
പറഞ്ഞു പോയതാണ്, വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഉണ്ണി മുകുന്ദനോട് പരസ്യമായി മാപ്പ് പറഞ്ഞ ഷെയിൻ ! വിടാതെ ആരധകർ
ഇന്ന് മലയാള സിനിമയിൽ യുവ താരനിരയിൽ ഏവർക്കും ഇഷ്ടമുള്ള രണ്ടു താരങ്ങളാണ് ഉണ്ണി മുകുന്ദനും നടൻ ഷെയിൻ നിഗവും. ഉണ്ണി ഇപ്പോൾ അദ്ദേഹത്തിന്റെ കരിയറിന്റെ ഏറ്റവും മികച്ച സമയത്തിൽ കൂടിയാണ് കടന്നു പോയ്‌കൊണ്ടിരിക്കുന്നത്. മാർക്കോ സൂപ്പർ ഹിറ്റിൽ നിന്നും ബമ്പർ ഹിറ്റിലേക്ക് കുതിക്കുകയാണ്. അതുപോലെ തന്നെ ഷെയിൻ നിഗം തന്റെ ആദ്യ തമിഴ് ചിത്രമായ മദ്രാസ്‌കാരൻ എന്ന സിനിമ റിലീസായ സന്തോഷത്തിലാണ്. മുമ്പൊരിക്കൽ ഷെയിൻ ഒരു അഭിമുഖത്തിൽ ഉണ്ണി മുകുന്ദന്റെ കുറിച്ച് പറഞ്ഞ ചില വാക്കുകൾ വലിയ വിവാദമായി മാറിയിരുന്നു. അതിനു ശേഷം ഉണ്ണിയുടെ ഫാൻസ് ഷെയിനെ വിടാതെ പിന്തുടരുകയാണ്.
എന്നാൽ അന്ന് ഉണ്ണി മുകുന്ദനോട് പരസ്യമായി മാപ്പ് പറഞ്ഞ ആളുകൂടിയാണ് ഷെയിൻ. ലിറ്റിൽ ഹാർട്സ് എന്ന തന്റെ പുതിയ ചിത്രത്തിന്റെ നാട്ടിലെ പ്രമോഷന്റെ ഭാഗമായുള്ള ടെലിവിഷൻ അഭിമുഖത്തിലെ പരാമർശത്തിൽ എന്തെങ്കിലും ഉണ്ണിമുകുന്ദനേയോ അദ്ദേഹത്തിന്റെ ഫാൻസിനേയോ വേദനപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ നിർവ്യാജം പരസ്യമായി മാപ്പുചോദിക്കുന്നുവെന്ന് നടൻ ഷെയ്ൻ നിഗം. സുഹൃത്തുക്കളെന്ന നിലയിൽ തമാശ രൂപേണയാണ് അന്ന് അങ്ങനെ പറഞ്ഞുപോയത്. അല്ലാതെ മനപ്പൂർവം ആരെയും വേദനിപ്പിക്കാനല്ലന്നും ഷെയിൻ പറഞ്ഞിരുന്നു.

അതുപോലെ താനുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന വിവാദം എന്റെ സിനിമകളെ പ്രതികൂലമായി ബാധിക്കാറില്ല. എന്ത് വിവാദമുണ്ടായാലും നല്ല സിനിമയാണെങ്കിൽ ജനം തിയറ്ററിലെത്തും. മോശമാണെങ്കിൽ എത്തുകയുമില്ല. ഞാൻ എന്തും പറയാറുള്ളത് നല്ല ഉദ്ദേശത്തോടെയാണ്. പക്ഷെ അതിനി ഞാനായതുകൊണ്ടാണോ അതെല്ലാം വേറെ രീതിയിൽ വ്യാഖ്യാനിച്ച് ഇങ്ങനെ വിവാദമാകുന്നതെന്നു ആലോചിച്ചാൽ ആർക്കും മനസിലാകും. ഇത്തരം വിവാദങ്ങൾ തന്നെ ബാധിക്കാറില്ലെങ്കിലും ഉമ്മച്ചിയുടെയും മറ്റും ടെൻഷൻ കാണുമ്പോൾ സങ്കടം തോന്നാറുണ്ടെന്നും ഷെയിൻ പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം ഷെയിൻ തന്റെ പുതിയ സിനിമയെ മനപ്പൂർവം ആരൊക്കെയോ നെഗറ്റീവ് പറഞ്ഞ് തകർക്കുന്നുണ്ട് എന്ന് വ്യക്തമാക്കിയിരുന്നു. ഷെയിൻ പരസ്യമായി മാപ്പ് പറഞ്ഞിട്ടും നടനെ വിടാതെ പിന്തുണക്കുകയാണ് ഉണ്ണി മുകുന്ദന്റെ ആരാധകർ. ഒരു അഭിമുഖത്തിൽ തനിക്ക് ഉണ്ണി മുകുന്ദൻ മഹിമ കോംബോ വലിയ ഇഷ്ടമാണെന്ന് പറഞ്ഞ ഷെയിൻ ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നാണ് ഉണ്ണി മുകുന്ദന്റെ പ്രൊഡക്ഷന്‍ കമ്പനിയുടെ പേര്. യു എം എഫ് എന്നാണ് ഇതിന്റെ ചുരുക്കം. ഇത് കൂടാതെ ഉണ്ണി മുകുന്ദന്‍ ഫാന്‍സ് ഓഫ് ഇന്ത്യ എന്ന പേര് ഉണ്ടാക്കി അതിനെ ചുരുക്കി അശ്ലീല രീതിയില്‍ ആണ് ഷൈന്‍ പറഞ്ഞത്. ഇതാണ് വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ക്ക് കാരണമായി മാറിയത്..
Leave a Reply