
എന്റെ ഭർത്താവിന്റെ മ,ര,ണ ശേഷമാണ് എന്റെ യഥാർഥ സുഹൃത്തുക്കൾ ആരൊക്കെയാണെന്ന് ഞാൻ തിരിച്ചറിഞ്ഞത് ! മീന തുറന്ന് സംസാരിക്കുന്നു !
സൗത്തിന്ത്യൻ സിനിമ ലോകത്ത് ഒരു സമയത്ത് ഏറെ തിളങ്ങി നിന്ന അഭിനേത്രിയാണ് മീന. മലയാളികൾക്കും ഏറെ പ്രിയങ്കരിയാണ് മീന. എന്നാൽ അടുത്തിടെ അവരുടെ ജീവിതത്തിൽ വലിയൊരു വേർപാട് സംഭവിച്ചിരുന്നു. മീനയുടെ ഭർത്താവ് വിദ്യാസാഗർ ആരോഗ്യപരമായ പ്രശ്നങ്ങൾ കൊണ്ട് വിദ്യാസാഗർ മരണമടയുക ആയിരുന്നു. ഇവരുടെ ഏക മകൾ നൈനികയും മീനയും ഇപ്പോഴും ആ വേർപാടിൽ നിന്നും മുക്തി നേടിയിട്ടില്ല. ഇപ്പോഴിതാ വിഷമ ഘട്ടത്തിൽ തന്നെ ചേർത്ത് പിടിച്ചവരെ കുറിച്ച് മീന നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.
വികടൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മീന മനസ് തുറന്നത്. മീനയുടെ വാക്കുകൾ ഇങ്ങനെ, എന്റെ ഭർത്താവിന്റെ മ,ര,ണം അപ്രതീക്ഷിതം ആയിരുന്നു. വിചാരിച്ചതിനപ്പുറത്താണ് സംഭവങ്ങൾ നടന്നത്. ഞാൻ ആകെ തകർന്നിരുന്നു. എന്റെ അമ്മ വളരെ ശക്തയായ സ്ത്രീ ആയിരുന്നു. ചെറുപ്പം തൊട്ട് ഇന്നും ഞാൻ ഈ സിനിമ രംഗത്ത് സജീവമായത് ‘അമ്മ കാരണമാണ്. എന്റെ കോൾ ഷീറ്റെല്ലാം നോക്കിയിരുന്നത് അമ്മ ആയിരുന്നു. ഞാൻ വളരെ ചെറുപ്പമായിരുന്നു. ആ സമയത്ത് അമ്മ ചെയ്യുന്നത് കണ്ടാണ് ഞാൻ വളർന്നത്. അത് കണ്ട് വളർന്നതിനാലായിരിക്കാം ഈ വിഷമഘട്ടത്തെ മറികടക്കാൻ ആയത്.
വളരെ വലിയ പ്രതിസന്ധി ഘട്ടത്തിൽ കൂടി കടന്ന് പോകുമ്പോഴാണ് നമ്മൾ എത്ര ശക്ത ഉള്ളവരാണെന്നും അതിനെ എങ്ങനെ മറികടക്കാം എന്നല്ലാം തിരിച്ചറിയുന്നത്. ഞാൻ വളരെ സോഫ്റ്റ് ആയ വ്യക്തിയാണെന്നാണ് എല്ലായ്പ്പോഴും കരുതിയത്. പക്ഷെ ഈ ദുരന്തം എന്നെ ഒരുപാട് മാറ്റി മറിച്ചു. എനിക്ക് ചുറ്റും നിരവധി പേർ ഉണ്ടായിരുന്നു. അതിലെനിക്ക് ഒരുപാട് നന്ദിയുണ്ട്. എല്ലാവരും വലിയ പിന്തുണയാണ് നൽകിയത്. വെറുതെ പറയുന്നതല്ല. എന്റെ ആ വലിയ വിഷമ ഘട്ടത്തിൽ നിന്നും ഒരു അഭിമുഖം കൊടുക്കുന്ന തരത്തിലേക്ക് ഞാൻ മാറിയത് എനിക്ക് തന്നെ ആശ്ചര്യമാണ്. അതിന് എല്ലാവരോടും നന്ദി ഉണ്ട്.

എനിക്ക് അറിയാത്തവർ പോലും എന്നെ ചേർത്ത് നിർത്തി ആശ്വസിപ്പിച്ചു. അവരുടെ കുടുംബത്തിൽ നടന്ന ഒരു നഷ്ടം പോലെ അവർ എന്റെ ദുഖത്തിൽ പങ്കുചേർന്നു. അതുപോലെ എടുത്ത് പറയേണ്ടവർ ആണ് എന്റെ സുഹൃത്തുക്കൾ. അവരോട് ഒരുപാട് നന്ദി ഉണ്ട്. കാരണം കുറേ വർഷങ്ങളായി ഞങ്ങൾക്ക് പരസ്പരം അറിയാം. പക്ഷെ അന്ന് ഞങ്ങൾ സന്തോഷകരമായ സമയമായിരുന്നു ഒപ്പം ചെലവഴിച്ചത്.
പക്ഷെ എന്റെ ജീവിതത്തിൽ ആ വലിയ നഷ്ടം സംഭവിച്ചപ്പോഴാണ് ആത്മാർത്ഥമായി ആരൊക്കെ നമ്മൾക്കൊപ്പമുണ്ടെന്ന് മനസ്സിലായത്. എന്റെ ഭർത്താവിനെ ചിലപ്പോൾ നിങ്ങൾക്ക് അറിയില്ലായിരിക്കും. കാരണം അദ്ദേഹത്തിന് ലൈം ലൈറ്റിൽ വരുന്നതേ ഇഷ്ടമല്ലായിരുന്നു. എന്റെ എല്ലാ സുഹൃത്തുക്കളും അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ കൂടി ആയിരുന്നു. എന്നെ പോലെ ആ ദുഃഖം അവർക്കും ഉൾകൊള്ളാൻ കഴിഞ്ഞില്ല. സുഹൃത്തുക്കൾ എന്നെ വലിയ രീതിയിൽ പിന്തുണച്ചു. ഇതെല്ലാം സിനിമയിൽ മാത്രമായിരുന്നു കണ്ടത്. എല്ലായ്പ്പോഴും എന്നെ വിളിച്ചു. വീട്ടിൽ വരുമായിരുന്നു’ എന്തെങ്കിലും സംസാരിച്ച് തന്നെ സന്തോഷിപ്പിച്ചെന്നും മീന പറഞ്ഞു
Leave a Reply