
വാപ്പിച്ചി പോയ ശേഷമാണ് അദ്ദേഹത്തെ കുറിച്ചുള്ള ആ പല സത്യങ്ങളും ഞാൻ തിരിച്ചറിയുന്നത് ! ഹനാന്റെ പ്രണയം സ്വീകരിക്കുമോ ! ഷെയിൻ നിഗം പറയുന്നു !
ഒരു സമയത്ത് മിമിക്രി കലാരംഗത്തെ രാജാവായിരുന്ന അഭിയെ മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. അദ്ദേഹം ഒരു നായകനായി തുടക്കം കുറിച്ചെങ്കിലും സഹനടനായും കൊമേഡിയനായും അദ്ദേഹം ഒതുങ്ങി പോകുകയായിരുന്നു. ഒരു നടൻ എന്നതിലുപരി ഡബ്ബിംഗ് ആർട്ടിസ്റ്റ്, പിന്നണി ഗായകൻ എന്നീ നിലയിലും പ്രശസ്തനായിരുന്നു. അന്നത്തെ പ്രശസ്ത മിമിക്രി ട്രൂപ്പ് ആയിരുന്ന കൊച്ചിൻ കലാഭവനിലൂടെയായിരുന്നു താരം അഭിനയരംഗത്ത് എത്തിയത്. ഒരു നായകക നടനായി സിനിമയിൽഉയരാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു എങ്കിലും അത് സാധിച്ചില്ല, സഹ താരമായി സിനിമയിൽ ഒതുണ്ടി പോയ ഒരു കലാകാരനാണ് അബി.
എന്നാൽ തനിക്ക് സാധിക്കാതെ പോയ ആ ആഗ്രഹം തന്റെ മകനിലൂടെ നേടിയെടുത്തിട്ടാണ് അദ്ദേഹം ഈ ലോകത്ത് നിന്ന് യാത്രയായത്. 2017 നവംബര്‍ 30-നാണ് അബി യാത്രയായത്. രക്ത സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു ആ വിയോഗം. ഷെയ്ൻ ഇന്ന് യുവ താരങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഷെയ്ൻ ഇപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രം ബർമൂഡയുടെ പ്രൊമോഷന്റെ ഭാഗമായി ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

തന്റെ വാപ്പിച്ചി മ,രി,ച്ച ശേഷമാണ് അദ്ദേഹത്തിന്റെ സൗഹൃദങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞത് എന്നും താരം പറയുന്നു. വാപ്പച്ചി മരിച്ച ശേഷമാണ് വാപ്പച്ചി എന്ന വ്യക്തിയെ കുറിച്ച് കൂടുതൽ അറിയുന്നത്. ഇത്ര അധികം സുഹൃത്തുക്കൾ. അത്രയും അധികം സ്ഥലങ്ങളിൽ പോയി പരിപാടികൾ അവതരിപ്പിച്ചത്. അതിന്റെ ആഴവും വ്യാപ്തിയുമെല്ലാം സത്യം പറഞ്ഞാൽ അദ്ദേഹം പോയ ശേഷമാണ് എനിക്ക് മനസിലാകുന്നത്. എവിടെ പോയാലും വാപ്പിച്ചിക്ക് സുഹൃത്തുക്കളാണ്. അത്രയും വലിയ ക്രിയേറ്റീവ് ജിനിയസാണ്. അങ്ങനെ വേറെ ഒരു റൂട്ടിൽ സഞ്ചരിച്ച വ്യക്തി തന്നെ ആയിരുന്നു തന്റെ വാപ്പയെന്നും., സ്റ്റേജ് ഷോയിൽ ഒക്കെ അര മണിക്കൂറും മുക്കാൽ മണിക്കൂറും ഇരുത്തി ചിരിപ്പിക്കാൻ കഴിയുന്ന പ്രത്യേക കഴിവ് ആയിരുന്നു അദ്ദേഹത്തിനെന്നും ഷെയിൻ പറയുന്നു.
അതുപോലെ യൂണിഫോമിൽ മീൻ കച്ചവടം നടത്തി പ്രശസ്തയായ താരം ഹാനാൻ അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ തനിക്ക് ഷെയ്ൻ നിഗത്തെ ഇഷ്ടമാണ് എന്നും ഷെയ്നും തന്നെ ഇഷ്ടമാണെങ്കിൽ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ട് എന്നും ഹനാൻ പറഞ്ഞിരുന്നു, ഇതേ കുറിച്ച് അവതാരക ഷെയിനോട് ചോദിച്ചിരുന്നു. ഷെയ്ന് സോഷ്യല്‍ മീഡിയയില്‍ കൂടി ചില പ്രൊപ്പോസലുകള്‍ വരുന്നുണ്ട്. ശ്രദ്ധിച്ചുവോ എന്നറിയില്ല. കാണാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നും എന്താണെന്നും ഷെയ്ന് തിരിച്ച് ചോദിച്ചു. പിന്നാലെ ഹനാനെക്കുറിച്ചും ഹനാന് ഷെയ്നെക്കുറിച്ച് പറഞ്ഞ കാര്യങ്ങളുമൊക്കെ അവതാരക ഷെയ്ന് പറഞ്ഞു കൊടുക്കുകയായിരുന്നു. എന്താണ് സംഭവമെന്ന് അറിഞ്ഞിട്ടില്ല, എന്താണെന്ന് നോക്കട്ടെയെന്നായിരുന്നു ഷെയ്ന്റെ മറുപടി…..
Leave a Reply