“കുട്ടിയോടൊപ്പം എംഎൽഎയെയും കണ്ടുകിട്ടി” എന്ന ട്രോളുകൾക്ക് മറുപടിയുമായി മുകേഷ് ! ‘എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത്’ !

ഒരു സമയത്ത് മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ ആയിരുന്നു നടൻ മുകേഷ്, ഇന്നും നമ്മൾ ഓർത്തിരിക്കുന്ന അനേകം മികച്ച കഥാപാത്രങ്ങൾ നമുക്ക് സമ്മാനിച്ച അദ്ദേഹം ഇന്ന് ഒരു പൊതുപ്രവർത്തകൻ കൂടിയാണ്.  കൊല്ലം എംഎൽഎ ആയ അദ്ദേഹം കഴിഞ്ഞ ദിവസം അബിഗേൾ സാറയെ എടുത്തു നിൽക്കുന്ന ചിത്രം പങ്കുവെച്ചിരുന്നു. എന്നാൽ ഈ ചിത്രത്തിന് അദ്ദേഹത്തിന് നിരവധി ട്രോളുകളാണ് ലഭിച്ചത്. കുട്ടിയോടൊപ്പം എംഎൽഎയെയും കണ്ടുകിട്ടി എന്ന ട്രോളുകളാണ് കഴിഞ്ഞ ദിവസം മുതൽ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

ഇപ്പോഴിതാ തനിക്കെതിരെ വന്ന ട്രോളുകൾക്ക് മറുപടി നൽകുകയാണ് മുകേഷ്. ‘കുട്ടിയെ എടുത്തത് എന്നിൽ ഒരച്ഛൻ ഉള്ളതിനാൽ’ എന്ന തുടങ്ങുന്ന ഒരു കുറിപ്പാണ് അദ്ദേഹം പങ്കുവെച്ചത്. ചീറ്റിപ്പോയ നാടകക്കാരോട് പറയാനുള്ളത് എന്നെക്കൊണ്ട് ഒന്നും പറയിക്കരുത്’, എന്ന് മുകേഷ് കുറിച്ചു. അദ്ദേഹം പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ, ഒരു ദിവസം മുഴുവൻ കേരളക്കരയെ ആകെ കണ്ണീരിൽ ആക്കിയ അബിഗേൽ സാറ റെജി എന്ന മോളെ കണ്ടെത്തിയതറിഞ്ഞു ഞാൻ അപ്പോൾ തന്നെ കൊല്ലം ഏആർ ക്യാമ്പിൽ എത്തുമ്പോൾ ചുറ്റിനും അപരിചിതരുടെ മുന്നിൽ ചെറിയ ഭയത്തോടു കൂടി ഇരിക്കുകയായിരുന്ന കുഞ്ഞ് എന്നെ കണ്ടതും ചെറുതായൊന്നു മന്ദഹസിച്ചു.

ആ സമയത്ത് എന്റെ സുഹൃത്ത് കൂടിയായ ഗണേഷ് കുമാർ എംഎൽഎ കുഞ്ഞിനോട് ചോദിച്ചു ഈ മാമനെ അറിയുമോ.. ചെറിയ ചിരിയോടു കൂടി മോളുടെ മറുപടി, അറിയാം.. എങ്ങനെ അറിയാം.. ടിവിയിലും സിനിമയിലും എല്ലാം കണ്ടിട്ടുണ്ട്.. അത് കേട്ടതും ഒരച്ഛന്റെ ഹൃദയം കൂടിയുള്ള എനിക്ക് മോളെ വാരി പുണരണമെന്ന് തോന്നി അതാണ് എടുത്തു കയ്യിൽ വെച്ചത്. ആ മോളുടെ മുഖത്തേക്ക് നിങ്ങൾ സൂക്ഷിച്ചു നോക്കൂ അവിടെ നിങ്ങൾക്ക് ഭയം കാണാൻ കഴിയില്ല.. അത് ഈ മോൾക്ക് മാത്രമല്ല.. നല്ല മനസ്സുള്ള എല്ലാവർക്കും എന്നെ ഇഷ്ടമാണ് അതിൽ പ്രായമില്ല.

എന്റെ സ്ഥാനം ലോക മലയാളികളുടെ ഹൃദയത്തിലാണ്, അവരുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെ അവരെന്നെ സ്നേഹിക്കുന്നു.. മഹാദേവനായും ഗോപാലകൃഷ്ണനായും രാമഭദ്രനായുമൊക്കെ ഞാൻ അവരുടെ മനസ്സിലുണ്ട്.. പിന്നെ എംഎൽഎ എന്ന നിലയിൽ എന്റെ നാട്ടുകാർക്ക് എന്നെ ബോധിച്ചത് കൊണ്ടാണല്ലോ രണ്ടാമതും ഞാൻ എംഎൽഎ ആയത്. എന്നെ കാണാനില്ല എന്നുള്ള നാടകം ഏഴുവർഷം മുമ്പ് അവതരിപ്പിച്ചതാണ് അതിന് അന്ന് ഞാൻ നല്ല മറുപടിയും നൽകിയതാണ്..

ചുരുക്കിപ്പറഞ്ഞാൽ കള്ളന് കള്ള വിചാരവും ദുഷ്ടനു ദുഷ്ട വിചാരവും. ചീറ്റിപ്പോയ നാടകക്കാരോട് പറയാനുള്ളത് എന്നെക്കൊണ്ട് ഒന്നും പറയിക്കരുത്. എന്റെ ശ്രദ്ധ മുഴുവൻ എന്റെ മണ്ഡലത്തിലെ ജനങ്ങൾക്ക് ഇനിയും എന്തെല്ലാം ചെയ്തുകൊടുക്കാൻ കഴിയുമെന്നുള്ളതാണ്.. പൊന്നുമോളെ കണ്ടെത്താൻ വിശ്രമമില്ലാതെ പണിയെടുത്ത കേരള പോലീസിന് അഭിനന്ദനങ്ങൾ

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *