
‘എന്റെ ആദ്യ ഭാര്യയിലെ മകന് ശ്രീദേവിയോട് വെറുപ്പായിരുന്നു’ ! എന്നാൽ ഇപ്പോൾ ഞങ്ങൾ നല്ല സ്നേഹത്തിലാണ് ! ഞാൻ അവളുടെ പുറകെ നടന്നത് 12 വർഷം !
ഒരു സമയത്ത് ഇന്ത്യൻ സിനിമ തന്നെ കൈവെള്ളയിൽ കൊണ്ടുനടന്ന ഒരു അഭിനേത്രി ആയിരുന്നു ശ്രീദേവി. പേരുപോലെ തന്നെ അതി സുന്ദരി ആയിരുന്ന അവരുടെ സൗന്ദര്യത്തെ പുകഴ്ത്താത്ത ആരാധകരും താരങ്ങളും കുറവായിരുന്നു. കഴിവുകൊണ്ടും കഠിനാധ്വാനം കൊണ്ടുമാണ് ശ്രീദേവി ഇന്ത്യന്‍ സിനിമയില്‍ വളര്‍ന്ന് പന്തലിച്ചത്. മലയാളികൾക്കും അവർ പ്രിയങ്കരി ആയിരുന്നു. ദേവരാഗം ഇന്നും മലയാളികളുടെ ഇഷ്ട ചിത്രങ്ങളിൽ ഒന്നാണ്.
എന്നാൽ വളരെ അപ്രതീക്ഷതമായി കടന്ന് വന്ന അവരുടെ വിയോഗത്തിൽ നിന്നും ഇന്നും സിനിമ ലോകം മുക്തിനേടിയിട്ടില്ല. ശ്രീദേവിയുടെ സിനിമാ ജീവിതംപോലെ തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള ഒന്നാണ് അവരുടെ വ്യക്തി ജീവിതവും. നിരവധി പ്രണയങ്ങള്‍ ശ്രീദേവിയുടെ ജീവിതത്തില്‍ സംഭവിച്ചിരുന്നു. എന്നാൽ അതില്‍ ഏറ്റവും ഒടുവിലത്തേത് നിര്‍മാതാവ് ബോണി കപൂറുമായിട്ടായിരുന്നു.ശേഷം ഇരുവരും വിവാഹിതരായി.
എന്നാൽ അദ്ദേഹം നേരത്തെ വിവാഹിതനും, രണ്ടുമക്കളുടെ പിതാവുമായിരുന്നു. ഇപ്പോഴും ശ്രീദേവിയുടെ ഓർമകളിൽ ജീവിക്കുന്ന ഭർത്താ ബോണി കപൂർ ഇപ്പോൾ തന്റെ ഭാര്യയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ആ വാക്കുകൾ ഇങ്ങനെ, ശ്രീദേവിയുടെ സിനിമകൾ കൊണ്ടുതന്നെയാണ് അവർ എന്റെ ഉള്ളിൽ ഒരു തീയായി കത്തി കയറിയത്. അങ്ങനെ ഞാൻ അവരെ എല്ലാം മറന്ന് പ്രണയിക്കാൻ തുടങ്ങി, അവരെ കാണാന്‍ ഞാന്‍ ചെന്നൈയിലേക്ക് പോയി.

ആ കാലത്ത് അവൾ സിനിമ രംഗത്ത് ഏറെ ഏറെ തിരക്കുള്ള ഒരു അഭിനേത്രിയാണ്. ശ്രീദേവിയെ കാണുമ്പോഴെല്ലാം അവര്‍ക്ക് ചുറ്റും ഒരു പ്രഭാവലയമുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അവര്‍ക്ക് പുറകെ ഏകദേശം പന്ത്രണ്ട് വര്‍ഷത്തോളം ഞാൻ അലഞ്ഞു. ഒടുവിൽ ശ്രീദേവിക്കും അവരുടെ അമ്മക്കും ബാക്കി കൂടെ ഉള്ള എല്ലാവർക്കുമായി ഞാൻ ഒരു വിരുന്ന് ഒരുക്കി, പക്ഷെ ആ സമയത്ത് സുഖമില്ലാതിരുന്നത് കൊണ്ട് ശ്രീദേവിയുടെ അമ്മ കൂടെ വന്നില്ല. അങ്ങനെ ഞാനാണ് അവരെ കൊണ്ടുപോയതും തിരികെ കൊണ്ടുവിട്ടതും, ആ സമയത്ത് ഞാൻ ശ്രീദേവിയോട് എന്റെ ഇഷ്ടം പറഞ്ഞു.
എന്നാൽ അത് കേട്ടിട്ടും ഒന്നും പ്രതികരിക്കാതെ അവൾ വീട്ടിലേക്ക് നടന്ന് പോയ ശേഷം പിന്നീടുള്ള എട്ട് മാസം എന്നോട് അകലം പാലിക്കുകയും മിണ്ടാതിരിക്കുകയും ചെയ്തു. പക്ഷെ അതുകൊണ്ടെന്നും എന്റെ ഉളിലെ സ്നേഹം വിട്ടുപോകുന്നുണ്ടായിരുന്നില്ല. ഒടുവിൽ എന്റെ സ്നേഹത്തിന് മുന്നിൽ അവൾ തോറ്റു.. ഇന്നിപ്പോൾ എനക്കും മക്കൾക്കും കൂട്ടായിട്ടുള്ളത് അവള് ഉണ്ടാക്കി വെച്ച സല്‍പ്പേരും നല്ല ഓര്‍മകളുമാണ്. അവൾ പോയതിന് ശേഷം ഒരുപാട് മാറ്റങ്ങൾ ഉണ്ടായി. എന്റെ ആദ്യ ബന്ധത്തിലെ മക്കൾ ഇപ്പോൾ ഞങ്ങളുമായി നല്ല ബന്ധത്തിലാണ്. അര്‍ജുനും അന്‍ഷുലയും ജാന്‍വിയേയും ഖുശിയേയും അംഗീകരിച്ചുഎന്നതാണ് ഏറെ ആശ്വാസം നല്കുന്ന ഒരു കാര്യം. മകൻ അർജുനു ശ്രീദേവിയോട് വെറുപ്പായിരുന്നു..
ബോണിയുടെ ആദ്യ ഭാര്യ മോനയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ ശേഷമാണ് അയാൾ ശ്രീദേവിയെ വിവാഹം ചെയ്തത്. അര്ജുന് അന്ന് പതിനൊന്ന് വയസ് മാത്രമായിരുന്നു പ്രായം. അർജുൻ പക്ഷെ ഒരിക്കലും ശ്രീദേവിയെ തന്റെ രണ്ടാനമ്മയായി കാണാൻ ഇഷ്ടപെട്ടിരുന്നില്ല. തങ്ങളുടെ ‘അമ്മ മരിച്ചപ്പോഴും അച്ഛനെ തേടി അർജുൻ വന്നിരുന്നില്ല. ഇപ്പോൾ ഇവർ ഒരു കുടുംബമായി കഴിയുന്നു..
Leave a Reply