
ആര്ഭാടങ്ങളിലോ ആഡംബരത്തിലോ വിശ്വസിക്കുന്ന ഒരാളല്ല ഞാൻ ! അന്നും ഇന്നും ഒരു സിനിമയിലും അവസരം ചോദിച്ച് പോകേണ്ടിവന്നിട്ടില്ല ! പ്രേം കുമാർ !
മലയാളി പ്രേക്ഷകർക്ക് എന്നും പ്രിയങ്കനാരായ അഭിനേതാക്കളിൽ ഒരാളാണ് പ്രേം കുമാർ. അദ്ദേഹം എന്നും നിരവധി സിനിമകളുടെ ഭാഗമായ അദ്ദേഹം ഇപ്പോൾ കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയർമാൻ കൂടിയാണ്. നായകനായും സഹതാരമായും ഒരുപാട് സിനിമകളിൽ മികച്ച വേഷം കൈകാര്യം ചെയ്ത പ്രേംകുമാർ ഇന്നും അഭിനയ രംഗത്ത് സജീവമാണ്. കോളജ് പഠന കാലം മുതൽ കലാപരമായി വളരെ മുൻനിയലായിരുന്ന അദ്ദേഹം നാടക രംഗത്തുകൂടിയാണ് സിനിമയിൽ പ്രേവേശിക്കുന്നത്. മികച്ച നാടക നടനുള്ള സംസ്ഥാന പുരസ്കാരങ്ങൾ അദേഹത്തിനു ലഭിച്ചിട്ടുണ്ട്. അദ്ദേഹം ടെലിവിഷൻ പരമ്പരകളിലൂടെയാണ് പ്രേം കുമാർ ആദ്യകാലത്ത് ജനപ്രിയനകുന്നത്. ദൂരദർശനിലെ ഒരു സീരിയലിലെ ലമ്പു എന്ന കഥാപാത്രം വളരെ ജനപ്രിയമായ ഒന്നായിരുന്നു. മികച്ച ടെലിവിഷൻ നടനുള്ള സംസ്ഥാന സർക്കാറിന്റെ പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള ആളാണ് പ്രേംകുമാർ.
ഇപ്പോഴിതാ തന്റെ സിനിമ ജീവിതത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. മറ്റുനടന്മാരെ അപേക്ഷിച്ച് പ്രേം കുമാറിനുള്ള ഒരു പീത്യേകത എന്നത് അദ്ദേഹം അന്നും ഇന്നും വളരെ ലളിതമായ ജീവിതം നയിക്കുന്ന ആളും തന്നാൽ കഴിയും വിധം കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നതിലും അദ്ദേഹം ശ്രമിക്കാറുണ്ട്. പ്രേംകുമാറിനെ വാക്കുകൾ ഇങ്ങനെ, ഡിഗ്രി പഠനത്തിന് ശേഷം സ്കൂള്‍ ഓഫ് ഡ്രാമയില്‍ പഠിച്ചുവെന്നും. പഠനം പൂര്‍ത്തിയാക്കിയപ്പോള്‍ ദുരദര്‍ശനില്‍ സിരിയലില്‍ അഭിനയിക്കുവാന്‍ അവസരം ലഭിക്കുകയായിരുന്നു.

ഈശ്വരന്റെ ഒരു അനുഗ്രഹവും അതുപോലെ തന്നെ ഭാഗ്യവും ഉള്ളത് കൊണ്ട് അന്നും ഇന്നും ഒരു സിനിമയിലും അവസരം ചോദിച്ച് പോകേണ്ടിവന്നിട്ടില്ല.എല്ലാം തന്നെ തേടിവരുകയായിരുന്നു. ചെറുതും വലുതുമായ വേഷങ്ങളിൽ 150 ഓളം ചിത്രങ്ങളിൽ അഭിനയിച്ചു. സിനിമയിലെ അവസരങ്ങള്‍ക്ക് വേണ്ടി കഠിനമായി ശ്രമിക്കുന്ന ഒരാളല്ല താന്‍. ജീവിതത്തില്‍ എന്ത് സംഭവിച്ചാലും അമിതമായി സന്തോഷിക്കാറില്ല. ആഘോഷങ്ങളും വളരെക്കുറവാണ്. താന്‍ ആര്ഭാടങ്ങളിലോ ആഡംബരത്തിലോ വിശ്വസിക്കുന്ന വ്യക്തിയല്ലെന്നും പ്രോംകുമാര്‍ പറയുന്നു.
ഇപ്പോഴുള്ള എന്റെ ഈ കൊച്ചു ജീവിതത്തിൽ ഞാൻ വളരെ സന്തോഷവാനാണ്. കുടുംബം ഭാര്യ ഒരു മകൾ, ഭാര്യ ജിഷ പറയുന്നു, താൻ പഠിച്ചത് മസ്ക്കറ്റിലായിരുന്നു. കുടുംബത്തോടെ അവിടെയായിരുന്നു. ഞങ്ങളുടെ ഒരു ഫാമിലി ഫ്രണ്ട് വഴിയാണ് ഈ ആലോചന വന്നത്. എനിക്ക് സിനിമകൾ ഒരുപാട് ഇഷ്ടമാണ്, അതുകൊണ്ട് തന്നെ അദ്ദേഹത്തെയും ഒരുപാട് ഇഷ്ടമായി. ദൈവം ഞങ്ങളെ കൂട്ടിയിണക്കി എന്ന് പറയാനാണ് തനിക്കിഷ്ടമെന്നും ജിഷ പറയുന്നു. പക്ഷെ ഞങ്ങൾക്ക് ഒരുപാട് താമസിച്ചാണ് ഒരു കുഞ്ഞ് ജനിച്ചത്, 8 വര്‍ഷം കാത്തിരുന്നാണ് ആ ഭാഗ്യം ഞങ്ങളെ തേടിവന്നത്.
ഞങ്ങളുടെ വിഷമം കണ്ട് ഈശ്വരൻ അനുഗ്രഹിച്ചതാണ് മകൾ പൊന്നു. ഇന്നവൾക്ക് പതിമൂന്ന് വയസ്. ഞങ്ങൾ ഒന്നും അങ്ങനെ ആർഭാടമോ ആഘോഷമോ ചെയ്യാറില്ല, മകളുടെ ജന്മദിനം പോലും അങ്ങനെ ധൂർത്ത് ചെയ്യാറില്ല. ആ പണം കൊണ്ട് ഒരു നേരത്തെ ആഹാരത്തിന് വിഷമിക്കുന്ന കുട്ടികളുടെ വിശപ്പ് മാറ്റാൻ കഴിഞ്ഞാൽ അതല്ലേ വലിയ പുണ്യം എന്നും അദ്ദേഹം ചോദിക്കുന്നു…….
Leave a Reply