
അദ്ദേഹം ഇന്ന് അനുഭവിക്കുന്നതിൽ പകുതിയും കൂടെ നിന്നവർ കൊടുത്ത പണികളാണ് ! നിർമ്മാതാവ് കെ. ജി. നായർ വെളിപ്പെടുത്തുന്നു !
ദിലീപ് ഒരു സമയത്ത് മലയാള സിനിമയുടെ ജനപ്രിയ നായകൻ ആയിരുന്നു. ഒരു മിമിക്രി കലാകാരനിൽ നിന്നും സൂപ്പർ സ്റ്റാറിലേക്കുള്ള യാത്ര അദ്ദേഹത്തിന്റെ കഠിന ശ്രമം കൊണ്ട് തന്നെ ആയിരുന്നു. പക്ഷെ വ്യക്തി ജീവിതത്തിൽ സംഭവിച്ച താളപ്പിഴകൾ കാരണം അദ്ദേഹം ഇപ്പോൾ വലിയ പ്രതിസന്ധി ഘട്ടത്തിലാണ്. സിനിമ രംഗത്ത് നിന്ന് തന്നെ നിരവധി പേരാണ് അദ്ദേഹത്തെ വിമർശിച്ച് രംഗത്ത് വരുന്നത്.
ഇപ്പോഴിതാ ഏറെ നാളുകൾക്ക് ശേഷം കാവ്യയും ഒത്തുള്ള ദിലീപിനെ പുതിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ദിലീപുമായുള്ള വിവാഹ ശേഷം സിനിമ രംഗത്തുനിന്നും മാറി നിൽക്കുന്ന കാവ്യാ മറ്റു താരങ്ങളെ പോലെ സമൂഹ മാധ്യമങ്ങളിൽ പോലും സജീവമല്ല, അതുകൊണ്ട് തന്നെ താരത്തിന്റെ പുതിയ ചിത്രങ്ങൾ വളരെ പെട്ടെന്നാണ് ശ്രദ്ധ നേടുന്നത്. ജിമിക്കിയിട്ട് ചിരിച്ച മുഖത്തോടെ വളരെ സന്തോഷവതിയായി കാണുന്ന കാവ്യയും, കട്ട താടി ലുക്കിൽ ദിലീപും ഒരുമിച്ചുള്ള ഒരു ചിത്രം ഇപ്പോൾ വൈറലാണ്. ഈ സന്തോഷത്തോടെ നിങ്ങളെ കാണാനാണ് തങ്ങൾ ആഗ്രഹിക്കുന്നത് എന്ന തലക്കെട്ടോടെ ഇവയുടെ ഫാൻസ് പേജിലും ഈ ചിത്രം ശ്രദ്ധ നേടുന്നു.

അതുകൂടാതെ ഇപ്പോഴിതാ നിർമ്മാതാവ് കെ. ജി. നായർ ദിലീപിനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളും ഏറെ ശ്രദ്ധ നേടുകയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, സിനിമയുടെ എല്ലാ വശങ്ങളും അരച്ചുകലക്കി പഠിച്ച ആളാണ് ദിലീപ്. ഒരു സിനിമ ചെയ്യുമ്പോൾ അതിന്റെ നല്ലതും, ചീത്തയും, വരുമാനവും, നഷ്ടവുമൊക്കെ അറിയണമെന്ന് നിർബന്ധമുള്ള ആളുകൂടിയാണ് ദീലിപ്. അത് അനുസരിച്ചാണ് അദ്ദേഹം സിനിമ എടുക്കുന്നതും. ചെയ്യുന്നതും. തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ബുദ്ധിമുട്ടുകളിലൂടെയാണ് ഇന്ന് അദ്ദേഹം സഞ്ചരിക്കുന്നത്.
ദിലീപ് ഇന്ന് ഈ അനുഭവിക്കുന്നതിൽ പകുതിയും കൂടെ നിന്നവർ കൊടുത്ത പണികളാണ്. വിശ്വസിച്ച പലരും ചതിച്ചതാണ്. പിന്നെ കുറച്ചൊക്കെ അദ്ദേഹം ചോദിച്ച് വാങ്ങിയതുമാണ്. പിന്നെ ഒരു പരിധി വരെ അദ്ദേഹത്തിന് സമയ ദോഷവുമുണ്ട്. പിന്നെ മറ്റുള്ളവരുടെ ശാപവും ഉണ്ടെന്ന് പറയാം. തന്റെ വളർച്ചയ്ക്ക് മുന്നിൽ പ്രശ്നമായി നിൽക്കുന്നവരെ നശിപ്പിക്കുന്നയാളാണ് ദീലിപ്. ബഷീറിനെയും തുളസിഡസിനെയും ഒക്കെ സിനിമയിൽ ഒതുക്കിയത്ത് ദിലീപാണ്.അങ്ങനെ നിരവധി പേരെ ചവിട്ടി താഴ്ത്തിയാണ് ഇന്ന് കാണുന്ന നിലയിലെയ്ക്ക് ദീലിപ് എത്തിയത്.
ഇപ്പോഴത്തെ ഈ അവസ്ഥ മാറി ദിലീപ് പഴയതിലും സജീവമായി സിനിമ രംഗത്ത് ദിലീപ് തിരിച്ചെത്തും എന്നും നായർ പറയുന്നു. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ദിലീപിനെ കുറിച്ച് സംസാരിച്ചത്.
Leave a Reply