എന്റെ മകൻ ശ്രീദേവിയെ രണ്ടാനമ്മയായി അംഗീകരിച്ചിരുന്നില്ല ! അവളുടെ മരണ ശേഷമാണ് അവൻ എനിക്ക് മാപ്പ് തന്നത് ! ബോണി കപൂർ പറയുന്നു !

ഇന്ത്യൻ സിനിമയുടെ താര റാണി ആയിരുന്നു ശ്രീദേവി. അതുപോലെ തന്നെ അവരുടെ വ്യക്തി ജീവിതവും ഒരു സിനിമയെ വെല്ലുന്ന കഥ തന്നെയാണ്. സൗത്തിന്ത്യൻ സിനിമകളിൽ തിളങ്ങിയതിന് ശേഷമാണ് അവർ ബോളിവുഡിലേക്ക് ചേക്കേറുന്നത്. കഴിവുകൊണ്ടും കഠിനാധ്വാനം കൊണ്ടുമാണ് ശ്രീദേവി ഇന്ത്യന്‍ സിനിമയില്‍ വളര്‍ന്ന് പന്തലിച്ചത്. മലയാളികൾക്കും അവർ പ്രിയങ്കരി ആയിരുന്നു. ദേവരാഗം ഇന്നും മലയാളികളുടെ ഇഷ്ട ചിത്രങ്ങളിൽ ഒന്നാണ്.

താരത്തിന്റെ അപ്രതീക്ഷിത  വിടവാങ്ങൽ ഉൾകൊള്ളാൻ കഴിയാത്ത ഒരുപാട് പേര് ഇന്നും ഉണ്ട്. നടിയുടെ സിനിമാ ജീവിതംപോലെ തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള ഒന്നാണ് അവരുടെ വ്യക്തി ജീവിതവും. നിരവധി പ്രണയങ്ങള്‍ ശ്രീദേവിയുടെ ജീവിതത്തില്‍ സംഭവിച്ചിരുന്നു. എന്നാൽ അതില്‍ ഏറ്റവും ഒടുവിലത്തേത് നിര്‍മാതാവ് ബോണി കപൂറുമായിട്ടായിരുന്നു.ശേഷം ഇരുവരും വിവാഹിതരായി.

ഏറെ പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു ഇവരുടെ വിവാഹം. കാരണം ബോണി നേരത്തെ വിവാഹിതനും, രണ്ടുമക്കളുടെ പിതാവുമായിരുന്നു. അദ്ദേഹത്തിന്റെ മകൻ അർജുൻ കപൂർ ഇന്ന് സിനിമയിൽ തിരക്കിൽ നടനാണ്. അർജുന് ശ്രീദേവിയോടുള്ള ശത്രുത ബോളിവുഡിൽ പരസ്യമായിരുന്നു. അദ്ദേഹം ആ വെറുപ്പ് കാണിച്ചിരുന്നു. അർജുന്റെ അമ്മ അവശ നിലയിൽ കിടപ്പോൾ പി[പോലും ബോണിയുടെ സഹായം അർജുൻ നിഷേധിച്ചിരുന്നു.

കൂടാതെ ശ്രീ,ദേ,വിയുടെ മക്കളായ ജാൻവിയോടും ഖുഷിയോടും അർജുൻ വെറുപ്പ് പ്രകടിപ്പിച്ചിരുന്നു. ആദ്യ ഭാര്യ മോനയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ ശേഷമാണ് അയാൾ ശ്രീദേവിയെ വിവാഹം ചെയ്തത്. അര്‍ജുന് അന്ന് പതിനൊന്ന് വയസ് മാത്രമായിരുന്നു പ്രായം. അർജുൻ പക്ഷെ ഒരിക്കലും ശ്രീദേവിയെ തന്റെ രണ്ടാനമ്മയായി കാണാൻ ഇഷ്ടപെട്ടിരുന്നില്ല. തങ്ങളുടെ ‘അമ്മ മരിച്ചപ്പോഴും അച്ഛനെ തേടി അർജുൻ വന്നിരുന്നില്ല.

ഇപ്പോഴതാ ശ്രീദേവിയുടെ മ,ര,ണ ശേഷമുള്ള തങ്ങളുടെ ജീവിതത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഞാൻ എന്റെ കുടുംബവും കുട്ടികളെയും മറന്ന് ശ്രീദേവിയുടെ സൗന്ദര്യത്തിൽ വീണുപോയതാണ്. എന്നാൽ 12 വര്ഷം ഞാൻ അവളുടെ പുറകെ നടന്ന് അലഞ്ഞതിന് ശേഷമാണ് അവൾ എന്റെ ഇഷ്ടം അംഗീകരിച്ചത്. ഒന്നും പറയാതെ അവൾ ഞങ്ങളെ വിട്ടുപോയി. ഇന്നിപ്പോൾ എനക്കും മക്കൾക്കും കൂട്ടായിട്ടുള്ളത് അവള്‍ ഉണ്ടാക്കി വെച്ച സല്‍പ്പേരും നല്ല ഓര്‍മകളുമാണ്.

അവൾ ഞ,ങ്ങളെ വിട്ടു പോ,യതിന് ശേഷം ഒരുപാട് മാറ്റങ്ങൾ ഉണ്ടായി. എന്റെ ആദ്യ ബന്ധത്തിലെ മക്കൾ ഇപ്പോൾ ഞങ്ങളുമായി നല്ല ബന്ധത്തിലാണ്. മകൻ അര്‍ജുനും മകൾ അന്‍ഷുലയും ജാന്‍വിയേയും ഖുശിയേയും അംഗീകരിച്ചു എന്നതാണ് ഏറെ ആശ്വാസം നല്‍കുന്ന ഒരു കാര്യം. മകൻ അർജുനു ശ്രീദേവിയോട് വെറുപ്പായിരുന്നു. എന്നാൽ അവൾ പോയപ്പോൾ അവന്റെ വെറുപ്പും ഇല്ലാതായി. നാളെ ഞാൻ ഇല്ലാതായാലും എന്റെ മക്കൾക്ക് അവൻ ഉണ്ടാകുമെന്നതാണ് ആകെ ആശ്വാസം എന്നും ബോണി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *