
എന്റെ മകളുടെ വിവാഹ കാര്യം അറിയാൻ ഇനി ഞാനും അവളും മാത്രമേ ഉള്ളു ! മറ്റുള്ള ആളുകൾ അത് പറയുന്നത് കേൾക്കുമ്പോൾ കിട്ടുന്ന ഒരു സുഖം ! ദിലീപ് പറയുന്നു !
ഒരു സമയത്ത് മലയാള സിനിമ അടക്കിവാണ താര രാജാവായിരുന്നു ദിലീപ്. മലയാള സിനിമ മേഖലയെ മുന്നിൽ നിന്ന് ദിലീപ് താനെ നയിച്ച ഒരു കാലഘട്ടം വരെ ഉണ്ടായിരുന്നു. നിർമാതാവ് ആയും തിയറ്റർ ഓണർ ആയും അതുപോലെ സിനിമയുടെ എല്ലാ മേഖലകളിലും വിജയം കൈവരിച്ച ദിലീപ് പെട്ടെന്ന് ഒരു ദിവസം സിനിമ ലോകത്തുനിന്ന് തന്നെ പുറത്താക്കുക ആയിരുന്നു. എന്നാൽ ഇപ്പോൾ നീണ്ട നാളത്തെ ഇടവേളക്ക് ശേഷം ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ദിലീപ്, വോയ്സ് ഓഫ് സത്യനാഥൻ എന്ന സിനിമയുടെ ഷൂട്ടിങ് പൂർത്തിയായിരിക്കുകയാണ്.
ഇനി അരുൺ ഗോപി ദിലീപ് കൂട്ടുകെട്ടിൽ തമന്ന നായികാ ആകുന്ന ചിത്രം ഉടൻ ആരംഭിക്കുന്നതാണ്. കുറച്ച് കാലങ്ങളായി ടെലിവിഷൻ പരിപടികളിൽ ഒന്നും സജീവമല്ലാതിരുന്ന ദിലീപ് ഇപ്പോൾ സീ കേരളത്തിൽ പുതിയതായി ആരംഭിക്കുന്ന ഷോയിൽ അതിഥിയായി എത്തിയ ദിലീപ് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ഷോയുടെ പ്രോമോ വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറിയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ..
ഈ പരിപാടിയെ കുറിച്ച് പറയാൻ ഇതിന്റെ അണിയറ പ്രവർത്തകർ എന്നെ വിളിച്ചപ്പോൾ ഞാൻ ഇതിന്റെ ടൈറ്റിൽ എന്താണ് എന്ന് ചോദിച്ചിരുന്നു. ‘ഞാനും എന്റാളും’ എന്നാണ് അവർ മറുപടി നൽകിയത്. കുടുംബത്തെ കുറിച്ചും ഭർത്താവ് ഭാര്യ ബന്ധത്തെ കുറിച്ചുമുള്ളതാണ് ഷോയെന്ന് അവർ പറഞ്ഞപ്പോൾ എനിക്ക് മനസിലായി. ഇത് പൊളിക്കും.. കാരണം ദമ്പതിമാരുടെ ദാമ്പത്യ ജീവിതത്തിലേക്ക് എത്തിനോക്കാനും കയറി ചെല്ലാനും എല്ലാവർക്കും താൽപര്യമാണല്ലോ. അതുപോലെ തന്നെ മറ്റുള്ളവരുടെ കാര്യം അറിയാനുള്ള ജിജ്ഞാസ എനിക്കുമുണ്ട്. അതുകൊണ്ടാണ് ഞാൻ ഷോയ്ക്ക് പെട്ടന്ന് തന്നെ ഓക്കെ പറഞ്ഞത്.

അതുമാത്രമല്ല അതിലും കൂടുതലായി എന്നെ ഈ പരിപാടിയിൽ ആകർഷിച്ചത്, നിത്യയും ജോണി ആന്റണിയും കൂടിയാണ്. കാരണം ഇവരെയൊന്നും നേരിട്ട് അങ്ങനെ കാണാൻ കിട്ടില്ല. ഇവരെ കിട്ടണമെങ്കിൽ തന്നെ നല്ല കാശും കൊടുക്കണം. സിഐഡി മൂസ രണ്ടാം ഭാഗം ചെയ്യണമെന്നത് വലിയ ആഗ്രഹമാണ്. അതിന് വേണ്ടി കുറെ നാളുകളായി ജോണിയുള്ള സ്ഥലം ഞാൻ അന്വേഷിച്ച് നടക്കുകയാണ്, അതുപോലെ നിത്യയെ കണ്ടാൽ നിത്യയുടെ മകൾ ആണെന്ന് തോന്നും, അമ്മയും മകളും തമ്മിൽ ആ കാര്യത്തിൽ ഒരു മത്സരം നടക്കുണ്ട്.
അതുപോലെ എന്റെ വീട്ടിലെ പല കാര്യങ്ങളും ഞാൻ ഈ സമൂഹ മാധ്യമങ്ങളിൽ വരുന്ന വാർത്തകളിൽ കൂടിയാണ് അറിയുന്നത്, കഴിഞ്ഞ ദിവസം എന്റെ മകൾ മീനാക്ഷി വിവാഹം ഉറപ്പിച്ചു എന്ന്… ആ കാര്യം അവളും ഞാനും മാത്രം ഇതുവരെയും അറിഞ്ഞിട്ടില്ല, ഇങ്ങനെ ചേട്ടന്റെ കാര്യങ്ങൾ മറ്റുള്ളവർ പറയുന്നത് കേട്ടിട്ടും എങ്ങനെയാണ് ഇത്രയും കൂളായി നടക്കാൻ കഴിയുന്നത് എന്ന ചോദ്യത്തിന് അത് നമ്മളുടെ കാര്യങ്ങൾ മറ്റൊരാൾ പറഞ്ഞ് അറിയുമ്പോൾ ഒരു സുഖം, ഒരു പുതിയ അറിവല്ലേ നമുക്ക് കിട്ടുന്നത് എന്നും ദിലീപ് പറയുന്നു.
Leave a Reply