
അദ്ദേഹം ഒരു പാവമാണ്, നിഷ്കളങ്കൻ ! ഒരുപാടു സ്നേഹിച്ചവർ നഷ്ടമാകുമ്പോൾ സ്ത്രീ മാത്രമല്ല പുരുഷനും തകർന്ന് പോകും ! കുറിപ്പ് വൈറൽ !
ബാല വീണ്ടും വിവാഹ മോചിതൻ ആകാൻ പോകുന്നു എന്ന വാർത്ത വളരെ വിഷമത്തോടെയാണ് മലയാളികൾ കേട്ടത്. അമൃത സുരേഷുമായി വിവാഹിതനായി ഇവർക്ക് ഒരു മകൾ ജനിക്കുകയും ശേഷം ഇരുവരും തങ്ങളുടെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുകയും ആയിരുന്നു. ശേഷം ഏകാന്ത ജീവിതം നയിച്ച ഇരുവരും അടുത്തിടെ വീണ്ടും വിവാഹിതർ ആയിരുന്നു. പക്ഷെ ബാല ഇപ്പോൾ തന്റെ രണ്ടാം വിവാഹവും പരാജയമായിരുന്നു, താൻ ജീവിത്തിൽ തോറ്റുപോയി എന്നും അദ്ദേഹം തന്നെ പറയുന്ന വീഡിയോ ആണ് ഇപ്പോൾ വൈറലായി മാറുന്നത്.
അദ്ദേഹം ഇപ്പോൾ റിപ്പോർട്ടർ ടിവിക് നൽകിയ അഭിമുഖത്തിൽ നടത്തിയ വെളിപ്പെടുത്തലാണ് അതിലും ശ്രദ്ധ നേടുന്നത്. ബാലയുടെ വാക്കുകൾ ഇങ്ങനെ, എന്നെ ഒരുപാട് പേര് സാമ്പത്തികമായി ചതിച്ചു, അതിൽ മലയാളത്തിലെ പ്രമുഖ നടനും ഉണ്ട്. മലയാളം സിനിമയെ കുറിച്ച് നിങ്ങൾ എന്താണ് വിചാരിച്ചത്. എത്ര ചതിയന്മാരുണ്ട്. നിങ്ങൾ എഴുതിവച്ചോ, എനിക്ക് പറയാൻ പേടിയില്ല. മലയാളത്തിൽ അറിയപ്പെടുന്ന നടന്മാർ മുതൽ എന്നെ ചതിച്ചിട്ടുണ്ട്. എന്നെ പച്ചയ്ക്ക് ചതിച്ചിട്ടുണ്ട്. അവരൊക്കെ ഇപ്പോഴും ഇന്ഡസ്ട്രിയിലുണ്ട്. ചതി എല്ലാ മേഖലയിൽ നിന്നും എനിക്ക് കിട്ടിയിട്ടുണ്ട്.
പക്ഷെ എന്നെ എന്റെ അച്ഛൻ പഠിപ്പിച്ചത് ആരെയും ചതിക്കരുത് എന്നാണ്. എന്നെ ചതിച്ച ആളുടെ തോളിൽ കൈയിട്ട് നടക്കാൻ എനിക്ക് കഴിയില്ല. നാളെ നിങ്ങളത് ചെയ്യുമായിരിക്കും. മനസ്സ് വേദനിപ്പിച്ചു കൊന്നിട്ട് എന്ത് ചെയ്യാൻ ആണ്. ഞാൻ ഇപ്പോൾ എഴുതിത്തരാം നടന്ന സംഭവങ്ങൾ ആണ്. എന്നും ബാല പറയുന്നുണ്ട്. എന്റെ മകളുടെ പേര് അവന്തിക എന്നാണ്, ഒരുപാട് കാര്യങ്ങൾ നമ്മളെ കണ്ടിട്ടാണ് മക്കൾ പഠിക്കുന്നത്. നമ്മൾ അവരുടെ മുമ്പിൽ വെച്ച് കള്ളം പറയുമ്പോൾ അവരും അത് അനുകരിക്കും.

ഇപ്പോൾ ഉദാഹരണം മക്കളുമൊത്ത് കാറിൽ പോകുമ്പോൾ ഒരു ഫോൺ കോൾ വന്നു, അപ്പോൾ ഞാൻ ഫോൺ എടുത്ത് പറയുന്നു, എവിടെയുണ്ട് എന്ന് ചോദിക്കുമ്പോൾ നമ്മുടെ മറുപടി കള്ളം ആണെങ്കിൽ അത് മകൾ കേൾക്കും. അപ്പോൾ മകൾ എന്ത് കരുതും അച്ഛൻ കള്ളം പറഞ്ഞു, അമ്മയും കള്ളം പറയുന്നു എന്നല്ലേ. എപ്പോഴും മക്കളുടെ മുൻപിൽ സത്യസന്ധമായി ഇരിക്കുന്നതാണ് നല്ലത്. കൂടുതൽ ഒന്നും ഞാൻ പറയുന്നില്ല- ബാല പറഞ്ഞു.
അദ്ദേഹത്തിനെ പിന്തുണച്ചാണ് ഇപ്പോൾ കൂടുതൽ പേരും രംഗത്ത് വരുന്നത്, ആരാധകർ കൂടുതൽ പേരും കമന്റ് ചെയ്യുന്നത്, ല്ല ഒരു മനുഷ്യനായിരുന്നു… ഉറപ്പായും വീട്ടുകാർ അദ്ദേഹത്തിന് നല്ല കെയറിങ് നൽകി നഷ്ടമായ ജീവിതം തിരികെ കൊടുക്കണം… ഒരുപാടു സ്നേഹിച്ചവർ നഷ്ട്ടമാകുമ്പോൾ സ്ത്രീ മാത്രമല്ല പുരുഷനും തകർന്ന് പോകും.
ഒരുപക്ഷെ ഇനി അദ്ദേഹത്തിന്റെ ഭാഗത്തു തെറ്റുണ്ടെങ്കിൽ പോലും, അടുപ്പമുള്ള ബന്ധുക്കൾ അല്ലെങ്കിൽ സുഹൃത്തുക്കൾ അദ്ദേഹത്തെ ഒപ്പം നിർത്തണം, സംസാരിച്ച് നന്നാക്കി എടുക്കണം എന്നും നിഷ്കളങ്കനായ ഒരു പാവം മനുഷ്യനാണ് സിനിമ ഇൻഡസ്ട്രിയൽ എങ്ങനെ നിലനിൽക്കണം എന്ന് അറിയാതെ പോയൊരു മനുഷ്യൻ.അയാൾ മാനസികമായും ശാരീരികമായും തകർന്നിരിക്കുന്നു. നശിച്ചു കൊണ്ടിരിക്കുന്ന ഒരു മനുഷ്യൻ, ആരെങ്കിലും അദ്ദേഹത്തെ സംസാരിച്ച് പഴയ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണം എന്നും കമന്റുകൾ വരുന്നുണ്ട്..
Leave a Reply