
ഹരികൃഷ്ണൻ അസ്സോസിയേറ്റ്സ് വീണ്ടും ! തന്റെ ഇച്ചാക്ക എത്തി സന്തോഷം പങ്കുവെച്ച് മോഹൻലാൽ ! ആശംസകൾ അറിയിച്ച് ആരാധകർ !
മലയാളത്തിന്റെ തആല രാജാക്കന്മാർ ഒന്നിച്ച് സുതഃർ ഹിറ്റാക്കിയ ചിത്രമാണ് ഹരികൃഷ്ണൻസ്. ഇപ്പോഴതാ അവർ വീണ്ടും ഒന്നിക്കുന്നു എന്ന സന്തോഷവാർത്തയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഫാസിൽ തന്നെയാണ് ആ വാർത്ത പുറത്ത് വിട്ടിരുന്നത്. ഇപ്പോഴിതാ മോഹൻലാലിൻറെ മോഹന്‍ലാലിന്റെ എറണാകുളത്തെ പുതിയ ഫ്ലാറ്റില്‍ ആദ്യ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു മമ്മൂട്ടി. ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ ചിത്രം പങ്കുവെക്കുകയും ചെയ്തു. ഇച്ചാക്ക എന്നാണ് മോഹൻലാൽ കുറിച്ചത്, ലാലിൻറെ പുതിയ വീട്ടിൽ എന്നാണ് മമ്മൂട്ടി കുറിച്ചത് . കൂടാതെ ഹരികൃഷ്ണൻ അസ്സോസിയേറ്റ്സ് വീണ്ടും ഒന്നിക്കുന്നു അതിന്റെ ആദ്യ ഘട്ട ചർച്ച നടന്നെന്നും റിപ്പോട്ടുകൾ ഉണ്ട്.
കഥകൊണ്ടും കഥാപാത്രമികവുകൊണ്ടും ചിത്രം ഇന്നും മിനിസ്ക്രീനിൽ സൂപ്പർ ഹിറ്റാണ്. ഇന്നും മലയാളികൾ ഹൃദയത്തിൽ സൂക്ഷിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ഹരികൃഷ്ണൻസ്. വമ്പൻ താരനിര അണിനിരന്ന ചിത്രത്തിൽ ജൂഹി ചൗള ആയിരുന്നു നായിക. ചിത്രം റിലീസ് ചെയ്തിട്ട് ഇപ്പോൾ 25 വർഷം തികയുകയാണ്. ഈ അവസരത്തിൽ ഇപ്പോഴിതാ ഒരു സന്തോഷ വാർത്തയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. 25 വർഷങ്ങൾക്ക് ശേഷം ഹരികൃഷ്ണൻസ് വീണ്ടും, അതും ഫാസിലിന്റെ സംവിധാനത്തിൽ. 1998ൽ പുറത്തിറങ്ങിയ ചിത്രം ഇപ്പോൾ രണ്ടാം ഭാഗത്തിന് തയ്യാറെടുക്കുകയാണ്.

ഫാസിൽ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇത് തന്റെ അവസാനത്തെ സംവിധാനം സംരഭം ആയിരിക്കുമെന്നും ഫാസിൽ പറഞ്ഞിരുന്നു. ആരോഗ്യപരമായ പ്രശ്നങ്ങൾ കാരണം ഇത്രയും നാൾ ഫാസിൽ സിനിമ രംഗത്തുനിന്നും വിട്ടുനിൽക്കുക ആയിരുന്നു. 2011 പുറത്തിറങ്ങിയ ലിവിങ് ടുഗതർ ആയിരുന്നു അദ്ദേഹം അവസാനമായി സംവിധാനം ചെയ്ത ചിത്രം. കൂടാതെ അടുത്തിടെ മോഹൻലാൽ ചിത്രങ്ങളായ ലൂസിഫറിലും മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിലും ഫാസിൽ അഭിനയിക്കുകയും ചെയ്തിരുന്നു. എന്നാൽ നീണ്ടൊരു ഇടവേളക്ക് ശേഷം അദ്ദേഹം അടുത്തിടെ റിലീസ് ചെയ്ത ഫഹദ് ചിത്രം മലയൻ കുഞ്ഞ് നിർമിച്ചിരുന്നു.
ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്. ഹരികൃഷ്ണൻസ് 2 വിന്റെ ചർച്ചകൾ നടക്കുകയാണ്, ചിത്രത്തിൽ ഫഹദ് ഫാസിലും ഉണ്ടാകുമെന്നും ഒരു റിപ്പോർട്ട് കഴിഞ്ഞ ദിവസം വന്നിരുന്നു. ഏതായാലും പഴയതിലും ഒരുപടി മുന്നിൽ നിൽക്കുന്നത് പോലെ ആകണം സെക്കൻഡ് പാർട്ട് എന്നും ആരാധകർ ഒരുപോലെ ആവിശ്യപെടുന്നുണ്ട്. അതുകൊണ്ട് തന്നെ കാര്യമായ ചർച്ചകളാണ് ചിത്രത്തിന്റെ പിന്നിൽ നടക്കുന്നത്…..
Leave a Reply