ഇഷ്ടപെട്ട ആളെ നേടിയെടുക്കാൻ വേണ്ടി ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചിരുന്നു ! ആ തീരുമാനത്തിന് പിന്നിൽ ഒരു കാരണമുണ്ടായിരുന്നു ! അനന്യ പറയുന്നു !
മലയാളികളുടെ ഇഷ്ട താരമാണ് നടി അനന്യ, ബാലതാരമായി എത്തിയ അനന്യ 2008ൽ പോസിറ്റീവ് എന്ന മലയാള ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. 2009ൽ നാടോടികൾ എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. നാടോകളിലെ കഥാപാത്രത്തിന്റെ പേരായ അനന്യ എന്ന പേര് പിന്നീട് തന്റെ സിനിമാ ജീവിതത്തിലേക്കും അനന്യ സ്വീകരിക്കുകയായിരുന്നു.അതുകൊണ്ടുതന്നെ അച്ഛന്റെ സിനിമയിലൂടെ ബാലതാരമായിട്ടാണ് നടി സിനിമയിൽ പ്രവേശിച്ചത്. കൂടാതെ താരം ഇംഗ്ലീഷ് ബിരുദം നേടിയത് ആലുവ സെയിന്റ് സേവിയേഴ്‌സ് കോളേജില്‍ നിന്നുമാണ്. ചെറുപ്പം മുതലേ സ്കൂളിലും പിന്നീട് കോളേജിലും താരമായിരുന്നു അനന്യ, അമ്പെയ്ത്തിൽ താരം സ്റ്റേറ്റ് ലെവലിൽ മത്സരിച്ചിട്ടുണ്ട്..
അനന്യ എന്ന അഭിനേത്രിക്ക് അഭിനയം മാത്രമല്ല പാട്ടിലും ഒരു കൈ നോക്കിയിട്ടുണ്ട് താരം. നിരവധി ടി വി ഷോകളിൽ ഹോസ്റ്റ് ആയും മത്സരാർത്ഥി ആയും എത്തിയിട്ടുണ്ട് താരം. ദൂരെ എന്ന ടെലിഫിലിമിലെ അഭിനയത്തിന് 2012ലെ മികച്ച നടിക്കുള്ള കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡ് ലഭിച്ചിട്ടുണ്ട്. 2011 ൽ എങ്കയും എപ്പോതും എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള അവാർഡും സ്വന്തമാക്കിയിരുന്നു.2012 ലായിരുന്നു അനന്യയുടെ വിവാഹം. ആഞ്ജനേയന്‍ എന്ന ആളെയാണ് താരം വിവാഹം കഴിച്ചത്. അനന്യയുടെ വിവാഹം ഏറെ പ്രശ്ങ്ങളും ശ്രിട്ടിച്ചിരുന്നു, കാരണം വീട്ടുകാർക്ക് ഇഷ്ടമല്ലാത്ത വിവാഹമായിരുന്നു അനന്യയുടേത്, കാരണം ആഞ്ജനേയന്‍ മറ്റൊരു വിവാഹം കഴിച്ചിരുന്നു എന്ന കാര്യം വീട്ടുകാരിൽ നിന്നും മറച്ചുവെച്ചു എന്ന കാരണത്താൽ അനന്യയുടെ വീട്ടുകാർ ആ ബന്ധത്തിൽ നിന്നും പിന്മാറാൻ ശർമിച്ചു, എന്നാൽ അദ്ദേഹം എന്നെ വഞ്ചിച്ചിട്ടില്ല എന്നും ഈ കാര്യം അദ്ദേഹം തന്നോട് ആദ്യമേ പറഞ്ഞിരുന്നു എന്നും അനന്യ തുറന്ന് പറഞ്ഞിരുന്നു..
ആഞ്ജനേയന്റെ ആദ്യ വിവാഹ ബന്ധം തകരാനുള്ള കാരണം അദ്ദേഹം നേരത്തെതന്നെ എന്നോട് പറഞ്ഞിരുന്നു എന്നും താരം പറഞ്ഞിട്ടും വീട്ടുകാർ ആ ബന്ധം വീണ്ടും എതിർത്തു, എന്നാൽ താരം വീട്ടുകാരുമായി പിണങ്ങി കൊച്ചിയിൽ ഓർ ഫ്ലാറ്റിൽ താമസമായി എന്നൊക്കെയായിരുന്നു അന്ന് പുറത്തുവന്ന വാർത്ത, എന്നാൽ അതൊന്നും സത്യമല്ലെന്ന് അനന്യ പിന്നീട് തുറന്ന് പറഞ്ഞിരുന്നു. എന്നാൽ ഇവർ ആരുമറിയാതെ വളരെ പെട്ടന്നായിരുന്നു വിവാഹിതർ ആയത് അത് പിന്നീട് കൂടുതൽ സംശയങ്ങൾക്ക് വഴിയൊരുക്കിയിരുന്നു ഞങ്ങളുടേത് ഒരു പ്രണയവിവാഹമായതിനാല്‍ പരസ്പരം ഏറെ മനസ്സിലാക്കാന്‍ കഴിഞ്ഞു. ഭര്‍ത്താവാകാന്‍ പോകുന്ന വ്യക്തിയെ കൂടുതല്‍ അടുത്തറിയാനും മനസ്സിലാക്കാനും പ്രണയവിവാഹമാണ് നല്ലത്. യോജിച്ച് പോകാനാകും എന്ന ഉറപ്പുള്ള ഒരാളെയാണ് താന്‍ വിവാഹം ചെയ്തതെന്നും താരം പറഞ്ഞിരുന്നു. മാത്രവുമല്ല ഇഷ്ടപ്പെട്ട ആളിനെ തന്നെ വിവാഹം ചെയ്യണം എന്നത് വാശിയായിരുന്നു അത് സാധിച്ചു എന്നും താരം പറയുന്നു,നാളുകൾക്ക് ശേഷം ഭ്രമം എന്ന ചിത്രത്തിലൂടെ അനന്യ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്, ഇപ്പോൾ ആ സന്തോഷത്തിലാണ് അനന്യ.
Leave a Reply