
ഗോസിപ്പുകൾക്ക് വിട ! സന്തുഷ്ട ജീവിതം ! ആഞ്ജനേയന്റെ നെഞ്ചോട് ചേർന്ന് അനന്യ ! സഹോദരന്റെ വിവാഹം ആഘോഷമാക്കി താരങ്ങൾ !
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് അനന്യ. വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളിൽ കൂടി അനന്യ ഇപ്പോഴും അഭിനയ രംഗത്ത് വളരെ സജീവമാണ്. 2009ൽ നാടോടികൾ എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. ആ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരായ അനന്യ എന്ന പേര് പിന്നീട് തന്റെ സിനിമാ ജീവിതത്തിലേക്കും അനന്യ സ്വീകരിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ അച്ഛന്റെ സിനിമയിലൂടെ ബാലതാരമായിട്ടാണ് നടി സിനിമയിൽ പ്രവേശിച്ചത്. കൂടാതെ താരം ഇംഗ്ലീഷ് ബിരുദം നേടിയത് ആലുവ സെയിന്റ് സേവിയേഴ്‌സ് കോളേജില്‍ നിന്നുമാണ്. ചെറുപ്പം മുതലേ സ്കൂളിലും പിന്നീട് കോളേജിലും താരമായിരുന്നു അനന്യ, അമ്പെയ്ത്തിൽ താരം സ്റ്റേറ്റ് ലെവലിൽ മത്സരിച്ചിട്ടുണ്ട്..
വ്യക്തി ജീവിതത്തിൽ വളരെ അധികം പ്രതിസന്ധികൾ തരണം ചെയ്ത അനന്യ വീട്ടുകാരുടെ സമ്മതത്തോടെ ആയിരുന്നില്ല വിവാഹം കഴിച്ചത്. 2012 ലായിരുന്നു അനന്യയുടെ വിവാഹം. ആഞ്ജനേയന്‍ എന്ന ആളെയാണ് താരം വിവാഹം കഴിച്ചത്. അനന്യയുടെ വിവാഹം ഏറെ പ്രശ്ങ്ങളും ശ്രിട്ടിച്ചിരുന്നു, കാരണം വീട്ടുകാർക്ക് ഇഷ്ടമല്ലാത്ത വിവാഹമായിരുന്നു അനന്യയുടേത്, കാരണം ആഞ്ജനേയന്‍ മറ്റൊരു വിവാഹം കഴിച്ചിരുന്നു എന്ന കാര്യം വീട്ടുകാരിൽ നിന്നും മറച്ചുവെച്ചു എന്ന കാരണത്താൽ അനന്യയുടെ വീട്ടുകാർ ആ ബന്ധത്തിൽ നിന്നും പിന്മാറാൻ ശർമിച്ചു, എന്നാൽ അദ്ദേഹം എന്നെ വഞ്ചിച്ചിട്ടില്ല എന്നും ഈ കാര്യം അദ്ദേഹം തന്നോട് ആദ്യമേ പറഞ്ഞിരുന്നു എന്നും അനന്യ തുറന്ന് പറഞ്ഞിരുന്നു.

വിവാഹ ശേഷം സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്ന അനന്യ പക്ഷെ ആഞ്ജനേയനുമായുള്ള ചിത്രങ്ങൾ ഒന്നും ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തിരുന്നില്ല. അതുകൊണ്ട് തന്നെ ഇവർ ഇരുവരും വിവാഹം മോചിതരായി എന്ന രീതിയിൽ പല വാർത്തകളും സജീവമായിരുന്നു. ഇപ്പോഴിതാ അത്തരം വാർത്തകൾക്ക് വിടപറഞ്ഞു കൊണ്ട് ആഞ്ജനേയനുമൊത്തുള്ള അനന്യയുടെ ചിത്രങ്ങൾ വളരെ ശ്രദ്ധ നേടുകയാണ്.
തന്റെ വിവാഹ ശേഷം ആഞ്ജനേയൻ വളരെ വലിയ രീതിയിൽ ബോഡി ഷെയിമിങ് അനുഭവിച്ചിരുന്നു എന്നും അന്ന് എനിക്ക് ഒരു വാശി ഉണ്ടായി. ഈ പ്രതിസന്ധിയെ ഒറ്റയ്ക്ക് നിന്ന് നേരിടണമെന്ന്. അന്ന് ആ പ്രതിസന്ധികളോട് പൊരുതി തന്നെയാണ് ഇതുവരെ എത്തിയത്’ എന്നാണ് അനന്യ മുമ്പൊരിക്കൽ പറഞ്ഞത്. കഴിഞ്ഞ ദിവസംതാരത്തിന്റെ സഹോദരൻ അർജുന്റെ വിവാഹമായിരുന്നു. വിവാഹത്തിൽ തിളങ്ങിയതും അനനന്യയും ഭർത്താവ് ആഞ്ജനേയനും തന്നെയായിരുന്നു. മാധവി ബാലഗോപാലനാണ് അർജുന്റെ വധു. ഗുരുവായൂരിൽ വെച്ച് ബന്ധുക്കളുടെ സാന്നിധ്യത്തിൽ ആയിരുന്നു വിവാഹം. ആസിഫ് അലി നായകനായി എത്തിയ കുഞ്ഞെൽദോ എന്ന സിനിമയിലൂടെയാണ് അർജുൻ ശ്രദ്ധേയനാകുന്നത്.
Leave a Reply