
ഇതാണ് എന്റെ കുടുംബം ! അമ്മയും അച്ഛനും അനിയത്തിയുമാണ് ലോകം ! എന്റെ അച്ഛനെ കുറിച്ച് എനിക്ക് ആരും പറഞ്ഞ് തരേണ്ട ആവിശ്യമില്ല ! മീനാക്ഷിയുടെ വാക്കുകൾ !!
താരങ്ങളേക്കാൽ ഇന്ന് ആരാധകർ കൂടുതൽ താരങ്ങളുടെ മക്കൾക്കാണ്, അത്തരത്തിൽ ഒരുസിനിമയിലോ, അല്ലങ്കിൽ അങ്ങനെ ഒരു പൊതുവേദിയിൽ പോലും എത്താതെ മീനാക്ഷി ദിലീപിന് ഇന്ന് ആരാധകർ ഏറെയാണ്. ലക്ഷങ്ങളാണ് മീനാക്ഷിയെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്നത്. മീനാക്ഷി എന്ന മീനൂട്ടിയുടെ വിശേഷങ്ങൾ അറിയാൻ എന്നും മലയാളികൾക്ക് വളരെ ഇഷ്ടമുള്ള ഒന്നാണ്. ദിലീപും കുടുംബവും സമൂഹ മാധ്യമങ്ങളിൽ അങ്ങനെ സജീവമല്ലാത്തത് കൊണ്ട് ഇവരുടെ വിശേഷങ്ങൾ അറിയുന്നത് വളരെ വിരളമാണ്. വിശേഷ ദിവസങ്ങളിൽ മീനാക്ഷി പങ്കുവെക്കുന്ന ചിത്രങ്ങൾ കാണാനായി ആരാധകർ കാത്തിരിക്കാറുണ്ട്.
അത്തരത്തിൽ ഈ കഴിഞ്ഞ ഓണത്തിന് നിരവധി അഭ്യൂഹങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് മീനാക്ഷി പങ്കുവെച്ച കുടുംബ ചിത്രം നിമിഷങ്ങൾ കൊണ്ടാണ് വൈറലായി മാറിയത്. കാവ്യയുമായി മീനാക്ഷി സ്വാരച്ചേർച്ച ഉണ്ട് എന്ന രീതിയിൽ പല കെട്ടുകഥകളും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. അടുത്തിടെ അതിന്റെ തോത് കൂടി വന്നിരുന്നു. മീനാക്ഷി പങ്കുവെച്ച കുടുംബ ചിത്രം തന്നെ ധാരാളമായിരുന്നു അതിനെ എല്ലാം നിഷ്പ്രഭമാക്കാൻ.

കാവ്യയുമായി തുടക്കം മുതൽ അമ്മ മകൾ ബന്ധത്തിൽ തന്നെയാണ് ആ കുടുംബം മുന്നോട്ട് പോകുന്നത്. അത് ദിലീപിന് നിർബന്ധമുള്ള കാര്യമാണ് എന്ന് കാവ്യാ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. കാവ്യയുടെ ജന്മദിനത്തിൽ മീനാക്ഷി ഞാൻ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു എന്ന കുറിപ്പോടെ ആശംസകൾ നേരാറുണ്ട്. അതുപോലെ തന്നെ ദിലീപ് കാവ്യാ ദമ്പതികളുടെ മകൾ മഹാലക്ഷ്മി എന്ന മാമാട്ടിയാണ് ഇപ്പോൾ മീനാക്ഷിയുടെ ലോകം. അനിയത്തിക്കും ചേച്ചിയാണ് എല്ലാം. അനിയത്തിയെ ചേർത്ത് പിടിച്ച് കാവ്യയും ദിലീപും അടങ്ങുന്ന ഇവരുടെ ഓണ ചിത്രം മലയാളികൾ ഏറ്റെടുത്തിരുന്നു.
അതുപോലെ തന്നെ എടുത്ത് പറയേണ്ട ഒന്നാണ് ദിലീപിന് മീനാക്ഷി നൽകുന്ന പിന്തുണ. ഏത് പ്രതിസന്ധി ഘട്ടങ്ങളിലും മീനാക്ഷി തന്റെ അച്ഛനെ ചേർത്ത് പിടിക്കാറുണ്ട്, അടുത്തിടെ അദ്ദേഹത്തിനെതിരെ മോശം കമന്റ് ഇട്ട ആൾക്ക് മീനാക്ഷി മറുപടി നൽകിയതും ഏറെ ശ്രദ്ധ നേടിയിരുന്നു. “എന്റെ അച്ഛനെ എനിക്ക് അറിയാം എന്നെ നീ പഠിപ്പിക്കേണ്ട” എന്നു തുടങ്ങിയ നിരവധി കമന്റുകൾ ആണ് മീനാക്ഷി പങ്കിട്ടത്. ദിലീപും പലപ്പോഴും പറഞ്ഞിരുന്നു മീനാക്ഷി ആണ് തന്റെ ഭാഗ്യവും ഐശ്വര്യവും എന്ന്..
Leave a Reply