സുരേഷ് ഗോപിയില്‍ നല്ലൊരു മനുഷ്യനുണ്ട്, മനുഷ്യസ്നേഹിയുണ്ട്, ഞങ്ങൾ തമ്മിൽ കാണുമ്പോൾ രാഷ്ട്രീയം സംസാരിക്കാറില്ല ! പക്ഷെ ഒരു കുഴപ്പമുണ്ട് ! മുകേഷ് പറയുന്നു !

ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കുംതോറും നാട്ടിലെങ്ങും പ്രചാരങ്ങൾ കൊഴുക്കുകയാണ്. മത്സരത്തിന് ഇത്തവണ സിനിമ താരങ്ങളാണ് മുകേഷും സുരേഷ് ഗോപിയും ഉണ്ടെന്നുള്ളതും ഏറെ പ്രാധാന്യം നേടുന്നു, കൊല്ലത്ത് മുകേഷും, തൃശൂര് സുരേഷ് ഗോപിയും ജനവിധി തേടി ഇറങ്ങുകയാണ്. ഇപ്പോഴിതാ കൊല്ലം എം എൽ എ കൂടിയായ മുകേഷ് തന്റെ സുഹൃത്ത് സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. സുരേഷ് ഗോപിയെ ബിജെപി പ്രകോപിപ്പിച്ച് മുതലെടുക്കുകയാണെന്ന് കൊല്ലത്തെ ഇടതുപക്ഷ ലോക്സഭാ സ്ഥാനാര്‍ഥിയും നടനുമായ മുകേഷ്. സുരേഷ് ഗോപിയില്‍ നല്ലൊരു മനുഷ്യനുണ്ട്, അദ്ദേഹവുമായി രാഷ്ട്രീയം സംസാരിച്ചിട്ട് കുറെ നാളായെന്ന് മുകേഷ് പറ‌ഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ അശ്വമേധം പരിപാടിയിലാണ് മുകേഷ് പ്രതികരിച്ചത്. ഇരുവരും ഒരുമിച്ച് നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്.

അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, ‘സുരേഷ് ഗോപി കുറച്ച് വികാരം കൂടിയ ആളാണ്. അതാണ് ഭരത് ചന്ദ്രനെയൊക്കെ അവതരിപ്പിക്കുമ്പോള്‍ കണ്ടിട്ടുള്ളത്. ഇത് മുതലാക്കി സുരേഷ് ഗോപിയെ പ്രകോപിതനാക്കാനുള്ള കാര്യമാണ് അവരുടെ പാര്‍ട്ടിയിലുള്ളവര്‍ ചെയ്യുന്നത്. എന്നിട്ട് അതൊക്കെ വീഡിയോ എടുത്ത് അവര്‍ തന്നെ പ്രചരിപ്പിക്കും. അങ്ങനെ ചെയ്യരുത്. സുരേഷ് ഗോപിയില്‍ നല്ലൊരു മനുഷ്യനുണ്ട്, മനുഷ്യസ്നേഹിയുണ്ട്. സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് പോയിരുന്നു. ഞങ്ങള്‍ രാഷ്ട്രീയം സംസാരിച്ചിട്ട് കുറേ നാളായി, ഞങ്ങൾ നല്ല സുഹൃത്തുക്കളാണ് എന്നും മുകേഷ് പറയുന്നു.

അതുപോലെ തന്നെ സുരേഷ് ഗോപി തൃശൂര്‍ ലൂര്‍ദ് മാതാ പള്ളിയില്‍ കിരീടം നല്‍കിയത് സംബന്ധിച്ച ചോദ്യത്തിന്, ‘വിശ്വാസത്തിന്‍റെ കാര്യത്തില്‍ പബ്ലിസിറ്റി നല്‍കുന്നയാളല്ല താനെന്ന്’ മുകേഷ് മറുപടി നല്‍കി. ‘കുറെ കാലം നടന്‍ മാത്രമായിരുന്നു. അപ്പോള്‍ ആളുകള്‍ കാണുമ്പോള്‍ കൈ കാണിച്ചിട്ട് പോകും. രാഷ്ട്രീയത്തില്‍ വന്നപ്പോള്‍ ആളുകള്‍ കൂടുതല്‍ അടുത്തു, ‘വരുന്ന തെരഞ്ഞെടുപ്പില്‍ കൊല്ലം മണ്ഡലം ശരിപക്ഷത്തിനൊപ്പമായിരിക്കും. ആ ശരിപക്ഷത്തെ ഇടതുപക്ഷമെന്ന് വിളിക്കാമെന്നും അദ്ദേഹം പറയുന്നു. അതുപോലെ താങ്കൾക്ക് ബിജെപിയിൽ നിന്ന് വിളി വന്നാൽ പോകുമോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി, താന്‍ ഒരിക്കലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിടില്ല. കമ്മ്യൂണിസ്റ്റ് കുടുംബത്തില്‍ ജനിച്ച് വളര്‍ന്നയാളാണ്. പെട്ടെന്ന് രാഷ്ട്രീയത്തില്‍ വന്നയാളല്ല എന്നും മുകേഷ് വ്യക്തമാക്കി.

അതേസമയം കഴിഞ്ഞ ദിവസം മന്ത്രി ഗണേഷ് കുമാർ സുരേഷ് ഗോപിയെ പരോക്ഷമായി വിമർശിച്ച് രംഗത്ത് വന്നിരുന്നു. എന്തൊക്കെ പ്രഹസങ്ങളാണ് കാണാൻ കഴിയുന്നത്, സ്വർണത്തളിക ഉള്ളയാളാണ് തൃശൂരിൽ മത്സരിക്കുന്നത്. കോടിക്കണക്കിനു രൂപ മുടക്കി ജനാധിപത്യ സർക്കാരുകളെ അട്ടിമറിക്കാൻ ബിജെപി കുതിരക്കച്ചവടം നടത്തുമ്പോൾ അതു വാങ്ങി നക്കിക്കൊണ്ട് പോകുന്ന കോൺഗ്രസുകാരനെ ഈ തിരഞ്ഞെടുപ്പിൽ മാറ്റി നിർത്തണമെന്നും ഗണേഷ് കുമാർ പറഞ്ഞു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *