അമ്മക്ക് ആ ചികിത്സാ സഹായം സർക്കാർ അനുവദിച്ചപ്പോൾ നോ’ പറയാന്‍ പറ്റിയില്ല, അതിനു കാരണം എന്റെ സ്വാര്‍ത്ഥത ആയിരുന്നു ! സിദ്ധാർഥ്‌ ഭരതൻ പറയുന്നു !

മലയാള സിനിമയുടെ വളരെ പ്രഗത്ഭയായ അഭിനേത്രി, മലയാളികൾ ഉള്ള കാലത്തോളം മറക്കാൻ കഴിയാത്ത കലാകാരി, നടി കെപിഎസി ലളിതയുടെ വിയോഗം ഇന്നും നമുക്ക് ഉൾകൊള്ളാൻ പ്രയാസമാണ്. ഒരു നടി എന്നതിലുപരി അവർ വളരെ കരുതയായ ഒരു സ്ത്രീ ആയിരുന്നു, വ്യക്തി ജീവിതത്തിൽ നേരിടേണ്ടി വന്ന വെല്ലുവിളികളെ സധൈര്യം നേരിട്ട വ്യക്തിത്വം, കഥാപാത്രങ്ങളായി നമ്മളെ വിസ്മയിപ്പിക്കുംമ്പോഴും അവരുടെ  ഉള്ളിൽ ഒരാരിരം കനലുകൾ എരിയുന്നുണ്ടായിരുന്നു. വിധികളെ തോൽപ്പിച്ച് കയ്പ്പേറിയ ജീവിത വഴികളിലൂടെ താണ്ടി വന്ന ലളിത ഒടുവിൽ രോഗത്തിന് കീഴടങ്ങുകയായിരുന്നു.

ഇപ്പോഴിതാ മകൻ സിദ്ധാർഥ്‌ ഭരതന്റെ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.  കെപിഎസി ലളിതയ്ക്ക് സര്‍ക്കാര്‍ ചികിത്സാ ധന സഹായം നല്‍കാന്‍ തീരുമാനിച്ചതോടെ വിമര്‍ശനങ്ങളും വിവാദങ്ങളും ഉയര്‍ന്നിരുന്നു. ഇതിനെ കുറിച്ചുള്ള ചോദ്യത്തോടാണ് സിദ്ധാര്‍ത്ഥ് പ്രതികരിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ…  ആ സമയത്ത് പുറത്തു നടക്കുന്ന വിവാദങ്ങള്‍ക്കും സംസാരങ്ങള്‍ക്കുമൊന്നും താന്‍ കാര്യമായി ചെവി കൊടുക്കാന്‍ നിന്നിരുന്നില്ല.

ആ സമയത്ത് ഇത്തരം വിമർശനങ്ങൾക്ക് ചെവി കൊടുക്കുന്നതിലും കൂടുതൽ പ്രാധാന്യം ഞാൻ നൽകിയത് അമ്മയുടെ ആരോഗ്യ കാര്യങ്ങൾക്ക് ആയിരുന്നു. ആ സമയത്തെല്ലാം ഞാൻ ഡോക്ടര്‍മാരോട് സംസാരിക്കലും എങ്ങനെ അമ്മയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാം എന്നൊക്കെയായിരുന്നു. സര്‍ക്കാര്‍ അമ്മയുടെ ചികിത്സയ്ക്ക് സഹായവുമായി വന്നപ്പോള്‍ ‘നോ’ എന്ന് പറയാന്‍ തനിക്ക് പറ്റിയില്ല.

അതിനു പ്രധാനമായും രണ്ടു കാര്യങ്ങൾ ഉണ്ട്, അതിൽ ഒന്ന്  60 വര്‍ഷത്തോളമായി അമ്മ ഇടതുസഹയാത്രികയാണ്. അവര്‍ സ്വന്തം പാര്‍ട്ടിക്കാരെ പരിഗണിക്കുന്നതുപോലെ അമ്മയേയും പരിഗണിക്കേണ്ടതാണ്. രണ്ടാമത്തെ കാരണം, ഒരു മകന്റെ സ്വാര്‍ത്ഥത. ഏതുവഴിയെ അമ്മയെ രക്ഷിക്കാന്‍ പറ്റുമെങ്കിലും ആ വഴികളിലൂടെയൊക്കെ താന്‍ പോവുമായിരുന്നു അപ്പോള്‍, ആ സമയത്ത്  എന്റെ ഒരു മാനസികാവസ്ഥ അതായിരുന്നു.

ഏതു മാർഗം ഉപയോഗിച്ചും മ്മടെ എനിക്ക് തിരികെ വേണം എന്ന ഒരൊറ്റ കാര്യം മാത്രമായിരുന്നു മനസ്സിൽ, അമ്മ ഒരുപാട് കാലം കൂടെയുണ്ടാവണം എന്നാഗ്രഹിക്കുന്ന ഏതു മക്കള്‍ക്കും ആ സ്വാര്‍ത്ഥത കാണും. ആരോപണങ്ങളും ചര്‍ച്ചകളുമൊന്നും തന്നെ ബാധിച്ചില്ല. പക്ഷേ അതെന്റെ കുടുംബത്തെയൊക്കെ വല്ലാതെ ബാധിച്ചിട്ടുണ്ടായിരുന്നു. അമ്മയെ കുറിച്ചുള്ള നറേറ്റീവ് പലവിധ കഥകളിലൂടെ മാറ്റികൊണ്ടിരിക്കുകയാണ് പലരും. അമ്മയ്ക്ക് മലയാള സിനിമയില്‍ 55 വര്‍ഷത്തിനു മുകളിലത്തെ അനുഭവപരിചയമുണ്ട്. അമ്മയ്ക്ക് ഒരു ഇടതുപക്ഷ ചായ്വുള്ളതു കൊണ്ടുതന്നെ, കഥകള്‍ മെനയുമ്പോള്‍ അതിലൊരു പൊളിറ്റിക്കല്‍ കളര്‍ നല്‍കുകയാണ് പലരും ചെയ്യുന്നത്.

പക്ഷെ ഈ പറയുന്നവർ ഒന്നോർക്കണം അമ്മയുടെ രാഷ്ട്രീയത്തിന് അപ്പുറം അവരൊരു കലാകാരിയാണ്. ആ കല നിങ്ങള്‍ ആസ്വദിച്ചത്, അവരുടെ കഥാപാത്രങ്ങള്‍ കണ്ട് ചിരിച്ചത്, കണ്ണു നനഞ്ഞത് ഒക്കെയും  അവരുടെ രാഷ്ട്രീയം നോക്കിയാണോ… ഒരാളുടെ രാഷ്ട്രീയം എന്താവണമെന്നത് അയാളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പല്ലേ. അമ്മയുടെ വിയോഗ സമയത്ത്  പൊതുദർശനത്തിന്ന് വെച്ചപ്പോൾ ആയിരക്കണക്കിന് സാധാരണക്കാരന് എന്റെ കൈ ചേർത്ത് പിടിച്ചിട്ട് മോന്റെ ദുഖത്തിൽ ഞങ്ങളും പങ്കുചേരുന്നു എന്ന് പറഞ്ഞത്. അവരാരും അമ്മയുടെ രാഷ്ട്രീയം നോക്കിയവരല്ല എന്നും സിദ്ധാർഥ്‌ പറയുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *