
‘തമ്മിൽ 13 വയസ്സിന്റെ വ്യത്യാസമുണ്ട്’ ! ഞാൻ ചെയ്ത പുണ്യമാണ് എന്റെ ജീവിതത്തിലേക്ക് രാധിക എത്താൻ കാരണം ! വരും ജന്മങ്ങളിലും രാധിക എന്റെ ഒപ്പം ഉണ്ടാകണം എന്നാണ് പ്രാർത്ഥന !
മലയാളി പ്രേക്ഷകർക്ക് സുരേഷ് ഗോപിയെയും അദ്ദേഹത്തിന്റെ കുടുംബവും എന്നും പ്രിയപ്പെട്ടതാണ്. പൊതു പ്രവർത്തന രംഗത്ത് സജീവമായ അദ്ദേഹം ഒരുപാട് കാരുണ്യപ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്. സുരേഷ് ഗോപിയെ പോലെ തന്നെ രാധികയും ഏവർക്കും വളരെ പരിചിതയാണ്. അടുത്തിടെ ഒരു ചാനൽ പരിപാടിയിൽ സുരേഷ് ഗോപിയും രാധികയും ഒരുമിച്ച് എത്തിയിരുന്നു. ആ വേദിയിൽ അദ്ദേഹം പറഞ്ഞിരുന്നു ഞാൻ ആഗ്രഹിച്ചത് പോലെ ഉള്ള ഒരാളയെയാണ് എനിക്ക് കിട്ടിയത്.
എന്നും രാവിലെ കുളിച്ച് തുളസികതിരൊക്കെ തലയിൽ വെച്ച്, ചന്ദനകുറിയൊക്കെ തൊടുന്ന ഒരു നാടൻ പെൺകുട്ടിയെ ആയിരുന്നു എനിക്ക് ഇഷ്ടം, ദൈവം അനുഗ്രഹിച്ച് അങ്ങനെ തന്നെ ഉള്ളൊരു ആളെയാണ് എനിക്ക് കിട്ടിയത്. രാധിക മികച്ചൊരു ഗായിക കൂടിയാണ്. സിനിമ രംഗത്ത് രാധിക തനറെ സാനിധ്യം അറിയിരിച്ചിരുന്നു, 1985 ൽ പുറത്തിറങ്ങിയ പറയാനും വയ്യ പറയാതിരിക്കാനും വയ്യ എന്ന ചിത്രത്തിൽ അങ്ങേ കുന്ന് ഇങ്ങേ കുന്ന് ആന വരമ്പത്ത് എന്നുതുടങ്ങുന്ന ഗാനം ഗായകൻ എംജി ശ്രീകുമാറിനൊപ്പം പാടിയിരുന്നത് രാധിക ആയിരുന്നു. തന്റെ സംഗീത പഠനം പൂർത്തീകരിച്ച രാധിക പിന്നണി ഗാന രംഗത്ത് തുടരാൻ ആഗ്രഹിച്ചിരുന്നു, പക്ഷെ വിവാഹിതായതോടെ ആ രംഗത്തുനിന്നും രാധിക വിടപറയുകയായിരുന്നു.
ഇവരുടെ വിവാഹ കഥ പലപ്പോഴും അദ്ദേഹം പറഞ്ഞിട്ടുണ്ട് രാധികയെ താൻ കാണാതെയാണ് വിവാഹം ഉറപ്പിച്ചത് എന്നും.. എന്റെ വീട്ടിൽ നാല് ആൺമക്കൾ ആയിരുന്നു, പെൺകുട്ടികൾ ഇല്ലാത്ത വീട്ടിലേക്ക് ഉടൻ ഒരു മരുമകളെ കൊണ്ടുവരാൻ അച്ഛനും അമ്മയും ആഗ്രഹിക്കുകയായിരുന്നു. അവർ തന്നെയാണ് രാധികയെ എനിക്ക് വേണ്ടി കണ്ടെത്തുന്നത്, അവർ രാധികയെ ചെന്ന് കണ്ട് ഇഷ്ടപെട്ട ശേഷം കൊടൈക്കനാലിൽ ഒരു ഷൂട്ടിങ്ങിന് പോയിരുന്ന എന്നെ വിളിച്ച് അച്ഛൻ പറഞ്ഞു, ഞങ്ങൾ ഒരു കുട്ടിയെ പോയി കണ്ടു, ഒരുപാട് ഇഷ്ടപ്പെട്ടു, ഞങ്ങൾക്ക് മകളായി, മരുമകളായി അവൾ മതി, ഇനി നിനക്ക് നിന്റെ ഭാര്യയായി ഈ പെൺകുട്ടി മതിയോ എന്ന് നീ വന്നു കണ്ട് തീരുമാനിക്കണം എന്നായിരുന്നു.

എന്നാൽ എനിക്ക് ഒന്നും ആലോചിക്കാൻ ഇല്ലായിരുന്നു, അപ്പോൾ തന്നെ മറുപടി കൊടുത്തു എനിക്ക് പെൺകുട്ടിയെ കാണേണ്ട ആവിശ്യമില്ല, കാരണം എനിക്ക് ഒരു ഭാര്യ എന്നതിലുപരി നിങ്ങൾക്ക് ഒരു മകളെയാണ് ആവിശ്യം, അച്ഛനും അമ്മയ്ക്കും ഇഷ്ടപെട്ട ആ കുട്ടി തന്നെ മതി വിവാഹം ഉറപ്പിച്ചോളാൻ പറയുകയായിരുന്നു, അങ്ങനെ വിവാഹ നിശ്ചയ ശേഷമാണ് രാധികയെ ഞാൻ ആദ്യമായി കാണുന്നത്.
ഞങ്ങൾ ഇരുവരും തമ്മിൽ 13 വയസ്സിന്റെ പ്രായ വ്യത്യാസമുണ്ട്. തന്റെ ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ഭാഗ്യമാണ് രാധിക എന്നാണ് സുരേഷ് ഗോപി പറയുന്നത്, മാത്രമല്ല ഇനിയൊരു ജന്മം തനിക്ക് ഉണ്ടെങ്കിൽ ആ ജന്മത്തിലും രാധിക എന്റെ ഭാര്യയായി എത്തണം എന്നാണ് താൻ ആഗ്രഹിക്കുന്നത് എന്നും, രാധിക മാത്രമല്ല അതെ അച്ഛനും അമ്മയും മക്കളും സഹോദരങ്ങളും എല്ലാവരും അതുപോലെ എനിക്ക് കിട്ടണം എന്നാണ് തന്റെ ആഗ്രഹം എന്നും അദ്ദേഹം പറയുന്നു.
Leave a Reply