
ഒരുപാട് പൈസ ഒന്നും എനിക്ക് ആവിശ്യമില്ല ! പ്രതിഫലം ചോദിച്ച് വാങ്ങാറില്ല ! പണത്തിന് വലിയ പ്രാധാന്യം നൽകുന്ന ഒരാളല്ല ഞാൻ ! സിദ്ദിഖ് പറയുന്നു !
മലയാള സിനിമ രംഗത്ത് വർഷങ്ങളായി നിറഞ്ഞു നിൽക്കുന്ന ആളാണ് സിദ്ദിഖ്. അദ്ദേഹം നായകനായും, വില്ലനായും, കൊമേഡിയനായും ക്യാരക്ടർ റോളുകളിലും തിളങ്ങി നിൽക്കുന്ന സിദ്ദിക്ക് ഒരു ഇടവേളയും കൂടാതെ സിനിമ രംഗത്ത് സജീവ സാന്നിധ്യമാണ്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രമായ പീസ് എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സിദ്ദിഖ് നൽകിയ അഭിമുഖങ്ങളിൽ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
അടുത്തിടെ താരങ്ങൾ പ്രതിഫലം കുറക്കണം എന്ന രീതിയിൽ നിർമാതാക്കളുടെ സംഘടനാ രംഗത്ത് വന്നിരുന്നു. കൂടാതെ നടിമാർക്ക് പ്രതിഫലം കുറവാണ് തുല്യ പ്രതിഫലം സിനിമയിൽ നടപ്പാക്കണം എന്നും അടുത്തിടെ ദേശിയ പുരസ്‌കാരം നേടിയ നടി അപർണ്ണ ബാലമുരളി പറഞ്ഞിരുന്നു. ഇപ്പോഴിതാ സിനിമ രംഗത്തെ പ്രതിഫലത്തെ കുറിച്ച് സിദ്ദിഖ് പറഞ്ഞ കാര്യങ്ങളാണ് ഏറ്റവും ശ്രദ്ധ നേടുന്നത്.
ഞാൻ ഒരിക്കലും സിനിമ രംഗത്ത് എനിക്ക് ഇത്ര പ്രതിഫലം വേണ്ടം എന്നൊന്നും നിര്മാതാക്കളോട് ആവിശ്യപെട്ടിട്ടില്ല. എനിക്ക് നിർമാതാക്കൾ തരുന്ന പ്രതിഫലമാണ് എന്റെ പ്രതിഫലം. അല്ലാതെ ഇത്ര കിട്ടിയാലെ ഞാൻ അഭിനയിക്കു എന്ന നിബന്ധന ഒന്നും എനിക്ക് ഇല്ല. ഞാൻ ഒരിക്കലും എന്റെ ശബളം ഇത്രയാണെന്ന് ഫിക്സ് ചെയ്ത് വെച്ചിട്ടില്ല. മാത്രമല്ല എന്റെ ഒരു സിനിമ ഹിറ്റായാൽ ഇനി ഇത്ര തന്നാലെ അഭിനയിക്കൂവെന്നും പറഞ്ഞിട്ടില്ല. ഞാൻ പണത്തിന് വേണ്ടിയല്ല സിനിമകൾ ചെയ്യുന്നത്.
എനിക്ക് അങ്ങനെ ഒരുപാട് പണത്തിനിടെ ആവിശ്യമൊന്നും ഇല്ല. ഞാൻ വളരെ ലളിതമായ ജീവിതമാണ് നയിക്കുന്നത്. ഇതുവരെ സിനിമ എനിക്ക് തന്നൊരു സമ്പത്തുണ്ട്. എനിക്ക് അത് മതി. അതിൽ കൂടുതൽ ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് ഇനിയങ്ങോട്ട് കുറെ പൈസവേണമെന്ന ആഗ്രഹമില്ല. പണത്തിന് വലിയ വാല്യു കൊടുക്കുന്ന ഒരു വ്യക്തിയുമല്ല ഞാൻ.. എന്നും ഈ സിനിമ രംഗത്ത് ഉണ്ടാകണമെന്നാണ് തന്റെ ആഗ്രഹമെന്നും എനിക്ക് വിധിച്ചിട്ടുള്ള പൈസ കുറച്ച് കുറച്ചായി പല സിനിമകളിൽ നിന്നും കിട്ടിയാൽ മതിയെന്നുമാണ് എന്റെ ആഗ്രഹം എന്നും സിദ്ദ്ഖ് പറയുന്നു.

അതുപോലെ സിദ്ദിഖ് തന്റെ മകന് നൽകിയ അഭിമുഖത്തെ കുറിച്ചും പറയുന്നുണ്ട്. മകൻ ഷഹീൻ ഇപ്പോൾ സിനിമയിൽ സജീവമായി വരികയാണ്. മകന് നൽകിയ ഉപദേശത്തെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. ആസിഫിനെ കണ്ട് പഠിക്കാനാണ് താൻ മകനോട് പറയാറുള്ളത് എന്നും, അതിനു കാരണം ആസിഫിന്റെ ഡയലോഗ് പ്രസന്റേഷനും വളരെ നാച്ചുറലായി പെരുമാറുന്ന രീതിയൊക്കെ എന്നെ ഒരുപാട് ആകര്ഷിച്ചിട്ടുണ്ട്.
എന്നാൽ മറ്റു നടന്മാര്‍ക്ക് ഉള്ള പോലെ അവന് അങ്ങനെ വലിയ ഘനഗാംഭീര്യമുള്ള ശബ്‍ദമോ വലിയ ശരീരമോ ഒന്നും ആസിഫിനില്ല. ഒരു കൂട്ടത്തില്‍ നിന്നാല്‍ തിരിച്ചറിയാന്‍ പോലും പാടുള്ള ഒരാളെ പോലെയാണ്. എന്നാല്‍ അവന്റെ ഓമനത്തം, അവന്‍ സംഭാഷണം പറയുന്ന രീതി. അത് അവതരിപ്പിക്കുന്ന രീതിയൊക്കെ ഒക്കെ അഭിനന്ദനം അര്‍ഹിക്കുന്നതാണ്. അതുകൊണ്ട് ഒരു മാതൃകയായി എടുക്കേണ്ടത് ആസിഫിനെ ആണെന്ന് ഷഹീനോട് പറഞ്ഞത് എന്നും സിദ്ദിഖ് പറയുന്നു.
അതുപോലെ മകനെ സിനിമയിലേക്ക് റെക്കമൻഡ് ചെയ്യാത്തതിന് കുറിച്ചും സിദ്ദിഖ് പറയുന്നുണ്ട്. അങ്ങനെ ശുപാർശ ചെയ്ത് വരേണ്ട ഒരു മേഖല അല്ല സിനിമ, അവിടെ കഴിവിനാണ് പ്രാധാന്യം, അവന്റെ കഴിവ് അവൻ തെളിയിക്കട്ടെ എന്നും അദ്ദേഹം പറയുന്നു.
Leave a Reply