‘എന്റെ അമ്മ അന്ത്യവിശ്രമം കൊള്ളുന്നത് ഇവിടെ’…, ഇന്ന് അമ്മയുടെ ജന്മദിനം കൂടിയാണ് ! കുറിപ്പുമായി സിദ്ധാർഥ്‌ ഭരതൻ !

മലയാളികളുടെ പ്രിയങ്കരിയായ അഭിനേത്രി, നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് പതിനേഴു  ദിസവം ആകുന്നു.  കെപിഎസി ലളിത എന്ന അഭിനേത്രി മലയാള സിനിമയിൽ ഓരോ കഥാപാത്രങ്ങളായി ജീവിച്ചു കാണിച്ചു തരികയായിരുന്നു. പകരം വെക്കാനില്ലാത്ത അഭിനേത്രി, വ്യക്തി ജീവിതത്തിൽ ഒരുപാട്  വെല്ലുവിളികളെ തരണം ചെയ്ത തന്റെ മക്കൾക്ക് വേണ്ടി ജീവിതം മാറ്റിവെച്ച ‘അമ്മ.   ഒരിക്കലും നികത്താൻ കഴിയാത്ത ചില വേർപാടുകളെ പ്രിയപ്പെട്ടവർ അതിജീവിക്കുന്നത് വളരെ ബുദ്ധിമുട്ടേറിയ ഒന്നാണ്. ഇപ്പോഴിതാ അമ്മയുടെ ഓർമയിൽ മകൻ സിദ്ധാർഥ്‌ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.

സിദ്ധാർഥിന്റെ വാക്കുകൾ ഇങ്ങനെ, ‘അമ്മ മ,രി,ച്ചി,ട്ട് ഇന്നലെ 16 ദിവസം പൂർത്തിയായി. ഔദ്യോഗികമായ ദുഖാചരണം അവസാനിക്കുകയാണ്. കൂടാതെ ഇന്ന് അമ്മയുടെ ജന്മദിനം കൂടിയാണ്. ശുഭകരമായ ഈ ദിവസം തന്നെ എന്റെ പുതിയ ചിത്രമായ ജിന്നിന്റെ ടീസർ റിലീസ് ചെയ്തുകൊണ്ട് ജോലിയിലേക്ക് തിരികെ പ്രവേശിക്കാമെന്ന് കരുതി. അമ്മയുടെ വിയോഗത്തിൽ നിന്ന് കര കയറാൻ നിങ്ങളുടെ ഓരോരുത്തരുടെയും പിന്തുണയും അനുഗ്രഹവും ഉണ്ടാകണം’   എന്നും സിദ്ധാർഥ് കുറിച്ചു. പ്രമുഖ താരങ്ങളും സഹപ്രവർത്തകരും ജന്മദിനത്തിൽ കെപിഎസി ലളിതയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. ഈ വിയോഗം നേരിടാനുള്ള കരുത്ത് സിദ്ധാർഥിനും കുടുംബത്തിനും ഉണ്ടാകട്ടെയെന്ന പ്രാർത്ഥനയും നിരവധി പേർ പങ്കുവെച്ചു.

കഴിഞ്ഞ അമ്പത് വലർഷത്തിലേറെയായി കെപിഎസി ലളിത സിനിമയിൽ സജീവമായിരുന്നു.  അമ്മയായും ചേച്ചിയായുമാണ് നടി കൂടുതൽ വേഷങ്ങളും ചെയ്തിരൽക്കുന്നത്. പ്രായത്തിൽ കവിഞ്ഞ കഥാപാത്രങ്ങളെ പോലും പക്വതയോടെ അഭിനയിക്കാൻ കഴിയുന്ന ചുരുക്കം ചില അഭിനേത്രികളിൽ ഒരാൾ കൂടിയാണ് കെപിഎസി ലളിത. അഭിനയിച്ചു വെച്ച ഓരോ കഥാപാത്രങ്ങൾക്കും ആത്മാവ് ഉള്ളതുപോലെ നമുക്ക് ഓരോരുത്തർക്കും തോന്നിയിട്ടുണ്ട്,

പ്രശസ്ത സംവിധായകൻ  ഭരതനുമായുള്ള വിവാഹവ ശേഷം അവരുടെ ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്തിരുന്നു. ഭരതന് ഒരു സമ്പാദ്യവും ഇല്ലായിരുന്നു. വൈശാലി എന്ന ചിത്രം അദ്ദേഹത്തിന് സാമ്പത്തികമായി ഒരുപാട് ലാഭവും ഉണ്ടാക്കി കൊടുത്തിരുന്നു. അതിൽ നിന്നും അദ്ദേഹം  വൈശാലി എന്ന പേരുള്ള ഒരു വലിയ വീട് ഉണ്ടാക്കി. എന്നാൽ അതിനു ശേഷം അദ്ദേഹത്തിന്റെ ജീവിതത്തിന്റെ താളം തെറ്റി. കിട്ടുന്നതെല്ലാം പലർക്കായി വീതിച്ചുനൽകുന്ന സ്വഭാവം അന്ന് ലളിതയേയും ഒരുപാട് തളർത്തി.

ശേഷം ഒരു സിനിമയെ വെല്ലുന്ന ജീവിതമായിരുന്നു അവരുടേത്.  ആ വീടിന്റെ കടം താങ്ങാൻ കഴിയുന്നതിലും അപ്പുറമായി ഒപ്പം ഭരതൻ രോഗിയുമായി മാറി, ശേഷം ആ വീട് വിറ്റു.   ജീവിച്ചിരിക്കർ തന്നെ അദ്ദേഹത്തിന്റെ ചികിത്സക്ക് പലരിൽ നിന്നും കടം വാങ്ങിയാണ് കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോയത്. പിന്നീട് അദ്ദേഹത്തിന്റെ വിയോഗ  ശേഷം കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയാതെ പകച്ചു നിന്നിട്ടുണ്ട്. തന്നെ പോലെ കഷ്ടപെട്ടിട്ടുള്ള ഒരാളും സിനിമ ലോകത്തിൽ ഉണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്നും ലളിത തന്നെ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *