ആ രംഗങ്ങൾ ചെയ്തപ്പോൾ എന്തോ തെറ്റ് ചെയ്യുന്നത് പോലെയാണ് അന്ന് തോന്നിയത് ! ശശിയേട്ടനോട് ദേഷ്യമായിരുന്നു ! തുറന്ന് പറഞ്ഞ് സീമ !

മലയാള സിനിമയുടെ മികച്ച നടിമാരുടെ പേരെടുത്താൽ അതിൽ ഒരാൾ സീമ ആയിരിക്കും. സീമ എന്ന പേര് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്ന സിനിമ അവളുടെ രാവുകൾ ആയിരിക്കും. ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ച് ഗൃഹലക്ഷ്‍മിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. കോടമ്പാക്കത്തെ പൂക്കാരത്തെരുവിലായിരുന്നു ഞാൻ വളർന്നത്, അമ്മയായിരുന്നു എനിക്ക് എല്ലാം, ഏഴാം വയസ്സില്‍ അച്ഛന്‍ ഉപേക്ഷിച്ചു പോയി. കാക്കയും കഴുകനും കൊണ്ടുപോകാതെ തന്നെ വളര്‍ത്താന്‍ പാടുപെട്ട അമ്മ കഴിഞ്ഞേ എന്തുമുള്ളൂ. ആ അമ്മയെ വന്ദിക്കാതെ ഒന്നിനും പുറപ്പെട്ടിട്ടില്ല ഇതുവരെ

അമ്മയെ നല്ലതുപോലെ നോക്കാനുള്ള പണം ഉണ്ടാക്കണം എന്നായിരുന്നു മനസ്സിൽ, അതിനപ്പുറം നായികയാവണമെന്നോ ഒരു സിനിമാനടിയാവണമെന്നോ പോലും താൻ സ്വപ്നം കണ്ടിരുന്നില്ല. അങ്ങനെ ഡാൻസർ ആയിരുന്ന എന്നെ ശശി ഏട്ടൻ അവളുടെ രാവിലേക്ക് വിളിച്ചു, ആ ചേരിയിൽ ഒതുങ്ങിപ്പോകേണ്ട എനിക്ക് പുതു ജീവിതം തന്നത് ശശി ഏട്ടനായിരുന്നു. അദ്ദേഹം എന്നെ വിവാഹം ചെയ്യാൻ തീരുമാനിച്ചപ്പോൾ, നിനക്ക് ഭ്രാന്താണോ എന്നുവരെ പലരും അദ്ദേഹത്തോട് ചോദിച്ചിരുന്നു.  അവളുടെ രാവുകൾ എന്ന  ആ സിനിമയുടെ മുക്കാല്‍ഭാഗവും ഒറ്റമുറിയില്‍വെച്ചാണ് ഷൂട്ട് ചെയ്തത്. സെറ്റിങ് മാറ്റിക്കൊണ്ടിരിക്കും.

ഒടുവിൽ കാശ് താരത്തെ ആയപ്പോൾ ഞാൻ സെറ്റിൽ നിന്നും ഇറങ്ങിപ്പോകാൻ തുടങ്ങി, പടം തീരുംവരെ പോവരുതെന്ന് ശശിയേട്ടന്‍ വിലക്കിയപ്പോള്‍ കാശുതരാതെ എങ്ങനെ ജീവിക്കുമെന്ന് ചോദിച്ചു. അന്ന് എഴുതിത്തന്ന ആയിരം രൂപയുടെ ചെക്കാണ് ആ പടത്തിന് കിട്ടിയ ആദ്യത്തെ പ്രതിഫലമെന്ന് സീമ ഓർമിച്ചു. കഥാപാത്രത്തിന്റെ പ്രസക്തിയോ വ്യാപ്തിയോ ഒന്നും അന്നെനിക്കറിയില്ലായിരുന്നു. രാജിയായി അഭിനയിച്ചുതുടങ്ങിയപ്പോള്‍ പല രംഗങ്ങളും എനിക്ക് താങ്ങാനാവാതെയായി. സോമേട്ടനുമൊത്തുള്ള ഹോട്ടല്‍ റൂമിലെ രംഗങ്ങള്‍ പോലുള്ളത് ചെയ്യുമ്പോള്‍ എന്നെക്കൊണ്ടെന്തോ തെറ്റ് ചെയ്യിക്കുന്നതു പോലെയാണ് തോന്നിയത്.

എനിക്കപ്പോൾ ശെരിക്കും ശശിയേട്ടനോട് എനിക്ക് ദേഷ്യം ആയിരുന്നു. സത്യത്തില്‍ അവളുടെ രാവുകളിലെ രാജിയെപ്പോലെ ഒരു പാവമായിരുന്നു ഞാന്‍. ഡയറക്ടര്‍ എന്ന നിലയില്‍ ശശിയേട്ടന്‍ പറഞ്ഞുതരുന്നത് പോലെ അഭിനയിക്കുകയായിരുന്നു. ആ സിനിമയിലെ പല വേഷങ്ങളും ഇടാൻ ഞാൻ മടിച്ചു, അന്നൊക്കെ ഒറ്റക്കിരുന്ന് കരഞ്ഞിട്ടുണ്ട്. ഞാന്‍ ശശിയേട്ടനോട് ചോദിച്ചു ‘ഇങ്ങനെയൊക്കെ ഞാന്‍ അഭിനയിക്കണോ സാര്‍ എന്നുവരെ ചോദിച്ചിരുന്നു. ഒരര്‍ഥത്തില്‍ ആ വേദന വലിയൊരു വിജയമാണ് എനിക്ക് സമ്മാനിച്ചത്. സീമ എന്ന നടിയുടെ തുടക്കം അവിടെയായിരുന്നു. ആ സിനിമയുടെ വന്‍വിജയം എന്നിലെ അഭിനേത്രിയെ മലയാളത്തിലെ ഒന്നാംനിര നായികയാക്കിമാറ്റി. സീമ എന്ന ആര്‍ട്ടിസ്റ്റിന്റെ കഴിവുകളെ പുറത്തുകൊണ്ടുവന്നതിന്റെ ക്രെഡിറ്റ് മുഴുവനും ശശിയേട്ടനുള്ളതാണ് എന്നും സീമ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *