സിദ്ദിഖ് എവിടെ ! ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കി അന്വേഷണ സംഘം ! വിദേശത്തേക്ക് കടക്കാതിരിക്കാനായാണ് വിമാനത്താവളങ്ങളിൽ ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കിയത് !
ഹേമ കമ്മറ്റി റിപ്പോർട്ടിന് ശേഷം മലയാള സിനിമ മേഖലയിൽ നടക്കുന്നത് ഒരു സിനിമയെ വെല്ലുന്ന കാര്യങ്ങളാണ്. അതിൽ ഏറ്റവുമധികം ഞെട്ടിച്ചത് നടൻ സിദ്ദിഖിനെതിരെ വന്ന ലൈം,ഗി,ക ആ,രോ,പണ,മാണ്. എന്നാൽ വർഷങ്ങൾക്ക് മുമ്പ് തന്നെ നടി സിദ്ദിഖിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു എങ്കിലും അന്ന് അത് ആരും അത്ര മുഖവിലക്കെടുത്തിരുന്നില്ല.
എന്നാൽ ഇപ്പോഴിതാ ലൈം,ഗി,കാ,തി,ക്ര,മ കേ,സി,ലെ മുന്‍കൂര്‍ ജാ,മ്യഹ,ര്‍ജി ഹൈ,ക്കോ,ടതി തള്ളിയതിന് പിന്നാലെ നടൻ സിദ്ദിഖിനെതിരെ ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കി അന്വേഷണ സംഘം. വിദേശത്തേക്ക് കടക്കാതിരിക്കാനായാണ് വിമാനത്താവളങ്ങളിൽ ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കി നീക്കം. സിദ്ദിഖിനെ അ,റ,സ്റ്റ് ചെയ്യാനുള്ള നീക്കങ്ങൾ പൊ,ലീ,സ് ആരംഭിച്ചു. പ്രത്യേക അന്വേഷണ സംഘം കൊച്ചിയിലേക്ക് പോകും.
നടൻ സിദ്ദിഖിന്റെ നിലവിലുള്ള എല്ലാ നമ്പറുകളും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിൽ ഇന്ന് രാവിലെയാണ് സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. ജസ്റ്റിസ് സിഎസ് ഡയസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് സിദ്ദിഖിന്റെ ജാ,മ്യാ,പേ,ക്ഷയില്‍ വിധി പറഞ്ഞത്.
നിലവിൽ ലൈം,ഗി,കാ,തി,ക്രമ കേസില്‍ സിദ്ദിഖിനെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചിരുന്നു. സിദ്ദിഖിനെതിരെ ശക്തമായ സാക്ഷിമൊഴികളും ലഭിച്ചെന്ന് പൊ,ലീ,സ് വ്യക്തമാക്കി. സംഭവത്തിന് ശേഷം നടി ചികിത്സ തേടിയതിനും തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. മാനസിക സംഘര്‍ഷത്തിന് യുവതി ചികിത്സ തേടിയതിന് തെളിവുണ്ട്.
അതുപോലെ തന്നെ നേരത്തെ തന്നെ ഹോട്ടലില്‍ സിദ്ദിഖ് താമസിച്ചതിന്റെ തെളിവുകള്‍ കണ്ടെത്തിയിരുന്നു. മസ്‌കോട്ട് ഹോട്ടലിലെ രേഖകള്‍ ഇതിന് തെളിവാണ്. സംഭവ ദിവസമാണ് സിദ്ദിഖ് ഹോട്ടലില്‍ താമസിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പരാതിക്കാരി പറഞ്ഞതുപോലെ തന്നെ അന്നേ ദിവസം സിദ്ദിഖ് കഴിച്ചിരുന്നത് ചോറും തൈരും മീൻകറിയുമായിരുന്നു എന്നും തെളിഞ്ഞിരുന്നു. ഇപ്പോൾ ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതും സംഭവം അറസ്റ്റിലേക്ക് നീണ്ടതും.
Leave a Reply