
അഭിനയ കുലപതി, രചയിതാവ്, പത്ര പ്രവർത്തകൻ, ഗായകൻ , നിർമാതാവ് ! അടൂർ ഭാസി ഓർമയായിട്ട് 33 വർഷം !
മലയാള സിനിമയുടെ ഹാസ്യ ചക്രവർത്തി, അടൂർ ഭാസി. മലയാള സിനിമാ ഹാസ്യത്തിന് തന്നെ ഒരു പുതിയ ദിശ നൽകിയ ഒരു ഹാസ്യനടനായിരുന്നു അദ്ദേഹം. എന്നും നായകന്റെ അടുത്തു നിൽക്കുന്ന ഒരു കഥപാത്രമായിട്ടാണ് ഭാസി സിനിമകളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ആദ്യ കാല ബ്ലാക്ക് & വൈറ്റ് മലയാളചിത്രങ്ങളിൽ ഹാസ്യത്തിന്റെ ഒരു അവിഭാജ്യഘടകമായിരുന്നു ഭാസി. അഭിനയം കൂടാതെ രചയിതാവ്, പത്ര പ്രവർത്തകൻ, ഗായകൻ , നിർമാതാവ് എന്നീ നിലകളിലും ഭാസി പ്രവർത്തിച്ചിട്ടുണ്ട്.
കൂടാതെ പ്രശസ്ത നടൻ ബഹദൂറുമായി ചേർന്നുള്ള ആ കോംബോ മലയാള സിനിമയിൽ ഒരു പുതിയ ഒരു എന്ന ഒരു സംസ്കാരം തന്നെ സൃഷ്ടിച്ചു. ഇതിനു ആസ്പദമായി കേരളത്തിൽ പുറത്തിറങ്ങിയ കാർട്ടൂൺ പരമ്പരയും പ്രശസ്തമാണ്. തിരുവനന്തപുരം വഴുതക്കാട്ട് റോസ്കോട്ട് ബംഗ്ലാവിൽ ജനിച്ചു. അച്ഛന്റെ മരണ ശേഷം അടൂരിലേക്ക് എത്തി. പിന്നീട് പേരിനൊപ്പം അടൂരും ചേർത്തു. പ്രമുഖ നടനായിരുന്ന പരേതനായ ചന്ദ്രാജി (രാമചന്ദ്രൻ നായർ), പരേതയായ ഓമനയമ്മ, രാജലക്ഷ്മിയമ്മ, പ്രശസ്ത മാധ്യമപ്രവർത്തകനായിരുന്ന പത്മനാഭൻ നായർ, പരേതരായ ശങ്കരൻ നായർ, കൃഷ്ണൻ നായർ എന്നിവരായിരുന്നു അദ്ദേഹത്തിൻറെ സഹോദരങ്ങൾ. പ്രശസ്ത സാഹിത്യകാരൻ സി.വി. രാമൻപിള്ളയുടെ മകളാണ് ഇദ്ദേഹത്തിന്റെ അമ്മ.

കലാകുടുംബത്തിലാണ് അദ്ദേഹത്തിന് ജനനം തന്നെ. അടൂരിൽ പഠിച്ച ഭാസി ഇന്റർമീഡിയേറ്റ് പഠിക്കാനാണ് പിന്നീട് തിരുവനന്തപുരത്തെത്തുന്നത്. അടൂർ പെരിങ്ങനാട് ചെറുതെങ്ങിലഴികത്ത് തറവാട്ടിലാണ് ജനിച്ചത് എന്നും അഭിപ്രായം ഉണ്ട്. നാടക വേദികളിൽ കൂടിയായിരുന്നു സിനിമയിലേക്കുള്ള തുടക്കം. 1953ൽ പുറത്തിറങ്ങിയതിരമാല ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിത്രം. 1960-70 കാലഘട്ടത്തിൽ ഭാസിയുടെ വേഷമില്ലാത്ത അപൂർവ്വം മലയാള സിനിമകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹം ഏകദേശം 700 ഓളം സിനിമകളിൽ അഭിനയിച്ചിരുന്നു.
വൃക്കരോഗബാധയെ തുടർന്ന് 1990 മാർച്ച് 29ന് 63-മത് വയസ്സിൽ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് അദ്ദേഹംയാത്രയായി. അച്ഛന്റെ 52-ആം ചരമവാർഷികത്തിന്റെ തലേദിവസമായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. മൃതദേഹം വിലാപയാത്രയായി അടൂരിലെ തറവാട്ടുവീട്ടിലെത്തിച്ചശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഇപ്പോൾ അദ്ദേഹം പോയിട്ട് 33 വര്ഷം തികയുകയാണ്. അവിവാഹിതനായിരുന്നു അദ്ദേഹം. എന്നാൽ ഇദ്ദേഹത്തിനെതിരെ നടി ഷീലയും, കെപിഎസി ലളിതയും രംഗത്ത് വന്നിരുന്നു. ഭാസിയുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്തതുകൊണ്ട് താന്‍ ഒട്ടനേകം സിനിമകളില്‍ നിന്നും ഒഴിവാക്കപ്പെടുകയും അന്ന് ഉണ്ടായിരുന്ന സംഘടനയായ ചലച്ചിത്ര പരിഷത്തില്‍ പരാതിപ്പെട്ടിട്ടും അതിന്‍റെ നേതൃത്വം പരാതി തള്ളിക്കളയുകയായിരുന്നുവെന്നും ലളിത ആരോപിച്ചിരുന്നു.
മറ്റുള്ളവരെ വിഷമിപ്പിച്ചുകൊണ്ട് തമാശ പറയുന്ന ക്രൂരനായ ഒരാളായിരുന്നു ഭാസി എന്നും ഷീലയും അഭിപ്രായപ്പെട്ടിരുന്നു.
Leave a Reply