വർഷങ്ങൾക്ക് ശേഷം ശ്രീദേവിയുടെ മ,ര,ണ,കാ,ര,ണം വെളിപ്പെടുത്തി ഭർത്താവ് ബോണി കപൂർ ! അതൊരു സ്വാഭാവിക മ,ര,ണ,മാ,യി,രുന്നില്ല !

ഒരു സമയത്ത് തെന്നിന്ത്യൻ സിനിമ ലോകത്ത് തരംഗം ശ്രിട്ടിച്ച താര റാണി ആയിരുന്നു ശ്രീദേവി.  പേരുപോലെ തന്നെ അതിസുന്ദരിയായ ശ്രീദേവി അഭിനയിക്കാത്ത ഭാഷകൾ ചുരുക്കമാണ്, അവരുടെ ഡേറ്റിനായി ബോളിവുഡ് സിനിമ ലോകം കാത്തുനിന്ന ഒരു സമയം ഉണ്ടായിരുന്നു. കഴിവുകൊണ്ടും കഠിനാധ്വാനം കൊണ്ടുമാണ് ശ്രീദേവി ഇന്ത്യന്‍ സിനിമയില്‍ വളര്‍ന്ന് പന്തലിച്ചത്. മലയാളികൾക്കും അവർ പ്രിയങ്കരി ആയിരുന്നു. ദേവരാഗം ഇന്നും മലയാളികളുടെ ഇഷ്ട ചിത്രങ്ങളിൽ ഒന്നാണ്. ശ്രീദേവി നമ്മളെ വിട്ടു യാത്രയായിട്ട് ഇപ്പോൾ അഞ്ചു വർഷം പൂർത്തിയായിരിക്കുകയാണ്.

ശ്രീദേവിയുടെ മ,ര,ണ,വാ,ർ,ത്ത ഒരു ഞെട്ടലോടെയാണ് ഏവരും കേട്ടത്, ഏറെ  നിഗൂഢത നിറഞ്ഞ അവരുടെ മ,ര,ണ കാരണം ഇതുവരെയും പുറത്ത് വന്നിരുന്നില്ല, ഏറെ വിവാദങ്ങൾ ശ്രിട്ടിച്ച ഒരു സംഭവം കൂടിയായിരുന്നു അത്, ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂറിനെ പ്രതിയാക്കി അന്ന് മാധ്യമവേട്ട തന്നെ ആയിരുന്നു നടന്നത്, അപ്പോഴെല്ലാം മൗനം പാളിച്ച ബോണി കപൂർ ഇപ്പോഴിതാ തന്റെ ഭാര്യയുടെ മരണ കാരണം വ്യക്തമാക്കിയിരിക്കുകയാണ്.

അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, അതൊരു സ്വാഭാവിക മ,ര,ണമായിരുന്നില്ല, അപകടമരണമായിരുന്നു. ഞാന്‍ അതേക്കുറിച്ച് സംസാരിക്കില്ല എന്ന് തീരുമാനിച്ചതാണ്. കാരണം തുടര്‍ച്ചയായ 24-48 മണിക്കൂര്‍ അതേക്കുറിച്ച് മാത്രം ഞാന്‍ സംസാരിച്ചിരുന്നു. എന്നെ അവര്‍ ചോദ്യം ചെയ്തപ്പോള്‍. ഇന്ത്യന്‍ മീഡിയയില്‍ നിന്നുമുള്ള സമ്മര്‍ദ്ദമാണ് കാരണമെന്നാണ് ആ ഉദ്യോഗസ്ഥര്‍ എന്നോട് പറഞ്ഞത്. ഒടുവില്‍ ഒന്നുമില്ലെന്ന് അവര്‍ കണ്ടെത്തി. എന്നെ നുണപരിശോധനയ്ക്ക് അടക്കം വിധേയനാക്കി. അവസാനം അപകടമ,ര,ണം എന്നാണ് തെളിഞ്ഞത്.

ഞാൻ ആരോടും പറഞ്ഞിരുന്നില്ല.. ശെരിക്കും ശ്രീദേവി പട്ടിണി കിടക്കുകയായിരുന്നു.., സ്‌ക്രീനില്‍ കാണുമ്പോള്‍ ശരീരത്തിന് നല്ല ഷേപ്പ് ആയിരിക്കണമെന്നും മെലിഞ്ഞിരിക്കണമെന്നും നിര്‍ബന്ധമായിരുന്നു. വിവാഹം കഴിച്ച സമയം മുതലേ അവള്‍ ബോധരഹിതയായ സംഭവങ്ങളുണ്ടായിട്ടുണ്ട്. അവള്‍ക്ക് ബിപി കുറവാണെന്ന് ഡോക്ടര്‍മാര്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഒരിക്കല്‍ ഷൂട്ടിനിടെ പോലും ശ്രീദേവി ബോധം കെട്ട് വീണിട്ടുണ്ടെന്നാണ് ബോണി കപൂർ പറയുന്നത്.

അവൾ പോയ ശേഷം ഒരിക്കൽ നടൻ നാഗാര്‍ജുന വീട്ടില്‍ വന്നിരുന്നു. അവരുടെ ഒരു സിനിമയുടെ സമയത്ത് അവള്‍ കടുത്ത ഡയറ്റിലായിരുന്നു. അന്ന് അവള്‍ ബാ്ത്ത് റൂമിലെ രംഗം ചിത്രീകരിക്കുന്നതിനിടെ ബോധം കെട്ട് വീണ് പല്ല് പൊട്ടിയിട്ടുണ്ടെന്ന് പറഞ്ഞു” എന്നാണ് ബോണി പറയുന്നത്. ശ്രീദേവി ഉപ്പില്ലാത്ത ഭക്ഷണമായിരുന്നു കഴിച്ചിരുന്നതെന്നും താന്‍ എന്നും ഭക്ഷണത്തില്‍ ഉപ്പ് ചേര്‍ക്കാന്‍ പറയുമായിരുന്നുവെന്നും ബോണി പറയുന്നു. തന്റേയും ഡോക്ടറുടേയും വാക്കുകള്‍ ശ്രീദേവി ഗൗനിച്ചിരുന്നില്ലെന്നും, അവൾ അവളുടെ ആ രീതി തന്നെ തുടർന്നു എന്നും അദ്ദേഹം പറയുന്നു. ഈ മരണം നടക്കുന്ന സമയത്തും അവർ കടുത്ത ഡയറ്റ് ആണ് ഫോളോ ചെയ്തിരുന്നത്. എന്നാല്‍ ഇത്ര വലിയൊരു അപകടമുണ്ടാകുമെന്ന് താന്‍ കരുതിയിരുന്നില്ലെന്നും ബോണി കപൂര്‍ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *