അതെ, ഇനി മറച്ചുവെക്കുന്നില്ല ! എന്റെ രണ്ടാമത്തെ ദാമ്പത്യ ജീവിതവും തകർന്ന് പോയി ! ലൈവിൽ തുറന്ന് പറഞ്ഞ് ബാല !

അടുത്തിടെ കുറച്ച് നാളായി ബാല സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചാവിഷയമായി മാറിയിരുന്നു. അദ്ദേഹത്തിന്റെ രണ്ടാമത്തെ ഭാര്യ എലിസബത്തുമായി വേർപിരിഞ്ഞു എന്ന തരത്തിൽ പല വാർത്തകളും വന്നിരുന്നു. പക്ഷെ അപ്പോഴെല്ലാം അദ്ദേഹം ഇന്നും തന്നെ തുറന്ന് പറഞ്ഞിരുന്നില്ല, പക്ഷെ ഇപ്പോഴതാ ആ കാര്യം അദ്ദേഹം തുറന്ന് പറയുകയാണ്. ഫേസ്ബുക്കിൽ പങ്കുവെച്ച വിഡിയോയിൽ കൂടിയാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.

ബാലയുടെ വാക്കുകൾ ഇങ്ങനെ, അതെ എല്ലാവർക്കും സന്തോഷം എന്ന് കരുതുന്നു. എന്റെ കുടുംബജീവിതം രണ്ടാമതും തകർന്നെന്നും ഇതിന് കാരണം മാധ്യമങ്ങളാണ്. ഞാൻ സമ്മതിക്കുന്നു എന്റെ കുടുംബ ജീവിതം രണ്ട് പ്രാവശ്യം തോറ്റ് പോയി. ഇപ്പോള്‍ അത് എന്റെ തന്നെ കുറ്റമാണോ എന്ന് സ്വയം സംശയം തോന്നുന്നു. രണ്ടാമതും ഊ അവസ്ഥയിലെത്തിച്ചതിന് മാധ്യമങ്ങൾക്ക് നന്ദി. ഒരു കാര്യം പറയാം എന്നെക്കാളും നല്ല വ്യക്തിയാണ് എലിസബത്ത്. അവർ ഒരു ഡോക്ടറാണ്.

ഇനി എങ്കിലും നിങ്ങൾ അവർക്ക് കുറച്ച് മനസമാധാനം കൊടുക്കണം. വല്ലാതെ വേദനിപ്പിക്കുന്ന അവസ്ഥയാണ്. എനിക്കും നാവ് ഉണ്ട്. പക്ഷേ സംസാരിച്ചാൽ ശരിയാകില്ല. എന്നെ അതിന് നിർബന്ധിക്കരുത്. വളരെ നന്ദിയുണ്ട്. എന്നും ബാല പങ്കുവെച്ച വിഡിയോയിൽ പറയുന്നു. എന്നാൽ തന്റെ ജീവിതത്തിൽ ഉണ്ടാകുന്ന പ്രതിസന്ധികൾക്ക് മാധ്യമങ്ങളെ പഴിചാരി രക്ഷപെടാൻ ശ്രമിക്കുമാകയാണ് ബാല എന്നാണ് ഇപ്പോൾ നടനെതിരെ വരുന്ന പ്രധാന വിമർശനം. ബാല ഇപ്പോൾ മാധ്യമങ്ങൾ കാര്യമാണ് തന്റെ ജീവിതം തകർന്നത് എന്നാണ് വ്യക്തമാക്കുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *