സിദ്ദിഖ് കൊടും ക്രി,മി,നൽ ! ഈ പറയുന്നതെല്ലാം പച്ചക്കള്ളം ! മോളേ എന്ന് വിളിച്ചാണ് സിദ്ദിഖ് തന്നെ സമീപിച്ചതെന്നും രേവതി സമ്പത്ത് !

നടൻ സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി നടി രേവതി സമ്പത്ത്. സിദ്ദിഖില്‍ നിന്ന് തന്റെ ചെറിയ പ്രായത്തില്‍ ലൈം,ഗി,കാ,തി,ക്ര,മം നേരിട്ടതായാണ് രേവതി ആരോപിക്കുന്നത്. 2019 മുതല്‍ രേവതി ഇതേ ആരോപണം ഉന്നയിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ആയിരുന്നു സിദ്ദിഖ് തന്നെ ബന്ധപ്പെട്ടതെന്നും രേവതി പറയുന്നു. രേവതിയുടെ ഈ വാക്കുകൾ ഇപ്പോൾ വലിയ ചർച്ചയായി മാറുകയാണ്.

അവരുടെ വാക്കുകൾ ഇങ്ങനെ, വ്യാജമെന്ന് കരുതിയ ഒരു സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് സിദ്ദിഖ് തന്നെ ബന്ധപ്പെട്ടതെന്നും ചര്‍ച്ചയ്‌ക്കെന്ന പേരില്‍ മാസ്‌കറ്റ് ഹോട്ടലില്‍ വിളിച്ചുവരുത്തി ലൈംഗികമായി ചൂഷണം ചെയ്‌തെന്നും രേവതി ആരോപിച്ചു. മോളേ എന്ന് വിളിച്ചാണ് സിദ്ദിഖ് തന്നെ സമീപിച്ചതെന്നും മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും രേവതി സമ്പത്ത് വ്യക്തമാക്കി.

2019 മുതല്‍ താന്‍ ഇത് പൊതുസമൂഹത്തിന് മുന്നില്‍ ആവര്‍ത്തിച്ച് പറയുന്നതായും അതിനാല്‍ നിരവധി അവസരങ്ങള്‍ നഷ്ടപ്പെട്ടതായും രേവതി പറഞ്ഞു. സിദ്ദിഖ് നമ്പര്‍ വണ്‍ ക്രി,മി,ന,ല്‍ ആണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ സിദ്ദിഖ് സംസാരിക്കുന്നത് കണ്ടു. അയാള്‍ പറയുന്നതെല്ലാം കള്ളമാണെന്നും രേവതി പറയുന്നു. അയാളുടെ മോളെ എന്നുള്ള വിളി കള്ളത്തരത്തിന്റെ മുഖമുദ്രയാണെന്നും അവർ ആരോപിക്കുന്നു.

സിദ്ദിഖ് സ്വയം കണ്ണാടിയില്‍ നോക്കിയാല്‍ സിദ്ദിഖിന് ക്രിമിനലിനെ കാണാം. അയാൾക്ക് ഗിഫ്റ്റ് ആയിട്ട് ഒരു കണ്ണാടി വാങ്ങി നൽകണമെന്ന് എനിക്കുണ്ട്, അയാള്‍ കാരണം തനിക്ക് നഷ്ടപ്പെട്ടത് തന്റെ സ്വപ്നങ്ങളാണ്. തന്റെ മാനസികാരോഗ്യം ആണ്. സഹായം ചോദിച്ച് താന്‍ മുട്ടിയ വാതിലുകള്‍ ഒന്നും തുറന്നില്ല. മാതാപിതാക്കള്‍ മാത്രമേ അക്കാലത്ത് ഒപ്പമുണ്ടായിരുന്നുള്ളൂവെന്നും രേവതി പറഞ്ഞു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *