‘എന്നെ തൊട്ട് പോകരുതെന്ന് ഐഷ്വര്യ പറഞ്ഞു’ ! തൊടാതെ പിന്നെ എങ്ങനെയാണ് ആ രംഗങ്ങൾ ചെയ്യുന്നത് ! മനപ്പൂർവം ആയിരുന്നില്ല ! ഷൈൻ ടോം ചാക്കോ പറയുന്നു !

മലയാള സിനിമയിൽ തുടങ്ങി ഇന്ന് സൗത്തിന്ത്യൻ സിനിമ രംഗത്ത് ഏറെ തിളങ്ങി നിൽക്കുന്ന അഭിനേത്രിയാണ് ഐഷ്വര്യ ലക്ഷ്മി. തുടക്കത്തിൽ തന്നെ മികച്ച സിനിമകളുടെ ഭാഗമായ ഐഷ്വര്യ ഒരുപിടി ഹിറ്റ് ചിത്രങ്ങളുടെ നായികയായി മാറുകയായിരുന്നു. ഇപ്പോഴിതാ തന്റെ വിജയ ചിത്രങ്ങളുടെ സന്തോഷം ആഘോഷിക്കുകയാണ് ഐഷ്വര്യ. പൊന്നിയൻ സെൽവൻ എന്ന പാൻ ഇന്ത്യൻ സിനിമയിൽ പൂങ്കുഴലീ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ വിജയത്തിന് ശേഷം അമ്മു എന്ന ചിത്രവും ഹിറ്റായി മാറിയിരുന്നു. ശേഷം ഇപ്പോഴിതാ ഇന്ന് റിലീസ് ചെയ്ത് കുമാരി എന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടിക്കൊണ്ട് മുന്നേറുകയാണ്.

ചിത്രത്തിൽ വളരെ പ്രധാന വേഷത്തിൽ നടൻ ഷൈൻ ടോം ചാക്കോയും എത്തിയിരുന്നു. അഭിമുഖങ്ങളിൽ ഷൈൻ വിമർശനം നേരിടുന്നുണ്ട് എങ്കിലും ഓരോ സിനിമകളിലും  കഥാപാത്രമായുള്ള ഷൈന്റെ പകർന്നാട്ടം വാക്കുകൾക്ക് അധീതമാണ്. കുമാരി എന്ന സിനിമയിലും അത് പ്രകടമാണ്. മികച്ച അഭിനയമാണ് ഷൈൻ കാഴചവെച്ചത്, ചിത്രത്തിൽ ഐശ്വര്യയുടെ കഥാപാത്രമായ കുമാരിയുടെ ഭർത്താവിന്റെ വേഷത്തിലാണ് ഷൈൻ അഭിനയിച്ചിരിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തിന്റെ ഷൂട്ടിങ്ങിനെ കുറിച്ചും ഐശ്വര്യയ്ക്ക് ഒപ്പം അഭിനയിച്ചതിനെ കുറിച്ചും ഷൈൻ ഒരു പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

ഐഷ്വര്യക്ക് ഒപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവം ചോദിച്ചപ്പോഴാണ് ഷൈൻ തുറന്ന് പറഞ്ഞത്. ഈ ചിത്രത്തിന് വേണ്ടി ഐഷ്വര്യ കുറെ വേദനകൾ സഹിച്ചിട്ടുണ്ട്. ഒരിക്കൽ ‘എന്തൊരു അലമ്പാടോ താൻ. എന്നെ തൊട്ടു പോകരുത് എന്നൊക്കെ പറയും. എന്നിട്ട് ഞാൻ അപ്പുറത്ത് പോയി നിന്ന് അവളെ കുറേ ചീത്ത വിളിക്കും. തൊട്ടുപോകരുത് എന്നൊക്കെ പറയുമ്പോൾ തൊടാതെ പിന്നെ എങ്ങനെയാ അഭിനയിക്കുക എന്ന് ഞാനും ചോദിക്കും. അവളെ ചുറ്റിപ്പിടിക്കുന്ന ഒരു സീനിൽ ഞാൻ ഒരുപാട് ബലം ഉപയോഗിക്കുന്നുണ്ട്. ചിലപ്പോൾ വേദനിച്ചെന്ന് വരും. അത്രയും പെയിൻ ഇല്ലാതെ പിന്നെ നമ്മൾ എങ്ങനെ ഗെയിൻ ചെയ്യും. ഉപദ്രവിക്കണം എന്നൊന്നും വിചാരിച്ചിട്ട് അല്ലാലോ നമ്മൾ അത് ചെയ്യുന്നത്.

ആ രംഗത്തിൽ അത് അത്യാവിഷമാണ്. ആ സമയത്ത് നമ്മൾ അങ്ങനെ അഭിനയിക്കണം, അത് നമ്മുടെ ഉത്തരവാദിത്തമാണ്. ഒരാളെ ഉപദ്രവിക്കുക എന്നുള്ളതല്ല, ആ സീൻ വർക്കാവണം. എന്നാലല്ലേ കാണുന്നവർക്ക് ആ ഒരു ഫീൽ കിട്ടു. അല്ലെങ്കിൽ അത് സ്റ്റേജിൽ നടക്കുന്ന ഒരു ഡ്രാമയായിട്ടല്ലേ ആളുകൾക്ക് തോന്നു. ഐശ്വര്യ കുറച്ചധികം വേദന സഹിച്ചിട്ടുണ്ട് എന്നും ഷൈൻ പറയുന്നു. അതേ സമയം ഐഷ്വര്യ ഷൈൻ ഒപ്പം വർക്ക് ചെയ്ത അനുഭവം പറഞ്ഞപ്പോൾ പറഞ്ഞിരുന്നത്. ഷൈൻ അഭിനയിക്കുന്നത് ശ്രദ്ധിക്കാതിരിക്കാൻ കഴിയില്ല. കഥാപാത്രം കുളിച്ചിട്ടുണ്ടോ എന്ന് നോക്കി അതനുസരിച്ച് വന്ന് അഭിനയിക്കുന്ന ആളാണ്. ഷൈൻ ആ കഥാപാത്രത്തിലേക്ക് ഇറങ്ങി ചെന്നാണ് ചെയ്യുക. ഓരോ രംഗവും ചിന്തിച്ചാണ് ചെയ്യുക. അതിന്റെ വ്യത്യാസം കാണാൻ കഴിയും അഭിമുഖങ്ങളിൽ കാണുന്ന ഷൈനെ അല്ല സെറ്റിൽ കണ്ടത് എന്നും ഐഷ്വര്യ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *