മമ്മൂട്ടി ഓവർ ആക്ടിങ് ചെയ്ത് അത് കുളമാക്കി ! മമ്മൂട്ടിയുടെ സൗന്ദര്യത്തെ കുറിച്ച് വലിയ അഭിപ്രായമൊന്നുമില്ല ! പണം ഉള്ളവർക്ക് അത് താന് വന്നുകൊള്ളും ! സീമ പറയുന്നു !

ഒരു സമയത്ത് മലയാള സിനിമ ലോകത്ത് ഏറെ തിളങ്ങി നിന്ന താര ജോഡികളായിരുന്നു സീമയും മമ്മൂട്ടിയും. മമ്മൂട്ടിയുടെ ഒപ്പം ഏറ്റവും കൂടുതൽ പ്രാവിശ്യം നായികയായി അഭിനയിച്ചതും സീമ തന്നെയാണ്, ഇരുവരും ഒരുമിച്ച് 38 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു.  ആ റെക്കോർഡ് ഇതുവരെ മറ്റാരും ബ്രേക്ക് ചെയ്തിട്ടില്ല. ‘അവളുടെ രാവുകൾ’ എന്ന ചിത്രമാണ് ഡാൻസർ ആയിരുന്ന  ശാന്തിയെ സിനിമ താരം സീമയായി മാറുന്നതിന് നിൻമിത്തമായത്. ആ ചിത്രത്തിന്റെ സംവിധായകനായ ഐ.വി. ശശിയായിരുന്നു സീമയുടെ ഭർത്താവ്. മികച്ച നടിക്കുള്ള കേരളം സംസ്ഥാന പുരസ്‌കാരം രണ്ടു തവണ വാങ്ങിയിട്ടുള്ള സീമ. 202 ഓളം ചിത്രങ്ങളിൽ  അഭിനയിച്ച സീമ തമിഴിലും വളരെ സജീവമായിരുന്നു.

പ്രായം എഴുപത് കഴിഞ്ഞെങ്കിലും മമ്മൂക്കയുടെ ഗ്ലാമറിന് ഇന്നും ഒരു കോട്ടവും സംഭവിച്ചിട്ടില്ല. ഇപ്പോഴിതാ ഇതിന് മുമ്പ് സീമ റിമി ടോമി അവതാരകയായി എത്തിയ ഒരു പരിപാടിയിൽ അതിഥിയായി യെത്തിയപ്പോൾ മമ്മൂക്കയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വീണ്ടും വൈറലായി മാറുന്നത്. മമ്മൂക്കയുടെ സൗന്ദ്യര്യത്തെ കുറിച്ച് ചേച്ചിയുടെ അഭിപ്രായം എന്ന ചോദ്യം വന്നപ്പോഴാണ് സീമ പ്രതികരിച്ചത്. എനിക്കങ്ങനെ പ്രത്യേകിച്ച് ഒരു അഭിപ്രായവുമില്ല.

പിന്നെ പണവും പ്രശസ്തിയും കൂടുമ്പോൾ സൗന്ദര്യം ഓട്ടോമാറ്റിക് ആയി ഉണ്ടാകുമെന്ന് സീമ പറഞ്ഞു. കൂടാതെ, മമ്മൂട്ടി പ്രവസിച്ചിട്ടുമില്ല, പക്ഷെ നായികമാർ  പെട്ടെന്ന് പ്രായം ആവുന്നത് അവർ ഒരു കുടുംബത്തെ  പരിചരിക്കുന്നത് കൊണ്ടും  പ്രസവിക്കുന്നത് കൊണ്ടുമാണ് അവരുടെ ആയുസും ആരോഗ്യവും സൗന്ദര്യവും നഷ്ടമാകുന്നത്. ഇതൊന്നും പോരാഞ്ഞിട്ട് മമ്മൂട്ടിക്ക് ആവിശ്യത്തിന്  പണംവും ഉണ്ട്. ഇതൊന്നും കൂടാതെ അങ്ങേരു പ്രസവിച്ചിട്ടും ഒന്നുമില്ലല്ലോ,

അതുകൊണ്ട്  ആ സൗന്ദര്യം നിലനിൽക്കുന്നു.  അതുകൂടാതെ  സീമയും ജയനും അവിസ്‍മരണീയമാക്കിയ ‘കണ്ണും കണ്ണും’ എന്ന ഗാനം പരിപാടിക്കിടെ കേൾപ്പിച്ചു. ഈ ഗാനം മമ്മൂട്ടിയും പാടി അഭിനയിച്ചിട്ടുണ്ടല്ലോ എന്ന് അവതാരിക വീണ്ടും സീമയോട് ചോദിച്ചപ്പോൾ അതേ മമ്മൂട്ടി അത് അഭിനയിച്ചു കുളമാക്കിയെന്ന് സീമ തിരിച്ചടിച്ചു. അങ്ങേരു അത് ഓവർ ആക്ടിങ് ചെയ്ത് നശിപ്പിച്ചു.  തന്‍റെ ഈ  അഭിപ്രായം മമ്മൂട്ടി കേൾക്കുന്നതിൽ പ്രശ്‌നമില്ലെന്നും സീമ എടുത്ത് പറയുകയുണ്ടായി.   കൂടാതെ താൻ ഏറ്റവും കൂടുതൽ നായികയായി അഭിനയിച്ചിട്ടുള്ളത് ജയന്റെയും മമ്മൂട്ടിയുടെയും ഒപ്പമായിരുന്നു.

അങ്ങേർക്ക് എന്റെ ഒപ്പം അഭിനയിക്കുമ്പോൾ ഈ റൊമാൻറിക് രംഗങ്ങളിൽ അഭിനയിക്കുമ്പോൾ മമ്മുക്കയ്ക്കു എന്നെ കെട്ടിപ്പിടിക്കാൻ ഭയങ്കര മടി ആയിരുന്നു. പക്ഷേ ജയേട്ടൻ അങ്ങനെയായിരുന്നില്ല. എനിക്ക് തോന്നുന്നത് അതിൻറെ പ്രധാന കാരണം മമ്മൂക്കയ്ക്ക് ഭാര്യ ഉള്ളതു കൊണ്ടായിരിക്കും ആ ഒരു പേടി. പക്ഷെ ജയേട്ടൻ വിവാഹിതൻ അല്ലല്ലോ, അതുകൊണ്ട് ആരെയും പേടിക്കണ്ടല്ലോ എന്നും സീമ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *