ദിലീപിനൊപ്പം ആ സിനിമ ചെയ്യാൻ കുഞ്ചാക്കോ ബോബൻ തയാറായിരുന്നില്ല, പിന്നീട് ആ കാര്യങ്ങളിൽ ഒരു ധാരണ ആയതിനു ശേഷമാണ് ചാക്കോച്ചൻ സമ്മതിച്ചത് ! തുളസിദാസ്‌ പറയുന്നു !

ഒരു സമയത്ത് മലയാള സിനിമ അടക്കിവാണ താര രാജാവായിരുന്നു നടൻ ദിലീപ്, മിമിക്രി വേദികളിൽ നിന്നും സഹ സംവിധയകാൻ ആയും ശേഷം ചെറിയ വേഷങ്ങളിൽ കൂടിയും കടന്ന് വന്ന് മലയാള സിനിമയുടെ തന്നെ ജനപ്രിയ നടനായി മാറുകയായിരുന്നു. അതുപോലെ തന്നെയാണ് നടൻ കുഞ്ചാക്കോ ബോബനും, സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നും ഒട്ടും ആഗ്രഹിക്കാതെയാണ് സിനിമയിൽ എത്തിപ്പെട്ടത്, അനിയത്തിപ്രാവ്‌ എന്ന ഒരൊറ്റ ചിത്രം തന്നെ ധാരാളമാണ് ഈ നടനെ നമ്മൾ എന്നും ഓർത്തിക്കാൻ. ഒരു സമയത്ത് യുവതലമുറയുടെ ഹരമായിരുന്നു ചാക്കോച്ചൻ.

എന്നാൽ ഇപ്പോഴിതാ സംവിധായകൻ തുളസിദാസ്‌ ഇവർ ഒരുമിച്ച ഒരു ചിത്രത്തെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ജനശ്രദ്ധ നേടുന്നത്, മലയാള സിനിമയിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് തുളസിദാസ്‌. മലപ്പുറം ഹാജി മഹാനായ ജോജി, കാസര്‍കോട് ഖാദര്‍ ഭായ്, കൗതുക വാര്‍ത്തകള്‍, മിന്നാമിനുങ്ങിനും മിന്നുകെട്ട്, സൂര്യപുത്രന്‍, മിമിക്‌സ് പരേഡ്, ചാഞ്ചാട്ടം,  ഏഴരപ്പൊന്നാന, കുങ്കുമച്ചെപ്പ്, കിലുകില്‍ പമ്പരം,  ദോസ്ത്, അവന്‍ ചാണ്ടിയുടെ മകന്‍ എന്നിങ്ങനെ നിരവധി സിനിമകളാണ് അദ്ദേഹത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയത്. പി.കെ ജോസഫ് എന്ന സംവിധായകന്റെ കീഴില്‍ സിനിമ സംവിധാനത്തെ കുറിച്ച് പഠിച്ച തുളസി ദാസ് 1989ലാണ് സ്വതന്ത്ര സംവിധായകനാകുന്നത്.

ദിലീപും കുഞ്ചാക്കോ ബോബനും ഇതുവരെ ഒന്നിച്ചിട്ടുള്ള മലയാള സിനിമകൾ എന്നും പ്രേക്ഷക ഇഷ്ടം നേടിയവ ആയിരുന്നു, ദോസ്ത്, കല്യാണരാമൻ, സ്പാനിഷ് മസാല എന്നിവയാണ് ചിത്രങ്ങൾ, ഇതിൽ ഇവർ  ആദ്യമായി ഒന്നിച്ച ദോസ്ത് എന്ന ചിത്രത്തിൽ ഇരുവരെയും ഒന്നിപ്പിച്ച് കൊണ്ടുവാരാന് താൻ ഒരുപാട് പാടുപെട്ടിരുന്നു എന്നാണ് ഇപ്പോൾ സംവിധായകൻ തുളസിദാസ്‌ പറയുന്നത്.  ചിത്രത്തിൽ ദിലീപ് ഉള്ളതിനാല്‍ ചാക്കോച്ചൻ  ആദ്യം ഈ  സിനിമയുടെ ഭാഗമാകാന്‍ സമ്മതിച്ചിരുന്നില്ല,  പിന്നീട് താന്‍ അവരുടെ വീട്ടില്‍ പോയി സംസാരിച്ച് കൊണ്ടുവരുകയായിരുന്നുവെന്നും അദ്ദേഹം  പറയുന്നു. അന്ന് പക്ഷെ  ദിലീപ് സൂപ്പർ ഹീറോ പദവിയിലേക്ക് വന്നിട്ടില്ല, പക്ഷെ അതിനുമുമ്പ് പുറത്തിറങ്ങിയ അയാളുടെ ചിത്രം ‘മായപ്പൊന്മാൻ’സൂപ്പര്‍ ഹിറ്റായിരുന്നു.

അങ്ങനെയാണ് ഞാൻ ദോസ്തിന്റെ കഥ ദിലീപിനോട് ആദ്യം പറയുന്നത്. പറഞ്ഞപ്പോള്‍ തന്നെ ആ കഥാപാത്രം എനിക്ക് തന്നെ  ചെയ്യണമെന്ന് ദിലീപ് വാശി പിടിക്കുകയായിരുന്നു. അങ്ങനെ അത് ഉറപ്പിച്ച ശേഷമാണ് കുഞ്ചാക്കോ ബോബനെ പോയി കാണുന്നത്,’ തുളസി ദാസ് പറഞ്ഞു. അന്ന് ചാക്കോച്ചനും ദിലീപും തമ്മിൽ സിനിമ ചെയ്യാൻ മടിച്ചിരുന്ന ഒരു സമയമായിരുന്നു, അതിന് മുമ്പ് ലോഹിതദാസ്, രാജസേനന്‍ എന്നിവരുടെ ചിത്രങ്ങള്‍ ദിലീപ് ഉള്ളതുകൊണ്ട് കുഞ്ചാക്കോ ബോബന്‍ ചെയ്തിരുന്നില്ല. പക്ഷെ ഞാൻ നേരിട്ട് ചാക്കോച്ചന്റെ വീട്ടിൽ ചെന്ന് അയാളുടെ അച്ഛനെയും ചാക്കോച്ചനെയും നേരിൽകണ്ട് കാര്യങ്ങൾ ഉറപ്പിക്കുകയായിരുന്നു.

എന്നാൽ അവർ എന്നോട് അന്ന് ആവശ്യപ്പെട്ടത് ചാക്കോച്ചന്റെ റോള്‍ ദിലീപിനേക്കാൾ  മുന്നില്‍ നിൽക്കണമെന്ന ആവിശ്യമായിരുന്നു. എന്നാൽ ചിത്രത്തിൽ രണ്ടുപേർക്കും   തുല്യപ്രാധാന്യമുള്ള നായകന്മാരാണ് എന്ന് ഞാന്‍  പറഞ്ഞ് മനസിലാക്കിയാണ് ചാക്കോച്ചനെ ആ ചിത്രത്തിൽ  കൊണ്ടുവന്നത്. ഏതായാലും  ദോസ്ത് എന്ന സിനിമ മികച്ച അഭിപ്രായവും  നല്ല വിജയവും നേടി തന്നിരുന്നു എന്നും  തുളസി ദാസ് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *