കൊല്ലത്ത് മുകേഷ് ! മത്സരം പ്രേമചന്ദ്രനുമായി ! വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് പ്രേമചന്ദ്രനെതിരെ നടൻ മുകേഷിനെ മത്സരിപ്പിക്കാൻ നീക്കം ! ബൈജുവിന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു !

മലയാള സിനിമയിൽ ഒരു സമയത്ത് സൂപ്പർ സ്റ്റാറായി തിളങ്ങി നിന്ന നടനായിരുന്നു മുകേഷ്, അദ്ദേഹം ഇപ്പോൾ രാഷ്ട്രീയ പ്രവർത്തകനും കൊല്ലം എം എൽ എ യും കൂടിയാണ്. ഇപ്പോഴിതാ കേരളം വീണ്ടുമൊരു ലോക്സഭാ തിരഞ്ഞെടുപ്പിന് തയ്യാറാക്കുകയാണ്. ഇത്തവണ ബിജെപി യും ശ്കതമായി രംഗത്ത് ഉള്ളത്കൊണ്ടുതന്നെ മത്സരം കടുക്കും എന്നാണ് ജന സംസാരം. ഇപ്പോഴിതാ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നടനും എംഎല്‍എയുമായ മുകേഷിനെ കൊല്ലത്ത് നിന്നും മത്സരിപ്പിക്കാന്‍ സിപിഎം.

നിലവില്‍ കൊല്ലം എംഎല്‍എയാണ് മുകേഷ്. ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ താരം സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജില്ലാ കമ്മിറ്റിയിലും മുകേഷിന്റെ പേരിനാണ് മുന്‍തൂക്കം. മുകേഷ് മത്സരിച്ചാല്‍ വിജയസാധ്യതയുണ്ടെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍.

അതേസമയം മുകേഷ് കളത്തിൽ ഇറങ്ങുമ്പോൾ കൊല്ലത്ത് ശക്തമായ മത്സരം ഉണ്ടാകുമെന്നത് ഉറപ്പാണ് കാരണം ആര്‍.എസ്.പിയുടെ എന്‍.കെ.പ്രേമചന്ദ്രനാണ് കൊല്ലത്തെ സിറ്റിങ് എംപി. ഇത്തവണയും ആര്‍.എസ്.പിക്ക് തന്നെയാണ് യുഡിഎഫ് കൊല്ലം സീറ്റ് നല്‍കിയിരിക്കുന്നത്. പ്രേമചന്ദ്രന്‍ കൊല്ലത്തു നിന്ന് വീണ്ടും സനവിധി തേടും.

2019 ൽ നടന്ന  ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 1,48,869 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രേമചന്ദ്രൻ വിജയം നേടിയത്. സിപിഎമ്മിനു വേണ്ടി കെ.എന്‍.ബാലഗോപാലാണ് 2019 ല്‍ മത്സരിച്ചത്. ഇത്തവണ മുകേഷ് സ്ഥാനാര്‍ഥിയായാല്‍ കൊല്ലത്ത് ശക്തമായ മത്സരം കാഴ്ചവെയ്ക്കാന്‍ സാധിക്കുമെന്നാണ് സിപിഎം വിലയിരുത്തല്‍.

അതുപോലെ തന്നെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം അന്തിമ സ്ഥാനാര്‍ഥി പട്ടിക ഈ മാസം 27 ന് പ്രഖ്യാപിക്കും. ആകെയുള്ള 20 സീറ്റുകളില്‍ 15 സീറ്റുകളിലാണ് സിപിഎം ഇത്തവണ മത്സരിക്കുക. നാല് സീറ്റില്‍ സിപിഐയും ഒരു സീറ്റില്‍ കേരള കോണ്‍ഗ്രസ് എമ്മും മത്സരിക്കും. കേരള കോണ്‍ഗ്രസ് (എം) കോട്ടയത്ത് തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു കഴിഞ്ഞു.

അതേസമയം ഇപ്പോഴിതാ നടൻ ബൈജു മുമ്പൊരിക്കൽ സിനിമയിലെ രാഷ്ട്രീയക്കാരെ കുറിച്ച് പറഞ്ഞപ്പോൾ അതിൽ മുകേഷിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. മുകേഷും ഞാനും തമ്മിൽ വളരെ അടുത്ത ബന്ധമുണ്ട്,  മുകേഷിന്  കഴിഞ്ഞ തവണ ലഭിച്ച ഭൂരിപക്ഷം പക്ഷെ ഇനി  ലഭിക്കില്ലെന്ന് തോന്നിയിരുന്നു. ഇനി മത്സരിച്ചാൽ ജയിക്കാൻ ചാൻസ് കുറവാണ് എന്നും ബൈജു പറയുന്നു. അതേസമയം ഗണേഷ് കുമാറും സുരേഷ് ഗോപിയും വളരെ മികച്ച ജനപ്രതിനിധികൾ ആണെന്നും അവർ ജയിച്ചാൽ നാടിന് ഒരുപാട് ഗുണങ്ങൾ ഉണ്ടാകുമെന്നും ബൈജു പറയുന്നുണ്ട്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *