
ഒരല്പം ഭക്ഷണത്തിനുപോലും നിവൃത്തിയില്ലാതെ വിശന്നുകരയുന്ന നിരാംലബ ബാല്യങ്ങളെ ഓർത്ത് പതിവുപോലെ ഒരാഘോഷവുമില്ലാതെ ഞങ്ങളുടെ കുഞ്ഞിന്റെ ജന്മദിനം ! പ്രേം കുമാറിന് കയ്യടിച്ച് ആരാധകർ !
മലയാളികളുടെ ഇഷ്ട നടന്മാരിൽ ഒരാളാണ് പ്രേം കുമാർ. തനറെ കോളജ് പഠന കാലം മുതൽ കലാപരമായി വളരെ മുൻനിയലായിരുന്ന അദ്ദേഹം നാടക രംഗത്തുകൂടിയാണ് സിനിമയിൽ പ്രേവേശിക്കുന്നത്. മികച്ച നാടക നടനുള്ള സംസ്ഥാന പുരസ്കാരങ്ങൾ അദേഹത്തിനു ലഭിച്ചിട്ടുണ്ട്. അദ്ദേഹം ടെലിവിഷൻ പരമ്പരകളിലൂടെയാണ് പ്രേം കുമാർ ആദ്യകാലത്ത് ജനപ്രിയനകുന്നത്. ആദ്യകാലത്ത് ദൂരദർശനിലെ ഒരു സീരിയലിലെ ലമ്പു എന്ന കഥാപാത്രം വളരെ ജനപ്രിയമായ ഒന്നായിരുന്നു. മികച്ച ടെലിവിഷൻ നടനുള്ള സംസ്ഥാന സർക്കാറിന്റെ പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹം നേടിയിട്ടുണ്ട്.
പക്ഷെ സിനിമയിൽ ഹാസ്യ കഥാപത്രങ്ങൾ ക്ലിക്ക് ആയപ്പോൾ ആ കാറ്റഗറിയിലേക്കും സഹ നടനായും മലയാള സിനിമയിൽ ഒതുങ്ങിപോകുകയായിരുന്ന കലാകാരന്മാരിൽ ഒരാളാണ് പ്രേം കുമാർ. ഇപ്പോഴും അദ്ദേഹം അഭിനയ രംഗത്ത് സജീവമാണെങ്കിലും പറയത്തക്ക മികച്ച വേഷങ്ങൾ ഇപ്പോഴും പ്രേം കുമാറിന് അന്യമാണ്. ഇപ്പോൾ അദ്ദേഹം പങ്കുവെച്ച ഒരു കുറിപ്പാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. തന്റെ മകളുടെ ജന്മദിനത്തില്‍ വൈകാരിക കുറിപ്പുമായിട്ടാണ് അദ്ദേഹം എത്തിയത്.
ആഘോഷങ്ങൾ എല്ലാവരുടെയും സ്റ്റാറ്റസിന്റെ ഭാഗമായതുകൊണ്ട് എന്തിനും ഏതിനും ഇപ്പോൾ പാർട്ടിയാണ് മുഖ്യം, അവരിൽ നിന്നും വേറിട്ട ഒരു വേറിട്ട തലത്തിൽ ചിന്തിച്ച അദ്ദേഹം പറയുന്നത്,ഇപ്പോഴും തെരുവോരത്ത് സന്തോഷം അനുഭവിക്കാന്‍ കഴിയാത്ത മറ്റു പല കുഞ്ഞുങ്ങളെയും സ്വന്തം മകളുടെ പിറന്നാള്‍ ആഘോഷിക്കുമ്ബോള്‍ ഓര്‍ത്തു ദുഃഖിക്കുകയാണ് അദ്ദേഹം. . ഇത്തവണയും തന്‍്റെ മകളുടെ പിറന്നാള്‍ ദാരിദ്ര്യത്തില്‍ കഴിയുന്ന മറ്റു കുഞ്ഞുങ്ങളെ ഓര്‍ത്ത് ആഘോഷമാകുന്നില്ലെന്നാണ് താരം കുറിച്ചിരിക്കുന്നത്.

അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ രുപം. തെരുവോരങ്ങളിലെ അനാഥരായ കു ഞ്ഞുങ്ങള്‍, നമുക്ക് ചുറ്റും ചേരികളിലും അതിനെക്കാള്‍ പരിതാപകരമായ ഇടങ്ങളിലും അലയുന്ന, ജീവിതത്തിന്റെ ചെളിക്കുണ്ടുകളില്‍ വീണുലയുന്ന പാര്‍ശ്വവത്കരിക്കപ്പെട്ട നിരാലംബരായ പാവം കുഞ്ഞുങ്ങള്‍. ഒരല്പം ഭക്ഷണത്തിനുപോലും നിവൃത്തിയില്ലാതെ വിശന്നുകരയുന്ന അനാഥ ബാല്യങ്ങള്‍. ദാ രിദ്ര്യത്തിന്റെ, ന രകയാതനയുടെ ദീനരോദനം മുഴക്കുന്ന നിഷ്കളങ്കരായ കു ഞ്ഞുങ്ങള്‍. പഠിക്കേണ്ട പ്രായത്തില്‍ അതിനു കഴിയാതെ കുടുംബത്തിന്റെ ഭാരം മുഴുവന്‍ ചുമലിലേറ്റി ബാ ല വേ ലയ്ക്ക് നിര്‍ബന്ധിതരാകുന്ന കു ഞ്ഞു ബാല്യങ്ങള്‍.
ക്രൂ ര മായി പീ ഡി പ്പി ക്കപ്പെടുന്ന നിരാശ്രയരായ കു ഞ്ഞുങ്ങള്‍. പ ട്ടിണിയിലും ഇരുട്ടിലുമുഴലുന്ന, ആദിവാസി ഊരുകളില്‍ പോഷകാംശം പോലുമില്ലാതെ മ രി ച്ചുവീഴുന്ന കു രു ന്നു കുഞ്ഞുങ്ങള്‍. ലോകമെമ്പാടുമുള്ള നിസ്സഹായരായ ഈ കു ഞ്ഞുമക്കളെയെല്ലാം ഓര്‍ത്തുകൊണ്ട്.. അവരെക്കുറിച്ചുള്ള നീറുന്ന ചിന്ത ഉള്ളില്‍ നിറച്ചുകൊണ്ട് ഇത്തവണയും പതിവുപോലെ ഒരാഘോഷവുമില്ലാതെ ഞങ്ങളുടെ കുഞ്ഞിന്റെ ജന്മദിനം, എന്ന്. പ്രേംകുമാര്‍, ജിഷാപ്രേം. ഇങ്ങനെയാണ് കുടുംബത്തോടൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ട് പ്രേംകുമാര്‍ കുറിച്ചത്.
ഇത്രയും എങ്കിലും ചിന്തിക്കാൻ തോന്നിയ നിങ്ങൾക്കും കുടുംബത്തിനും എന്നും സർവ ഐശ്വര്യങ്ങളും ഈശ്വരൻ നല്കട്ടെയെന്നും, ഈ നന്മ മക്കൾക്കും പകർന്നു ലഭിക്കട്ടെ എന്നും തുടങ്ങുന്ന വളരെ പോസറ്റീവ് കമന്റുകളാണ് നടന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Leave a Reply