
അച്ഛന്റെ കടങ്ങൾ മുഴുവൻ അദ്ദേഹം വീട്ടുക ആയിരുന്നു ! ഒപ്പം ഞങ്ങളെ സുരക്ഷിതർ ആക്കുകയും ചെയ്തു ! രതീഷിന്റെ മകൻ പറയുന്നു !
സുരേഷ് ഗോപി എന്ന നടനെ അദ്ദേഹത്തിലെ ആ മനുഷ്യ സ്നേഹിയെ നമ്മൾ ഒരുപാട് കണ്ടതാണ്, സുരേഷ് ഗോപി ചെയ്യുന്നത് പോലെ കാരുണ്യ പ്രവർത്തനങ്ങൾ മറ്റൊരു നടനും മലയാളത്തിൽ ചെയ്യുന്നില്ല. സിനിമയിൽ നിന്നും കിട്ടുന്ന വരുമാനത്തിന്റെ ഒരു വീതം അദ്ദേഹം മുടങ്ങാതെ കാരുണ്യ പ്രവർത്തങ്ങൾക്ക് നൽകി വരുന്ന കാഴ്ച നമ്മൾ ഏവരും കണ്ടതാണ്. അന്തരിച്ച നടൻ രതീഷിന്റെ കുടുംബത്തെ സുരേഷ് ഗോപി കൈപിടിച്ച് ഉയർത്തിയ കഥ നമ്മൾ കേട്ടതാണ്. ആ സംഭവത്തെകുറിച്ച് രതീഷിന്റെ മകൻ പദ്മരാജ് രതീഷ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.
പദ്മരാജന്റെ വാക്കുകൾ ഇങ്ങനെ, അച്ഛന്റെ മരണത്തോടെ ഞങ്ങൾ തീർത്തും അനാഥമായി പോയിരുന്നു, അമ്മയും ഞങ്ങൾ നാല് മക്കളും അടങ്ങുന്ന കുടുംബം. വൻ സാമ്പത്തിക ബാധ്യത മുന്നിൽ നിൽക്കെയായിരുന്നു അച്ഛന്റെ മടക്കം. ശേഷം കടക്കാർ ഞങ്ങളെ ശല്യം ചെയ്ത് തുടങ്ങിയിരുന്നു. തേനിയിലെ ഒരു കൗണ്ടർക്ക് വലിയ തുക നൽകാൻ ഉണ്ടായിരുന്നു. അദ്ദേഹം ഞങ്ങളെ തടഞ്ഞുവെച്ചു. എന്നാൽ ഇത് അറിഞ്ഞ സുരേഷ് അങ്കിൾ വളരെ പെട്ടെന്ന് തന്നെ അവിടേക്ക് വരികയും, ശേഷം ഞങ്ങളെ തടഞ്ഞുവെച്ച കൗണ്ടറെ വിളിച്ചു വരുത്തി അയാൾക്ക് അച്ഛൻ കൊടുക്കാൻ ഉണ്ടായിരുന്ന പണം മിഴുവൻ സുരേഷ് അങ്കിൾ കൊടുത്ത് തീർത്ത് ഞങ്ങളെയും കൂട്ടി തിരുവനന്തപുരത്തേക്ക് വരികയായിരുന്നു.

ശേഷം ഞങളുടെ താമസം, ഭക്ഷണം പഠനം തുടങ്ങി എല്ലാ കാര്യങ്ങളും ഒരച്ഛന്റെ സ്ഥാനത്ത് നിന്ന് നോക്കി, രാധിക ചേച്ചിയും ഞങ്ങളെ ഒരുപാട് സഹായിച്ചു. ശേഷം ചേച്ചിയുടെ വിവാഹ സമയത്തും അദ്ദേഹം ഒരുപാട് സഹായിച്ചു… ഈ കടപ്പാടുകൾ ഒരിക്കലും മറക്കാൻ കഴിയുന്നതല്ല. ഞാൻ അഭിനയ ജീവിതം തുടങ്ങിയതും ആ കാലുകൾ തൊട്ട് അനുഗ്രഹം വാങ്ങിയിട്ടാണ്, അദ്ദേഹത്തിനൊപ്പം കാവൽ എന്ന സിനിമയിലും ഒരുമിച്ച് അഭിനയിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിരുന്നു. അതിൽ ഞങ്ങൾ ഒരുമിച്ചുള്ള കോമ്പിനേഷൻ സീനുകളിൽ അദ്ദേഹത്തിന്റെ മുഖത്ത് നോക്കി കടുകട്ടി ഡയലോഗുകൾ പറയാൻ എനിക്ക് ആദ്യം ഒന്നും കഴിഞ്ഞിരുന്നില്ല.
അച്ഛനെപ്പോലെ കരുതുന്ന അദ്ദേഹത്തിന്റെ മുഖത്ത് നോക്കി എനിക്കതൊന്നും പറയാൻ കഴിഞ്ഞിരുന്നില്ല. എന്നും, എന്നാൽ എന്റെ ബുദ്ധിമുട്ട് മനസിലായി അങ്കിൾ തന്നെ വന്ന് എന്നോട് എല്ലാം പറഞ്ഞ് മനസിലാക്കിയ ശേഷമാണ് ആ രംഗങ്ങൾ ഷൂട്ട് ചെയ്തത് എന്നും പദ്മരാജ് രതീഷ് പറയുന്നു.
Leave a Reply