
ആരുടേയും അടിമയാകാൻ എനിക്ക് കഴിയില്ല ! അവരെ തിരുത്താൻ പോകുന്നില്ല ! നല്ലത് ചിന്തിച്ചാൽ നല്ലത് നടക്കും ! ബാല പ്രതികരിക്കുന്നു !
ഒരു സമയത്ത് തെന്നിന്ത്യയിൽ തന്നെ ഏറെ തിളങ്ങി നിന്ന നടനായിരുന്നു ബാല, പക്ഷെ ഇന്നിപ്പോൾ പലരും ആവശ്യത്തിനും അനാവശ്യത്തിനും അദ്ദേഹം പരിഹസിക്കുന്ന ഒരവസ്ഥയാണ് സമൂഹ മാധ്യമങ്ങളിൽ കാണുന്നത്. അതിന്റെ ആക്കം കൂട്ടാൻ ടിനി ടോം രമേശ് പിഷാരടി എന്നിവരുടെ ട്രോൾ വിഡിയോക്കും കഴിഞ്ഞു. രണ്ടാം ഭാര്യ എലിസബത്തുമായി ബാല വേർപിരിഞ്ഞു എന്നും എലിസബത്ത് ഇപ്പോൾ അവരുടെ വീട്ടിലാണ് താമസമെന്നും, ബാല അമ്മയുമൊത്ത് മറ്റൊരു വീട്ടിലാണ് എന്നിങ്ങനെ ഒരുപാട് ഗോസിപ്പുകൾ ഇങ്ങനെ ചർച്ചയായി മാറിയപ്പോൾ, തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് സ്റ്റാർ മാജിക് എന്ന പരിപാടിയിൽ എത്തവേ ബാല തുറന്ന് പറഞ്ഞിരുന്നു.
അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ വലിയ രീതിയിൽ ശ്രദ്ധ നേടുകയാണ്. സമൂഹ മാധ്യമങ്ങളിൽ തന്റെ ഭാര്യ എലിസബത്തുമൊത്തുള്ള ചിത്രങ്ങളും വിഡിയോകളും നിരന്തരം പങ്കുവെച്ചിരുന്ന ബാല അത് നിർത്തിയതോടെയാണ് ഇത്തരം വാർത്തകളുടെ തുടക്കം., സ്റ്റാർ മാജിക്കിൽ എത്തിയ ബാല തന്റെ വ്യക്തി ജീവിതത്തെ കുറിച്ചും പറയാൻ റെഡിയാണ് എന്ന് പറഞ്ഞപ്പോൾ അവതാരകയായ ലക്ഷ്മി നക്ഷത്ര അദ്ദേഹത്തോട് ആ ചോദ്യം ചോദിച്ചത്. ബാലയ്ക്ക് ഇപ്പോള്‍ അമ്മ മാത്രമേയുള്ളൂ, അമ്മയ്‌ക്കൊപ്പം കൊച്ചിയിലെ ഫ്‌ളാറ്റിലാണ് താമസം തുടങ്ങിയ വാര്‍ത്തകളുടെ സത്യാവസ്ഥ എന്താണ്, ബാലയുടെ വ്യക്തി ജീവിതത്തെ കുറിച്ച് ആശങ്ക പെടുന്നവരോട് എന്താണ് പറയാൻ ഉള്ളത് എന്നായിരുന്നു ലക്ഷ്മി നക്ഷത്ര ചോദിച്ചത്.

ഈ ചോദ്യത്തിന് ബാലയുടെ മറുപടി ഇങ്ങനെ ആയിരുന്നു. ഇപ്പോൾ ഞാനൊരു തീരുമാനം എടുത്തു, ഇത്തരത്തിലുള്ള കള്ള വാർത്തകൾ പ്രചരിപ്പിക്കുന്ന മീഡിയാസിനോട് അത് തിരുത്തി പോയി പറയാന്‍ ഞാന്‍ നില്‍ക്കുന്നില്ല. അങ്ങനെ പോയി നിന്നാൽ ഞാന്‍ അവരുടെ അടിമയായി പോവും. ഞാന്‍ എന്നല്ല, വളര്‍ന്ന് വരുന്ന ഒരു നടനും അത്തരത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവരോട് പ്രതികരിച്ച്, അവരെ പ്രോത്സാഹിപ്പിക്കാന്‍ പോകരുത്. ഞാന്‍ ആരാണ് എന്ന് എനിക്ക് അറിയാം, എന്റെ കുടുംബത്തിനും അറിയാം.
കഴിഞ്ഞ പത്രണ്ട് വർഷമായി ഒരേ ചോദ്യമാണ് എന്നോട് ചോദിക്കുന്നത്, അതിനൊരു മാറ്റവും വന്നിട്ടില്ല. ഉത്തരം നേരത്തെ എഴുതി വച്ച് ആണ് പലരും ചോദ്യങ്ങള്‍ ചോദിക്കുന്നത്. അതിൽ മനുഷ്വത്വം എന്നൊന്നില്ല. എന്നെ സംബന്ധിച്ച് എന്റെ പ്രൊഷണല്‍ ജീവിതവും സ്വകാര്യ ജീവിതവും രണ്ടും രണ്ടാണ്. സ്റ്റാര്‍ മാജിക്കിന്റെ വേദിയില്‍ വന്ന് നില്‍ക്കുമ്പോള്‍ എന്റെ മനസ്സിലുള്ളത്, ഞാന്‍ കാരണം ആരുടെയെങ്കിലും മനസ്സില്‍ ഒരു ചെറിയ സന്തോഷം, മുഖത്ത് ഒരു ചിരി വിരിയണം എന്ന് മാത്രമാണ്. അതാണ് ഏറ്റവും വലിയ കാര്യം. നല്ലത് ചിന്തിക്കൂ, നല്ലത് നടക്കും എന്നും വേദിയിൽ ബാല പറയുന്നു.
Leave a Reply