
തന്റെ സഹപ്രവർത്തകനായ ഒരു നടന്റെ നിർമ്മാണ സംരംഭത്തെ അശ്ലീലം കലർത്തി ഡീഗ്രേഡ് ചെയ്ത് പരസ്യമായി സംസാരിച്ചിട്ട്… പരിഹസിച്ച് ശ്രീജിത്ത് പണിക്കർ
ഇന്ന് മലയാള സിനിമയിൽ ശ്രദ്ധ നേടിയ രണ്ടു യുവ നടന്മാരാണ് ഷെയിൻ നിഗവും ഉണ്ണി മുകുന്ദനും. ഉണ്ണി ഇപ്പോൾ തന്റെ കരിയറിന്റെ ഏറ്റവും വലിയ വിജയം ആഘോഷിക്കുന്ന സമയമാണ്, മാർക്കോ ഇപ്പോൾ ലോകമാകെ വിജയം നേടുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. അതുപോലെ തന്നെ ഷെയിൻ ഇപ്പോൾ തന്റെ ആദ്യ തമിഴ് സിനിമ റീലിസ് ചെയ്ത സന്തോഷത്തിലുമാണ്. എന്നാൽ ഈ രണ്ടു നടൻമാർ തമ്മിൽ വ്യക്തിപരമായി യാതൊരു പ്രശ്നം ഇല്ലങ്കിലും ഫാൻസുകാർ തമ്മിൽ നല്ല മത്സരമാണ്.
അതിനു കാരണമായത് ഷെയിൻറെ ചില വാക്കുകളാണ്, തന്റെ ലിറ്റിൽ ഹേർട്സ് എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന ഒരു അഭിമുഖത്തിൽ തനിക്ക് ഉണ്ണി മുകുന്ദൻ മഹിമ കോംബോ വലിയ ഇഷ്ടമാണെന്ന് പറഞ്ഞ ഷെയിൻ ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നാണ് ഉണ്ണി മുകുന്ദന്റെ പ്രൊഡക്ഷന്‍ കമ്പനിയുടെ പേര്. അതിന്റെ ഷോർട്ട് ഫോം, ‘യു എം എഫ്’ എന്നാണെന്നും. ഇത് കൂടാതെ ‘ഉണ്ണി മുകുന്ദന്‍ ഫാന്‍സ് ഓഫ് ഇന്ത്യ’ എന്ന പേര് ഉണ്ടാക്കി അതിനെ ചുരുക്കിയാൽ (ഉംഫി), അശ്ലീല രീതിയില്‍ ആണ് ഷൈന്‍ പറഞ്ഞത്. ഇതാണ് വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ക്ക് കാരണമായി മാറിയത്.

ശേഷം നടനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു, എന്നാൽ ഇപ്പോഴിതാ തന്റെ പുതിയ സിനിമയെ ആരൊക്കെയോ തകർക്കാൻ ശ്രമിക്കുന്നു എന്നും, എന്താണ് നിങ്ങള്‍ക്ക് തോന്നുന്നത് അത് മാത്രം പ്രചരിപ്പിക്കുക. അല്ലാതെ വെറുപ്പ് പ്രചരിപ്പിക്കരുത്. ബാക്കിയൊന്നും ഞാന്‍ പറയുന്നില്ല, പറഞ്ഞാല്‍ കണ്ണ് നിറഞ്ഞു പോകും. അങ്ങനെ ഒരു സീനിലാണ് ഞാന്‍ നില്‍ക്കുന്നത്. എല്ലാവരും സഹായിക്കണം. ജനുവിനായ സപ്പോര്‍ട്ട് വേണം നല്ലതാണെങ്കില്‍ നല്ലത് എന്ന് പറയുക. അത് മാത്രം മതി. ആരെങ്കിലും മനപൂര്‍വ്വം തകര്‍ക്കാന്‍ നോക്കുന്നുണ്ട് എന്നൊന്നും ഞാന്‍ പറയുന്നില്ല. നിങ്ങളെല്ലാവരും ആലോചിച്ചു നോക്ക് അപ്പോള്‍ വസ്തുത മനസ്സിലാകും. എന്തായാലും ദൈവം ഉണ്ട്, നീതി തന്നെ നടപ്പിലാവും. ആ വിശ്വാസം തനിക്ക് ഉണ്ടെന്നും ഷെയിന്‍ നിഗം പറഞ്ഞിരുന്നു.
ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഈ വാക്കുകളെ പരിഹസിക്കുന്ന പോലെ രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ലേശം ഷെയിം? തന്റെ സഹപ്രവർത്തകനായ ഒരു നടന്റെ നിർമ്മാണ സംരംഭത്തെ അശ്ലീലം കലർത്തി ഡീഗ്രേഡ് ചെയ്ത് പരസ്യമായി സംസാരിച്ചിട്ട് ലവൻ ഇപ്പോൾ പറയുന്നു ലവന്റെ സിൽമകൾ ആരൊക്കെയോ ഡീഗ്രേഡ് ചെയ്യുന്നെന്ന്. എന്താല്ലേ.. എന്നാണ് ശ്രീജിത്ത് കുറിച്ചത്..
Leave a Reply