്ങൾക്ക് വേണ്ടി കൂടുതൽ സൗകര്യങ്ങൾ വികസനങ്ങൾ കൊണ്ടുവരാനുള്ള അവസരമായിട്ടാണ് തെരഞ്ഞെടുപ്പിനെ കണക്കാക്കുന്നത്. അച്ഛന്റെ പിന്തുടർച്ച എന്ന രീതിയിൽ ഞാൻ ഉണ്ടാകും എന്നും മുകേഷ് പറയുന്നു.
Leave a Reply