
ആ പ്രണയത്തിന് വേണ്ടി ഞാൻ എല്ലാം കൊടുത്തിരുന്നു ! അത് വേണ്ടെന്ന് എന്നോട് പലരും പറഞ്ഞിരുന്നു ! ചില പെൺകുട്ടികൾ ഇങ്ങനെയാണ് ! ആര്യ പറയുന്നു !
അവതാരകയായും നടിയായും ഏവർക്കും വളരെ പരിചിതയായ ആളാണ് ആര്യ. ബഡായി ആര്യ എന്നും താരത്തെ അറിയപ്പെടുന്നു. ബിഗ് ബോസ് മത്സരാർത്ഥി കൂടി ആയിരുന്ന ആര്യ അതിനു ശേഷമാണ് തന്റെ ജീവിതം മാറി മറിഞ്ഞത് എന്നാണ് പറയുന്നത്, ഷോയിൽ വെച്ച് തനിക്കൊരു പ്രണയം ഉണ്ടെന്നും , ഇവിടെ നിന്ന് ഇറങ്ങിയാൽ വിവാഹം ഉടൻ ഉണ്ടാകുമെന്നും പറഞ്ഞിരുന്നു. എന്നാൽ ഈ ഷോയിൽ നിന്നും ആര്യ പുറത്തിറങ്ങിയപ്പോൾ തന്റെ കാമുകൻ തന്നെ ചതിച്ചെന്നും, ആയാൽ ഇപ്പോൾ തന്റെ സുഹൃത്തിന്റെ കാമുകൻ ആണെന്നും ആര്യ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ ഒരു പുതിയ അഭിമുഖത്തിൽ തന്റെ ജീവിതത്തിൽ എന്താണ് സംഭവിച്ചത് എന്ന് തുറന്ന് പറഞ്ഞ ആര്യയുടെ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.
ആദ്യ വിവാഹം പരാജയമായിരുന്നു, തങ്ങൾക്ക് ഒരു മകളുണ്ട്. മകളുടെ കാര്യത്തിന് വേണ്ടി തങ്ങൾ ഒരുമിക്കാറുണ്ട്. അതിനു ശേഷം എനിക്ക് ഉണ്ടായ പ്രണയമാണ്, പക്ഷെ അയാളുടെ പേര് ഞാൻ പറയുന്നില്ല. അത് അയാൾക്ക് ചെയ്തുകൊടുക്കുന്ന ഒരു ഫേവർ ആണ്. കാരണം അയാൾ കാരണം എന്റെ ജീവിതത്തിൽ കുറച്ച് നല്ല കാര്യങ്ങൾ ഉണ്ടായിട്ടുണ്ട്. ഞാൻ എന്റെ ബിസിനെസ്സ് തുടങ്ങാൻ ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിച്ചത് അയാൾ ആയിരുന്നു.

തെറ്റ് എന്റെ ഭാഗത്താണ് കാരണം അയാളെ ഞാൻ വിശ്വസിച്ചു. ആ വിശ്വാസത്തിന്റെ പുറത്താണല്ലോ ബിഗ് ബോസ് പോലെയുള്ള അത്രയും വലിയ ഒരു ഷോയിൽ വന്ന് നിന്ന് ആ ഇഷ്ടം തുറന്ന് പറഞ്ഞത്. ഞങ്ങൾ ഒരുമിച്ച് ജീവിക്കുമെന്ന ഒരു ഉറപ്പ് എനിക്ക് ഉണ്ടായിരുന്നു, അങ്ങനെ ഒരു വിശ്വാസം ആയാളും എനിക്ക് തന്നു, അന്ന് അയാളാണ് എന്നെ ബിഗ്ബോസിലേക്ക് പോകാൻ എയർപോർട്ടിൽ കൊണ്ടുവിട്ടതും. എന്നെ ഒഴിവാക്കാൻ അയാൾ നേരത്തെ പ്ലാൻ ചെയ്തിരുന്നു. അയാൾ വളരെ സ്മാർട്ട് ആയിട്ട് എന്നെ വഞ്ചിച്ചു, ഞങ്ങൾ ലിവിങ് ടുഗെതരിൽ ആയിരുന്നു.
ഞാന്‍ ആ ബന്ധത്തില്‍ എല്ലാം നല്‍കിയിരുന്നു. പലരും ഇത് വേണ്ടെന്ന് എനിക്ക് മുന്നറിയിപ്പ് തന്നിട്ടും ഞാനത് കേട്ടില്ല. പിന്നെ ബന്ധം തകര്‍ന്നതോടെ ഉറങ്ങാന്‍ പോലും പറ്റാതെയായി. അങ്ങനെയാണ് പാനിക് അറ്റാക്ക് വരുന്നത്. ഡിപ്രെഷൻ ആയ ഞാൻ അനുഭവിച്ച മാനസികാവസ്ഥ വളരെ ഭീകരമായിരുന്നു. ഇപ്പോൾ അയാൾ എന്റെ സുഹൃത്തുമായി പ്രണയത്തിലാണ്. തെളിവ് കിട്ടിയപ്പോഴാണ് താന്‍ അത് വിശ്വസിച്ചതെന്നും ആര്യ പറയുന്നു.
Leave a Reply