
കൊല്ലം ആർക്കൊപ്പം ! മുകേഷും, എം പി എൻ കെ പ്രേമചന്ദ്രനും, കുമ്മനം രാജശേഖരനും തമ്മിലാകും മത്സരം ! ആവേശത്തോടെ മത്സരത്തെ സ്വാഗതം ചെയ്ത് ജനങ്ങൾ !
കേരളം ഇപ്പോൾ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലാണ് കേരളം. ഇത്തവണ ഇടതും വലതും കൂടാതെ ബിജെപിയും ശ്കതമായ മത്സരത്തിന് ഒരുങ്ങുമ്പോൾ കേരളം ഉറ്റുനോക്കുന്ന ഒരു തിരഞ്ഞെടുപ്പ് തന്നെയാണ് നടക്കാൻ പോകുന്നത്. ഇപ്പോൾ കേരളത്തിൽ ചർച്ച കൊല്ലം ജില്ലയാണ്. ശക്തരായ മൂന്ന് പേരാണ് അവിടെ ഇത്തവണ കളത്തിലിറങ്ങുന്നത് എന്നത് തന്നെയാണ് ഏറെ ശ്രദ്ധേയം.
ഹാട്രിക് വിജയം തേടിയിറങ്ങുന്ന യുഡിഎഫ് എംപി എൻ.കെ.പ്രേമചന്ദ്രനെ നേരിടാൻ മുകേഷിനെ (സിപിഎം) എൽഡിഎഫ് രംഗത്തിറക്കിയതോടെ കൊല്ലം ലോക്സഭാ മണ്ഡലത്തിൽ മത്സരത്തിനു താരപ്പൊലിമയായി. ഇതിന് മറ്റേകാൻ ഇനി ഇതാ ബിജെപി സ്ഥാനാർഥി കൂടി എത്തുന്നതോടെ അരങ്ങ് കൊഴുക്കുകയാണ്. മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ, ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ തുടങ്ങിയ പേരുകളാണ് ബിജെപിയുടെ പരിഗണനയിൽ. എങ്കിലും കുമ്മനത്തനാണ് മുൻതൂക്കം. പി.സി.ജോർജ് പത്തനംതിട്ടയിലാണെങ്കിൽ കുമ്മനം കൊല്ലത്തു മത്സരിക്കും എന്നതിൽ ഉറപ്പായിരിക്കുകയാണ്.

കിഴക്ക് തമിഴ്നാട് അതിർത്തിയായ ആര്യങ്കാവ് കോട്ടവാസൽ മുതൽ വടക്ക് ചവറ കന്നേറ്റി പാലം വരെയാണ് കൊല്ലം മണ്ഡലം. രാജ്യത്തെ ഏറ്റവും മികച്ച എംപിമാരിൽ ഒരാളെന്നു പേരെടുത്ത പ്രേമചന്ദ്രനെ 2014ൽ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം.എ.ബേബിയും 2019ൽ കേന്ദ്രകമ്മിറ്റി അംഗവും ഇപ്പോഴത്തെ മന്ത്രിയുമായ കെ.എൻ.ബാലഗോപാലുമാണ് നേരിട്ടത്. ബേബി 37,649 വോട്ടിനും ബാലഗോപാൽ 1,48,856 വോട്ടിനും തോറ്റു.
അതുപോലെ തന്നെ കൊല്ലത്ത് മുകേഷ് മത്സരിക്കുമ്പോൾ പത്തനംതിട്ടയിൽ മുൻ മന്ത്രിയും മുതിർന്ന നേതാവുമായ തോമസ് ഐസകും, ആലപ്പുഴയിൽ സിറ്റിംഗ് എംപി എ എം ആരിഫ് എന്നിവർ മത്സരിക്കാനാണ് ധാരണ. പാലക്കാട്ട് എ വിജയരാഘവൻ മത്സര രംഗത്തേക്ക് വരും. ആലത്തൂർ കെ രാധാകൃഷ്ണൻ മത്സരിക്കാനാണ് സിപിഎം സെക്രട്ടറിയേറ്റിൽ ധാരണയായത്. കോഴിക്കോട്ട് മുതിർന്ന നേതാവ് എളമരം കരീം മത്സരിക്കുമെന്നാണ് സൂചന. അതുപോലെ തൃശൂരിൽ ഇത്തവണ മുൻ വർഷത്തെ പോലെ സുരേഷ് ഗോപിയും ടി എൻ പ്രതാപനും തമ്മിലാണ് മത്സരം നടക്കുന്നത്.
Leave a Reply