
ഹിന്ദു ആയിപോയതുകൊണ്ട് ഞാൻ സംഖിണി ആയി മാറുന്നു, സിദ്ധാർഥ് എന്ന മോനെ കുറിച്ച് ഞാൻ ഒരു പോസ്റ്റ് ഇട്ടതിന് എന്നെ ഒരു കൂട്ടം പേര് ആക്ഷേപിക്കുന്നു ! സീമ ജി നായർ !
മലയാള സിനിമ സീരിയൽ രംഗത്ത് ഏറെ ശ്രദ്ധ നേടിയിട്ടുള്ള അഭിനേത്രിയാണ് സീമ ജി നായർ. കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നത്തിലും മുൻ നിരയിലാണ്, നിരവധി പേരാണ് സീമയുടെ പ്രവർത്തിയുടെ ഫലമായി പുതു ജീവിതത്തിലേക്ക് കടന്നു വന്നിട്ടുള്ളത്. കഴിഞ്ഞ ദിവസം സീമ കേരളത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയമായ സിദ്ധാർത്ഥിന്റെ വേർപാടിൽ ദുഃഖം അറിയിച്ചുകൊണ്ട് ഒരു കുറിപ്പ് പങ്കുവെച്ചതിന് ശേഷം ഒരു കൂട്ടം ആളുകൾ തന്നെ കമന്റ് ബോക്സിൽ അധിക്ഷേപിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് സീമ പങ്കുവെച്ച മറ്റൊരു കുറിപ്പാണ് ഇപ്പോൾ അതിലും ശ്രദ്ധ നേടുന്നത്.
സീമ ജി നായർ പങ്കുവെച്ച കുറിപ്പിൽ പറയുന്നത് ഇങ്ങനെ, നമസ്ക്കാരം പ്രിയപെട്ടവരെ രണ്ട് ദിവസം മുന്നേ സിദ്ധാർഥ് എന്ന മോനെ കുറിച്ച് ഞാൻ ഒരു പോസ്റ്റ് ഇട്ടിരുന്നു. അതിൽ ഞാൻ എഴുതിയത് (രാഷ്ട്രീയ കൊലപാതകത്തെ കുറിച്ചും ഏതു പാർട്ടി ഭരിച്ചാലും ഒത്താശ ചെയ്യാൻ ആളുണ്ടെങ്കിൽ ഇവിടെ പലതും നടക്കുമെന്നാണ്) അത് പക്ഷെ ഒരു പാർട്ടിയുടെ പേര് പറഞ്ഞില്ല,
അത് സി പി എം , ബിജെപി ,കോൺഗ്രസ്.. ഏതും ആവട്ടെ, മഞ്ഞപിത്തമുള്ളവന് നോക്കിനിടമൊക്കെ മഞ്ഞനിറം എന്ന് പറഞ്ഞപോലെ കുറച്ചുപേർ എന്റെ മെക്കിട്ടുകേറാൻ വന്നു, അവരെന്തിനാണ് ഇത്രയും ആവേശത്തോടെ പ്രതികരിച്ചത്, പ്രതികരിച്ചവരുടെ പാർട്ടി ആണ് ഇതു ചെയ്തെന്നു ഞാൻ പറഞ്ഞിട്ടില്ല, ഞാൻ നിലവാരമില്ലാതവൾ, ഊള, തുടങ്ങിയ പദപ്രയോഗങ്ങൾ അവർക്കെല്ലാം എന്റെ സ്റ്റാൻഡേർഡ് മാറ്റി വെച്ചു മറുപടിയും കൊടുക്കേണ്ടി വന്നു.

കൊ,ല,പാ,തകം ഏതും ആവട്ടെ രാഷ്ട്രീയമോ, ക്യാമ്പസ്സോ, ആവട്ടെ പാർട്ടി ഏതും ആവട്ടെ പക്ഷെ ആരുടേയും ജീവൻ എടുക്കാനുള്ള അവകാശം ആർക്കും ഇല്ല.. ആര് മരിച്ചാലും ആര് കൊന്നാലും ആജീവൻ തിരികെ കൊടുക്കാൻ നമ്മുക്ക് കഴിയില്ല രാഷ്ട്രീയ തിമിരം ബാധിച്ച ചിലർ സിഡ്‌ദ്ധാര്ഥിന്റെ മ,ര,ണ,ത്തെ കുറിച്ചുപോലും ഇന്നലെ മോശമായി മറുപടി ഇട്ടു. നമ്മുടെ കേരളത്തിൽ തന്നെ ഇത്രയും മനസാക്ഷി ഇല്ലാതെ എങ്ങനെ ഇവർക്കെഴുതാൻ സാധിക്കുന്നു, ഇതുവരെ എന്റെ രാഷ്ട്രീയം എന്തെന്ന് ഞാൻ പറഞ്ഞിട്ടില്ല,ഒരു പാർട്ടി മീറ്റിംഗിലും ഞാൻ പങ്കെടുത്തിട്ടില്ല ഹിന്ദു ആയിപോയതുകൊണ്ട് ഞാൻ സംഖിണി ആയി മാറുന്നു, ആര് തെറ്റ് ചെയ്താലും തെറ്റിനെ തെറ്റായിഅംഗീകരിക്കാൻ പറ്റാത്ത മനസ്സ് വികൃതമായവരുടെ നാടായി കഴിഞ്ഞു ഈ ദൈവത്തിന്റെ സ്വന്തം നാട്.
Leave a Reply