
നല്ല കാശ് കിട്ടുന്ന പരിപാടിയാണ് പക്ഷെ സായി പല്ലവി അതൊന്നും ചെയ്യാറില്ല ! അവർക്ക് പണം ആവിശ്യമില്ല ! ഇങ്ങനെ ഒരാളെ ഞാൻ വേറെ കണ്ടിട്ടില്ല ! ഐഷ്വര്യ പറയുന്നു !
ഒരൊറ്റ സിനിമ കൊണ്ട് സിനിമ ലോകം മുഴുവൻ ആരാധകരെ സൃഷ്ട്ടിച്ച ആളാണ് നടി സായി പല്ലവി. പ്രേമത്തിലെ മലർ മിസ് ഇന്നും ആരാധകരുടെ മനസ്സിൽ അങ്ങനെ തന്നെ നിലനിൽക്കുന്നു. അഭിനയം കൊണ്ട് മാത്രമല്ല ഉറച്ച നിലപാടുകൾ കൊണ്ടും തീരുമാനങ്ങൾ കൊണ്ടും സായി പല്ലവിക്ക് ഇന്ന് ആരാധകർ ഏറെയാണ്. ഒരു സിനിമ നടി എന്ന രീതിയിൽ ഒരു ഭാവ മാറ്റങ്ങളും ജീവിതത്തിൽ കൊണ്ടുവരാത്ത ആളാണ് സായി പല്ലവി. ഇതിന് മുമ്പ് സായി പല്ലവി എങ്ങനെയാണോ അതേ ജീവിതമാണ് അവർ ഇപ്പോഴും നയിക്കുന്നത്.
ഇപ്പോഴതാ കുമാരി എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടി ഐഷ്വര്യ ലക്ഷ്മി സായി പല്ലവിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഐഷ്വര്യ ലക്ഷ്മി പറയുന്നത് ഇങ്ങനെ, തനിക്ക് എന്നും പ്രചോദനം നൽകുന്ന ഒരാളാണ് പല്ലവി, പലപ്പോഴും അവരുടെ നിലപാടുകൾ കണ്ട ഞാൻ അത്ഭുതം തോന്നിയുട്ടുണ്ട്. പണത്തിനോട് ഇത്ര താല്പര്യമില്ലാത്ത ഒരാളെ ഞാൻ വേറെ കണ്ടിട്ടില്ല. അവർ എടുത്ത ഒരു നിലപാടാണ് ഫെയർനസ് ക്രീമുകളുടെ പരസ്യത്തിൽ അഭിനയിക്കില്ല എന്നത്.

ഒരുപാട് പണം കിട്ടുന്ന ഒരു പരിപാടിയാണത്. അതുപോലെ ഒരു ബ്രാൻഡുകളും അവർ പരസ്യം ചെയ്യാറില്ല. അതുപോലെ പണം വാങ്ങിച്ചുള്ള ഉത്ഘടനങ്ങൾ ഒന്നും അവർ ചെയ്യാറില്ല. കാശിനോട് ഒരു താല്പര്യവുമില്ല. അവർക്ക് വേണമെങ്കിൽ ഒരുപാട് ആഡംബര കാറുകൾ വാങ്ങാം, ഡയമണ്ട് വാങ്ങാം. പക്ഷെ അവർ അതൊന്നും ചെയ്യാറില്ല. ലൊക്കേഷനുകളിൽ എല്ലാവരോടും വലിയ റെസ്പെക്റ്റാണ്. ഒരുപാ പരാതിയും പരിഭവവും, ആവിശ്യങ്ങളും ഇല്ല. എത്ര വലിയ സ്റ്റാറാണ് അവൻ. വിശാഖപട്ടണതൊക്കെ അവർ ഒന്ന് വരുന്നെന്ന് അറിഞ്ഞാൽ ജനസാഗരം ആണ് അവിടെ, അത്ര ഇഷ്ടമാണ് പല്ലവിയെ ആളുകൾക്ക്.
പണത്തിനോട് ആർത്തി ഇല്ല. അവർക്ക് അതിന്റെ ആവിശ്യമില്ല. ലളിതമായ ജീവിതമാണ് പല്ലവിയുടേത്. നമുക്ക് ചെറിയ ആവിശ്യങ്ങളെ ഉള്ളു എന്നാണ് അവർ പറയാറുള്ളത്. ഞാൻ ചോദിച്ചിട്ടുണ്ട് എന്തുകൊണ്ടാണ് പുതിയ കാറുകൾ ഒന്നും വാങ്ങാത്തത് എന്ന്.. ഇപ്പോഴും റെഡ് സ്വിഫ്റ്റ് കാറാണ് അവർ ഉപയോഗിക്കുന്നത്. എപ്പോൾ കണ്ടാലും ഒരുപാട് മോട്ടിവേഷൻ തരാറുണ്ട് എന്നും, എന്റെ ഹൃദയത്തോട് അടുത്തുനിൽക്കുന്ന ആളാണ് സായി എന്നും ഐഷ്വര്യ പറയുന്നു.
Leave a Reply