
എന്റെ രാധിക ഗർഭിണി ആയിരുന്നപ്പോൾ ഞാൻ അതുപോലെയാണ് നോക്കിയിരുന്നത് ! എന്റെ രണ്ടുപെൺമക്കളും നല്ലതുപോലെ പാടും ! സുരേഷ് ഗോപി പറയുന്നു !
സുരേഷ് ഗോപി എന്നും നമുക്ക് പ്രിയങ്കരനാണ്, ഏറെ കാത്തിരിപ്പിന് ശേഷം പാപ്പാൻ ഇന്ന് തിയറ്ററിൽ എത്തിയിരിക്കുകയാണ്, എങ്ങു നിന്നും മികച്ച അഭിപ്രായവും സ്വീകാര്യതയുമാണ് ചിത്രത്തിന് ലഭിക്കുന്നത്. സുരേഷ് ഗോപി ഒരു സപ്പർ സ്റ്റാർ എന്നതിലുപരി അദ്ദേഹം ഒരു മനുഷ്യ സ്നേഹി കൂടിയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി അദ്ദേഹം പറഞ്ഞ ചില കുടുംബ വിശേഷങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.
സുരേഷ് ഗോപിയുടെ വാക്കുകൾ ഇങ്ങനെ, മറ്റുള്ളവരെ സഹായിക്കുന്നത് അത് ഒരിക്കലും ചില അവന്മാർ പറയുന്നപോലെ ഞാൻ മറ്റൊന്നിനും വേണ്ടിയും ചെയ്യുന്നതല്ല. മറ്റുള്ളവര്‍ക്ക് തന്നാല്‍ ആവുന്ന കാര്യങ്ങള്‍ ചെയ്തു കൊടുക്കാന്‍ ദൈവം തന്നോട് പറയുന്നതുപോലെയേ തോന്നിയിട്ടുള്ളൂവെന്നും അദ്ദേഹം പറയുന്നു. അതുപോലെ ഞാനിപ്പോൾ ഏതെങ്കിലും ഗർഭിണികളെയോ കുഞങ്ങളെയോ കണ്ടാൽ അവരോട് ഒരുപാട് സ്നേഹം തോന്നും, ഞാൻ ചിലപ്പോൾ അവരെ കെട്ടിപിടിച്ച് ഉമ്മവെക്കും, അവരെല്ലാം എന്റെ മക്കളാണ്… എന്നാല്‍ ചിലര്‍ക്ക് അതെല്ലാം അസ്വസ്ഥതയുള്ള കാഴ്ചകളാണെന്നും സുരേഷ് ഗോപി പറയുന്നു.
അന്ന് ആ വൈറലായ ഫോട്ടോ ആ കുട്ടിയെ ഞാൻ വഴിവക്കിൽ വെച്ച് കണ്ടതാണ്, അവര്‍ എന്റെ അടുത്തേക്ക് വന്ന് ഇങ്ങനെ തൊഴുത് നില്‍ക്കുകയാണ്. തൃശൂരില്‍ നടന്ന സംഭവമാണ്. അപ്പോള്‍ ഞാന്‍ അവരുടെ വയറ്റില്‍ നോക്കിയ ശേഷം മുഖത്തേക്ക് നോക്കിയപ്പോള്‍ ഏഴ് മാസമായി എന്ന് അവര്‍ എന്നോട് പറഞ്ഞു. അനുഗ്രഹിക്കുമോ എന്ന് ചോദിച്ചു. ഞാന്‍ അപ്പോള്‍ എന്റെ കൈയെടുത്ത് അവരുടെ വയറ്റില്‍ വെച്ചിട്ടേയുള്ളൂ..

അപ്പോഴേക്കും മനസ്സിൽ ദുഷിച്ച ചിന്താഗതിയുള്ള ചിലർക്ക് അത് അങ്ങോട്ട് അത്ര ദഹിച്ചില്ല. അന്ന് ആ കുഞ്ഞിനെ അനുഗ്രഹിക്കാന്‍ പറ്റിയല്ലോ എന്ന് ഞാന്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ ആലോചിച്ചു സന്തോഷിച്ചു. ഈ ലോകത്ത് ഏറ്റവും ഇഷ്ടപ്പെടുന്ന കാഴ്ച എന്താണെന്ന് ആരെങ്കിലും ചോദിച്ചാല്‍ ഒരു പത്തയ്യായിരം ഗര്‍ഭിണികള്‍ വയറിങ്ങനെ താങ്ങിപ്പിടിച്ച് എനിക്കിത് താങ്ങാന്‍ വയ്യേ എന്ന് പറഞ്ഞ് നില്ക്കുന്ന ആ ഒരു നില്‍പ്പുണ്ടല്ലോ. അത് കാണാനാണെന്ന് പറയും എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം ചിരിക്കുക ആയിരുന്നു.
ഒരുപക്ഷെ ആ സ്ഥാനത്ത് എന്റെ മകളാണ് വന്ന് അങ്ങനെ നില്ക്കുന്നതെങ്കില് ഞാന്‍ ആ വയറ്റത്ത് ഉമ്മ വെക്കും. ആ വയറ്റില്‍ തടവും. നല്ല പാട്ടുപാടിക്കൊടുക്കും. കാരണം എന്റെ എല്ലാ മക്കളും രാധികയുടെ വയറ്റിനുള്ളില്‍ കിടക്കുമ്പോള്‍ ഞാന്‍ ഒരുപാട് പാട്ടുപാടി കൊടുത്തിട്ടുണ്ട്. നല്ല സംഗീതം കേള്‍പ്പിച്ചിട്ടുണ്ട്. പക്ഷെ ഗോകുല്‍ അങ്ങനെ പാടുമോ എന്നറിയില്ല. പക്ഷേ ഞാന്‍ വളരെ ലേറ്റായി ജനിച്ച ഒരു പാട്ടുകാരനായതുകൊണ്ട് തന്നെ ഗോകുലും അങ്ങനെ ആകുമെന്നാണ് ഞാന്‍ കരുതുന്നത്.
എന്റെ മകൾ ഭാഗ്യ അസ്സലായി പാടും. ഭാവ്നിയും പാടും. പക്ഷേ അവരൊന്നും അത് പുറത്തേക്ക് കൊണ്ടുവരില്ല. പിന്നെ മകൻ മാധവന്, അവനാണ് കൂട്ടത്തിൽ എന്നോട് ഏറ്റവും കൂടുതൽ അടുപ്പം കാണിക്കുന്നത്, അവനും ക്രിയേഷണല്‍ സെഗ്മെന്റിലേക്ക് തന്നെയാണ് വരുന്നത്. ആക്ടറാണോ, അതോ റൈറ്ററാണോ അതുമല്ലെങ്കിൽ ഇനി ഡയറക്ടറാണോ എന്നറിയില്ല. അവരുടെ ഇഷ്ടത്തിന് വിട്ടിരിക്കുകയാണ്.
Leave a Reply