
ഒരു കോടി രൂപയുടെ കടം അമ്മ ഓടി നടന്ന് ജോലി ചെയ്ത് വീട്ടി ! ഒരു സ്ത്രീയുടെ മാത്രം കരുത്താണിത് ! എന്റെ അമ്മ ഒരു കരുതയായ സ്ത്രീ ആയിരുന്നു ! സിദ്ധാര്‍ത്ഥ് പറയുന്നു !
മലയാളികൾക്കും മലയാള സിനിമക്കും ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു അഭിനേത്രിയാണ് കെപിഎസി ലളിത. പകരം വെക്കാനില്ലാത്ത അഭിനേത്രി, ജീവൻ തുടിക്കുന്ന അനേകം കഥാപാത്രങ്ങളായി ഇന്നും നമ്മുടെ ഉള്ളിൽ അവർ നിറഞ്ഞു നിൽക്കുന്നു. വ്യക്തി ജീവിതത്തിലും ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്ത്, അതിജീവിച്ച ഒരു കരുതയായ സ്ത്രീ കൂടിയായിരുന്നു ലളിത. ഇപ്പോഴിതാ തന്റെ അമ്മയെ കുറിച്ച് മകൻ സിദ്ധാർത്ഥ് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. 1998 ല്‍ ഒരു കോടി കടമുണ്ടായിരുന്നു അമ്മയ്ക്ക്. അതിനെ എങ്ങനെയാണ് അമ്മ മറികടന്നതിനെ കുറിച്ചാണ് സിദ്ധാർഥ് ഇപ്പോൾ പറയുന്നത്.
അന്ന് ഞങ്ങൾ മക്കൾ പഠിക്കുകയാണ്, ഒരു പ്രശ്നങ്ങളും അമ്മ ഞങ്ങളെ അറിയിച്ചിരുന്നില്ല, അമ്മ ജീവിതത്തോട് പൊരുതുന്നത് കണ്ടു കണ്ടു ഞാൻ അമ്മയുടെ ഒരു ഫാൻ ആയി മാറി. അമ്പത് വയസ്സുള്ള സമയത്ത് ഇത്ര വലിയ കടം വീട്ടാന്‍ വേണ്ടി ഓടിനടന്ന് ജോലി ചെയ്യുന്ന ഒരാള്‍ ആയിരുന്നു അമ്മ. അമ്മയുടെ ഊര്‍ജവും ജോലിയിലുള്ള പ്രതിബദ്ധതയുമെല്ലാം ആ സമയത്തും തിളക്കത്തോടെ നിന്നു. ഒരു കുതിരയുടെ ഓട്ടം പോലെ, തന്റെ ലക്ഷ്യത്തിലേക്ക് മാത്രം നോക്കി മുന്നോട്ടു പോവുന്ന ഒരാള്‍ ആയിരുന്നു അമ്മയെന്നും മകൻ പറയുന്നു. ഞാൻ എപ്പോൾ വീണാലും വാ എഴുന്നേൽക്ക് എന്ന് പറയുന്ന ഒരാളായിരുന്നു എന്റെ അമ്മ.

ഞാൻ കണ്ടതിൽ ഏറ്റവും കരുതയായ സ്ത്രീ എന്റെ അമ്മയാണ്. അതുപോലെ അമ്മ ഇടക്ക് പറയുമായിരുന്നു അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ മരിക്കണം എന്ന്, എനിക്കിത് കേൾക്കുന്നതെ ഇഷ്ടമല്ല, കുറച്ച് ദിവസം മുമ്പ് നടൻ അലൻസിയർ ചേട്ടനും ഇതുതന്നെ പറയുന്നത് കേട്ടു. അപ്പോൾ തന്നെ ഞാൻ കണക്കിന് കൊടുത്തു, ഇതൊക്കെ കാല്‍പനികമായി കേള്‍ക്കാന്‍ ഒരു രസമെന്ന് അല്ലാതെ വേറെ അതില്‍ കാര്യമൊന്നുമില്ലെന്നാണ് സിദ്ധാര്‍ത്ഥ് ഭരതന്റെ അഭിപ്രായം. അമ്മയിത് പറയുമ്പോഴും ഞാനിങ്ങനെതന്നെ നല്ല ചുട്ട മറുപടി തന്നെ കൊടുത്തിട്ടുണ്ടെന്നും ഇതിനേക്കാള്‍ നല്ലതല്ലേ ഉറക്കത്തില്‍ മരിക്കുന്നത് . അതൊക്കെ എത്ര സുഖകരമായ മരണമാണെന്ന് പറഞ്ഞിട്ടുണ്ടെന്നും താരം ഓര്‍ക്കുന്നുണ്ട്.
അമ്മക്ക് എതിരെ അവസാന നിമിഷങ്ങളിൽ വന്ന വിവിധങ്ങളെ കുറിച്ചും സിദ്ധാർഥ് പറയുന്നുണ്ട്. 60 വര്‍ഷത്തോളമായി അമ്മ ഇടതുസഹയാത്രികയാണ്. അവര്‍ സ്വന്തം പാര്‍ട്ടിക്കാരെ പരിഗണിക്കുന്നതുപോലെ അമ്മയേയും പരിഗണിക്കേണ്ടതാണ്. രണ്ടാമത്തെ കാരണം, ഒരു മകന്റെ സ്വാര്‍ത്ഥത. ഏതുവഴിയെ അമ്മയെ രക്ഷിക്കാന്‍ പറ്റുമെങ്കിലും ആ വഴികളിലൂടെയൊക്കെ താന്‍ പോവുമായിരുന്നു അപ്പോള്‍, ആ സമയത്ത് എന്റെ ഒരു മാനസികാവസ്ഥ അതായിരുന്നു.
എനിക്ക് അപ്പോൾ എന്റെ ലക്ഷ്യമായിരുന്നു പ്രധാനം. ഏതു മാർഗം ഉപയോഗിച്ചും എനിക്ക് എന്റെ അമ്മയെ തിരികെ വേണം എന്ന ഒരൊറ്റ കാര്യം മാത്രമായിരുന്നു മനസ്സിൽ, അമ്മ ഒരുപാട് കാലം കൂടെയുണ്ടാവണം എന്നാഗ്രഹിക്കുന്ന ഏതു മക്കള്‍ക്കും ആ സ്വാര്‍ത്ഥത കാണും. ആരോപണങ്ങളും ചര്‍ച്ചകളുമൊന്നും തന്നെ ബാധിച്ചില്ല എന്നും അദ്ദേഹം പറയുന്നു. സിദ്ധാർത്ഥിന്റെ രണ്ടു ചിത്രങ്ങളാണ് റിലീസിന് എത്തുന്നത്, സൗബിൻ നായകനായ ജിന്ന്, ശേഷം ചതുരം എന്ന ചിത്രവും.
Leave a Reply