
വന്ന വഴി മറക്കരുത് ! എന്നെ ഒരു സൈക്കോയെ പോലെയാണ് ഐഷ്വര്യ ലക്ഷ്മി എന്നെ കണ്ടത് ! അഹങ്കാരം
സമൂഹ മാധ്യമങ്ങളിൽ കൂടി താരമായ ആളാണ് സന്തോഷ് വർക്കി. ആറാട്ട് എന്ന സിനിമയുടെ റിവ്യൂ പറഞ്ഞ് വൈറലായ സന്തോഷ് വർക്കി പിന്നീട് ആറാട്ട് അണ്ണൻ എന്ന പേരിലാണ് കൂടുതൽ പ്രശസ്തനായത്. ഇതിനോടകം നിരവധി വിവാദമായ പ്രസ്ഥവനകൾ നടത്തിയ സന്തോഷ് സിനിമ നടിമാരെ ഇഷ്ടമാണ്, വിവാഹം കഴിക്കണം എന്നൊക്കെ പറഞ്ഞ് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ തന്റെ യുട്യൂബ് ചാനലിൽ കൂടി പങ്കുവെച്ച പുതിയ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
നടി ഐഷ്വര്യ ലക്ഷ്മിയെ വിമർശിച്ച് കൊണ്ടാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്. സന്തോഷ് പറയുന്നത് ഇങ്ങനെ, ഞാൻ നീലവെളിച്ചം സിനിമ കാണാൻ തിയറ്ററിൽ പോയപ്പോൾ ഐശ്വര്യ ലക്ഷ്മി അവിടെ വന്നിട്ടുണ്ടായിരുന്നു. അന്ന് പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗത്തിന്റെ പ്രസ് മീറ്റ് നടക്കാൻ പോവുകയാണ്. ഐശ്വര്യ ലക്ഷ്മി വന്നപ്പോൾ ഞാൻ സാധാരണ പോലെ സംസാരിക്കാൻ പോയതാണ്. പക്ഷെ അവർ എന്നെ കണ്ടപ്പോൾ ഒരു പ്രത്യേക രീതിയിലാണ് പെരുമാറിയത്. എന്റെയൊപ്പം എടുത്ത വീഡിയോ ഇടേണ്ടെന്ന് അവർ മീഡിയയോട് പറഞ്ഞതും ഞാൻ അറിഞ്ഞു. എന്നെ നൈസായിട്ട് ഒഴിവാക്കുകയാണ് ചെയ്തത്.
നടിമാർ ഇങ്ങനെയാണ് ഒന്ന് ക്ലിക്ക് ആയാൽ പിന്നെ ജാഡയാണ്, പക്ഷെ നടൻമാർ അങ്ങനെ അല്ല. ഇപ്പോൾ മണിരത്നത്തിന്റെ കൂടെ വർക്ക് ചെയ്തപ്പോൾ വന്ന വഴി മറന്നിട്ടുണ്ടാവും. അവർ എന്നെ ഒരു സൈക്കോയെ പോലെയാണ് കണ്ടത്. ലാലേട്ടനോടൊപ്പം എപ്പോഴാണ് അഭിനയിക്കുന്നതെന്ന് ഞാൻ ചോദിച്ചു. പക്ഷെ നൈസായി ഒഴിഞ്ഞ് മാറി. കുറച്ച് നേരം സംസാരിച്ച വീഡിയോയുണ്ടായിരുന്നു. പക്ഷെ മീഡിയക്കാരോട് അവർ പറഞ്ഞു, ആ വീഡിയോ ഇടരുത് എന്ന്..

എന്തൊരു ജാഡയാണ് അവർക്ക്. ഈ സിനിമ നടിമാരൊക്കെ വിവാഹം കഴിക്കുക എന്തെങ്കിലുമൊക്കെ വലിയ ബിസിനസുകാരെയും പ്രൊഡ്യൂസർമാരെയുമൊക്കെയാണ്, കാരണം അവരുടെ ലൈഫ് അത്രയും ലക്ഷ്വറിയാണ്. സാധാരണക്കാരെ ഉൾക്കൊള്ളാൻ പറ്റില്ല. നിത്യ മേനോൻ ഇതുവരെ എന്തുകൊണ്ടാണ് എന്നെ ഇഷ്ടമല്ലാത്തതെന്ന് പറഞ്ഞിട്ടില്ല. ഇനി എനിക്ക് ഇവരാരെയും വേണ്ട. ഇവരെല്ലാം കണക്കാണ്,’ സന്തോഷ് വർക്കി തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. സിനിമയുടെ രണ്ടാം ഭാഗത്തിന്റെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് ഐശ്വര്യ ലക്ഷ്മി.
സന്തോഷ് ആദ്യം നടി നിത്യ മേനോനെ ഇഷ്ടമാണ്, വിവാഹം കഴിക്കണം എന്ന് പറഞ്ഞു അവരുടെ പുറകെ നടക്കുകയായിരുന്നു, ശേഷം നിഖില വിമൽ, മഞ്ജു വാര്യർ, എന്നിങ്ങനെ നീളുന്നു ഇഷ്ടങ്ങൾ. കൂടാതെ ഹണി റോസും മോഹൻലാലും തമ്മിൽ അത്ര നല്ല ബന്ധമല്ല എന്നുവരെ പരഞ്ഞിരുന്നു..
Leave a Reply